Sunday, 27 March 2011

Thursday, March 24, 2011

From the Criminologist's Corner-65

From the Criminologist’s Corner-65

‘പീറ’ കള്ളന്മാരും ‘പെരുംകള്ളന്മാരും

‘പീറ’ കള്ളന്മാര്‍ എന്ന് മലയാളത്തില്‍ പറഞ്ഞാല്‍ കോഴി,തേങ്ങാ,അടക്കാ, ഏത്തക്കുല തുടങ്ങിയവയെ കട്ടുകൊണ്ടുപോകുന്ന ചെറിയ-ചെറിയ കള്ളന്മാരാണെന്ന് അര്‍ത്ഥം. കട്ടെടുക്കുന്നതിനിടയില്‍ അവര്‍ പിടിക്കപെട്ടാല്‍ അടി കൊള്ളുമെന്നതില്‍ തര്‍ക്കം ഇല്ല. മരത്തില്‍ കെട്ടിയിട്ടുവരെ അവരെ അടിക്കുന്നത് കാണാം.പോക്കറ്റ് അടിക്കുന്നവരെ പിടികൂടിയാല്‍, സ്ത്രീകളെ ഉപദ്രവിക്കുന്നവരെ യാത്രക്കിടയില്‍ കണ്ടാല്‍-അവര്‍ക്കെല്ലാം തെരുവ്‌ നീതി എന്ന് പരക്കെ പറയുന്ന പൊതുജനങ്ങളുടെ ‘കൈകാര്യം ചെയ്യല്‍’ ഉറപ്പായും കിട്ടും. അമേരിക്കയില്‍ ‘shoplifting’ എന്നൊരു കുട്ടക്രിത്യമുണ്ട്. ഏത് മാളിലും സര്‍വ സ്വതന്ത്രനായി നടന്ന് സാധനങ്ങള്‍ എടുത്ത് പരിശോധിക്കാന്‍ ജനങ്ങള്‍ക്കാകും. നമ്മുടെ നാട്ടിലും അതിപ്പോള്‍ കാണാം.അവിടെ ക്യാമറകള്‍ വചീട്ടുണ്ടെന്നും മാളില്‍ വരുന്നവരെ സസൂഷ്മം വീക്ഷിക്കുന്നുണ്ടെന്നുമാണ് പറയപ്പെടുന്നത്. ഓരോ സാധനത്ത്തിലും വച്ചിരിക്കുന്ന ഇലക്ട്രോണിക് സംവിധാനം ഏതെങ്കിലും സാധനങ്ങള്‍ കട്ടെടുത്ത് കൊണ്ടുപോകുന്നവരെ കൈയോടെ പിടികൂടാന്‍ സഹായിക്കുമെന്നുമാണ് അറിയാന്‍ കഴിഞ്ഞത്. അതൊക്കെ എത്ര ശരിയാണോ ആവോ? ശരിയാണോ തെറ്റാണോ എന്ന് പരീക്ഷിക്കാനുള്ള ധൈര്യവും എനിക്കില്ലായിരുന്നു. പിടിക്കപ്പെട്ടാല്‍ ‘അകത്ത്‌’ പോകേണ്ടി വരുമെന്നുള്ളതിനാല്‍ ആ സാഹസ്സത്തിനോന്നും മുതിരാന്‍ ഞാന്‍ തയ്യാറുമാല്ലായിരുന്നു. എന്തായാലും shoplifting എന്ന കുറ്റകൃത്യം ധാരാളം നടക്കുന്നുവെന്നാണ് പറഞ്ഞ് കേട്ടത്. പിടിക്കപെട്ടാല്‍ അവരെ പോലീസിന് കൈമാറും. അക്കാര്യങ്ങളെല്ലാം അവിടെ ഇരിക്കട്ടെ.

നമ്മുടെ നാട്ടിലെ ’പീറ’ കള്ളന്മാരെല്ലാം എവിടെ പോയി? മരുന്നിന് ഒരെണ്ണത്തെ കാണണമെങ്കില്‍ ഏതെങ്കിലും ജയിലിലേക്ക് പോകേണ്ട സ്ഥിതിവിശേഷമാണിപ്പോള്‍ ഉണ്ടായിരിക്കുന്നത്. പോലിസ്‌ സ്റ്റേഷനിലും കോടതി വരാന്തകളിലും പണ്ടൊക്കെ കണ്ടിരുന്ന ‘പീറ’ കള്ളന്മാര്‍ വിധി വരുന്നതോടെ പലരും കുറ്റവിമുക്തരാവുമെന്നതിനാല്‍ അവരെ കാണണമെങ്കില്‍ ജയിലില്‍ തന്നെ പോകേണ്ടതായി വരുന്നു. പിന്നെ കോഴിയെ കട്ടാല്‍,തേങ്ങാ മോഷ്ടിച്ചാല്‍,കായക്കുല കട്ടെടുത്താല്‍ ഇന്ന് പലരും കേസ്‌ രജിസ്റ്റര്‍ ചെയ്യാറില്ലെന്നും അങ്ങനെ രജിസ്റ്റര്‍ ചെയ്ത് അന്യേഷിച്ചാല്‍ അന്യേഷണം നടത്തുന്നവര്‍ക്ക്‌ കൊടുക്കേണ്ടിവരുന്ന തുക-ചെലവ്‌; അതിനുള്ള ബുദ്ധിമുട്ട്-ഇവയൊക്കെ ഒഴിവാക്കാനാവുമെന്നതിനാല്‍ പലരും അത്തരത്തിലുള്ള സാഹസ്സത്തിനോന്നും മുതിരാറുമില്ല.

‘കുറ്റകൃത്യങ്ങള്‍ ഒരു സമൂഹത്തില്‍ കൂടുന്നില്ല;കുറയുന്നുമില്ല’ എന്ന കുറ്റകൃത്യശാസ്ത്രസിദ്ധാന്തത്തിന്‍റെ വെളിച്ചത്തില്‍ ചിന്തിച്ചാല്‍ ഒരുകാര്യം വ്യക്തമാകും. ഒരുതരം കുറ്റകൃത്യത്തിന് രൂപാന്തരം വന്ന് മറ്റൊന്നായി മാറുന്നുവെന്ന്. അങ്ങനെ പഠിക്കുമ്പോള്‍ ഇപ്പോള്‍ നാം കാണാത്ത ‘പീറ’ കള്ളന്മാര്‍ക്ക് പകരം നമ്മള്‍ കാണുന്നത് ‘പേരും’ കള്ളന്മാരെയാണ്. നിത്യേനെയെന്നോണം അക്കൂട്ടരെ ടി.വി.യില്‍ കാണിക്കാറുമുണ്ട്. അവരെ നമുക്ക് കായികരംഗത്ത്-സ്റ്റേഡിയം നിര്‍മാണ മേഖലയില്‍ കാണാനോക്കും. കോടിക്കണക്കിനു രൂപയുടെ വെട്ടിപ്പ് നടത്തുന്നവരെ ആരും ‘കൈകാര്യം’ ചെയ്ത് നമ്മള്‍ നേരത്തെ പറഞ്ഞ തെ രിവ് നീതിക്ക് വിധേയരാക്കുന്നില്ല. പെണ്‍വാണിഭ രംഗത്ത്, വിദേശയാത്ര ചെയ്യുന്നവരുടെ കൂട്ടത്തില്‍,സര്‍ക്കാര്‍ കോണ്‍ട്രാക്ട് കൊടുക്കുന്നവരില്‍-എടുക്കുന്നവരില്‍ ലോട്ടറി നടത്തുന്നവരില്‍,ലോട്ടറി അന്വേഷണം അട്ടിമറിക്കുന്നവരില്‍,ഭുമി കൈയേറ്റം നടത്തുന്നവരില്‍,ഭുമി കച്ചവടം നടത്തു ന്നവരില്‍,ജഡ്‌ജിമാരില്‍,വക്കിലന്മാരില്‍,ഉന്നത പോലിസ്‌ ഉദ്യോഗസ്ഥരില്‍,രാഷ്ട്രീയക്കാരില്‍, വ്യാപാരി-വ്യവസ്സായികളില്‍, സ്ത്രീക്ഷേമ പ്രവര്‍ത്തകരില്‍, ഉപവിയുടെ പേരില്‍ തട്ടിപ്പ് നടത്തുന്നവരില്‍, ദൈവത്തേയും ദൈവനാമത്തേയും വിറ്റുകാശാക്കുന്നവരില്‍, രോഗശാന്തി ശുശ്രൂഷ ചെയ്യുന്നവരില്‍,ആള്‍ദൈവങ്ങളില്‍, പത്രപ്രവര്‍ത്തകരില്‍, മദ്യവ്യാപാരികളില്‍, റിസോര്‍ട്ട് ഉടമകളില്‍, ശരീരത്തില്‍ തിരുമ്മുനടത്തുന്നവരില്‍, ബ്ലയിഡ്-പണ്ടം പണയം നടത്തുന്നവരില്‍, മാഫിയാകളില്‍, വ്യാജ പ്രകൃതി സംരക്ഷണ സ്നേഹികളില്‍, വ്യാജ മ്രഗപ്രേമികളില്‍, കള്ള ആതുരസേവനം നടത്തുന്നവരില്‍, അനാഥാലയ നടത്തിപ്പുകാരില്‍,മന്ദബുദ്ധികളെ നോക്കി പറ്റിപ്പ് നടത്തുന്നവരില്‍,മത്സരോട്ടം സംഘടിപ്പിക്കുവരില്‍, സിനിമാക്കാരില്‍, സീരിയല്‍ നിര്‍മാതാക്കളില്‍, റിയാലിറ്റിഷോ നടത്തുന്നവരില്‍, ഒളിക്യാമാരക്കാരില്‍-ദൈമമേ,ലിസ്റ്റ് നീണ്ട്-നീണ്ട് പോകുന്നു.’പീറ’ കള്ളനെ വല്ല കാഴ്ച ബെന്ഗ്ലാവുകളില്‍ കാണേണ്ടിവരുന്ന കാലം അധികം അകലെയല്ല; ‘പെരും’ കള്ളനെ തട്ടിയിട്ട് നടക്കാന്‍ പറ്റാത്ത കാലം ഇപ്പോള്‍തന്നെ വന്നിരിക്കുന്നു.ഈശ്വരന്‍ തുണ.

From the CRiminologist's Corner-64

From the Criminologist’s Corner-64

അരിയെത്ര?......പയറഞ്ഞാഴി.

അമേരിക്കയില്‍ വന്ന് ശുദ്ധ ബ്രിട്ടീഷ് ഇംഗ്ലീഷില്‍-മലയാളികളുടെ ഉച്ചാരണശൈലിയില്‍-സംസാരിച്ചാല്‍ ഇവിടെയുള്ളവര്‍ അമേരിക്കന്‍ സ്റ്റൈലില്‍ മറുപടി തരും. അവര്‍ക്ക് നമ്മള്‍ ചോദിച്ച ചോദ്യം മനസ്സിലായീട്ടാണോ മറുപടി പറയുന്നതെന്നറിയില്ല. അവര്‍ പറയുന്നതോന്നുംതന്നെ നമുക്ക് മനസ്സിലാവുകയും ഇല്ല. അരിയെത്രയെന്ന് ചോദിച്ചാല്‍ പയറഞ്ഞാഴി എന്നായിരിക്കും മറുപടി. അതുകേട്ട് തലയും കുലുക്കി “ശരി,മനസ്സിലായി” എന്ന രീതിയില്‍ സ്ഥലം വിടുക.ഇതാണ് ഇവിടെ പലരും ചെയ്യുന്നതെന്ന് തോന്നുന്നു.

ഏതായാലും നമ്മുടെ ടെലിവിഷന്‍ വാര്‍ത്താചാനലുകളില്‍ കേള്‍ക്കുന്ന ചര്‍ച്ചകളും സംവാദങ്ങളും പ്രസ്താവനകളും ഏതാണ്ട് “അരിയെത്ര?...പയറഞ്ഞാഴി” എന തരത്തിലാണെന്ന് തോന്നുന്നു. ഇതൊന്നു ശ്രദ്ധിക്കൂ.

ചര്‍ച്ച ഒരു മന്ത്രി നടത്തിയ അഴിമതിയെക്കുറിച്ച് –

ചോദ്യം: നിങ്ങളുടെ മന്ത്രി അതിന് കോടി കണക്കിന് രൂപ വാങ്ങി അഴിമതി നടത്തിയില്ലേ?..

ഉത്തരം: നിങ്ങളുടെ ഭരണകാലത്ത്‌ നിങ്ങളുടെ മന്ത്രി വാങ്ങിച്ചതിനെക്കുറിച്ച് പറഞ്ഞാല്‍ ....

അങ്ങനെ പോകുന്നൂ ആ ചര്‍ച്ച.

ചോദ്യം: നിങ്ങളുടെ ആ മന്ത്രിയുടെ മകന്‍ നടത്തിയ സ്ത്രിപീഡനം മറച്ച് സംസാരിക്കുന്നത് ശരിയാണോ?

ഉത്തരം: നിങ്ങളുടെ ഭരണകാലത്ത്‌ ഉണ്ടായ സ്ത്രിപീഡനത്തില്‍ ആ മന്ത്രിയുടെ പുത്രന്‍ .....

അങ്ങനെ പോയി ആ ചര്‍ച്ച.

ചര്‍ച്ച ഒരു പാര്‍ട്ടിയുടെ ഭൂമി കൈയേറ്റത്തെ പറ്റി...

ചോദ്യം:.....

ഉത്തരം:....അതവിടെ ഇരിക്കട്ടെ. അങ്ങനെയുള്ള ചോദ്യവും ഉത്തരവും ഇവിടെ എഴുതേണ്ട കാര്യമില്ല..

കാരണം,ഉത്തരം തഥൈവാ.ടെലിവിഷന്‍ കാണുന്നവരെ വിഡ്ഡികളാക്കുന്ന രീതിയിലുള്ള ചച്ച്ചകള്‍! ചര്‍ച്ചകള്‍ കഴിയുമ്പോള്‍ പ്രശ്നങ്ങള്‍ തുടങ്ങിയിടത്ത് തന്നെ നില്‍ക്കും പലപ്പോഴും..മനുഷ്യരുടെ സമയം നഷ്ടപ്പെട്ടത് മാത്രം മിച്ചം. അങ്ങനെയൊക്കെ ഉത്തരങ്ങള്‍ പറയുന്നത് ചോദ്യം മനസ്സിലാകാഞ്ഞീട്ടല്ല. അമേരിക്കന്‍ സായിപ്പിന് ഉണ്ടാകുന്ന ബുദ്ധിമുട്ട് ഉണ്ടാകുന്നത് കൊണ്ടുമല്ല. എങ്ങനെയൊക്കെ പറഞ്ഞാലും പൊതുജനങ്ങള്‍ക്ക്‌ അതൊക്കെ മതിയെന്ന് വിചാരിക്കുന്നതിനാല്‍ മാത്രമാണിത്.’ ആരോ പറയുന്നത്പോലെ ഉറക്കം നടിക്കുന്നവരെ വിളിച്ച് എഴുന്നേല്‍പ്പിക്കാന്‍ പറ്റില്ല.

പൊതുജനങ്ങളെ അതും ഇതും പറഞ്ഞ് കളിപ്പിച്ചീട്ട് അവരെ സുഖിപ്പിക്കാനായി ചില പദപ്രയോഗങ്ങള്‍ നടത്തുന്ന കൌശല്ല്യം എല്ലാവര്ക്കും അറിയാം. “പ്രബുദ്ധരായ പൊതുജനങ്ങള്‍”,”എല്ലാം വിലയിരുത്തുന്ന പൊതുജനങ്ങള്‍”,”നമ്മുടെ ആള്‍ക്കാര്‍”-എന്നൊക്കെ പറയുമ്പോള്‍ തോന്നും ആ സംസാരിക്കുന്നവരാണ്പൊതുജനങ്ങളുടെ-സാധാരണക്കാരുടെ വക്ത്താക്കള്‍ എന്ന്. അങ്ങനെ പൊതുജനങ്ങളെ ചര്‍ച്ചയിലൂടെ പറ്റിക്കുന്നതിനെ ഒരു കുറ്റകൃത്യമായി കണക്കാക്കി കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പാകത്തില്‍ ശിക്ഷാനിയമത്തില്‍ വകുപ്പുകള്‍ ഇല്ല. അതുകൊണ്ട് ഇത്തരത്തില്‍ ഉള്ള CHEATINGS നെ അഥവാ ‘കളിപ്പിക്കലിനെ’തിരെ നടപടിയെടുക്കാന്‍ പറ്റുന്നില്ല. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കണമെന്ന ഉദ്യേശ്ശത്തോടെ മാധ്യമങ്ങളില്‍ കൂടി നടത്തുന്ന ഇത്തരം കളിപ്പിക്കലുകളെ ഒരു കുറ്റകൃത്യമായി കണക്കാക്കി CHEATING എന്ന വകുപ്പിന്‍റെ കീഴില്‍ ഒരു ഉപവകുപ്പുണ്ടാക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.

From the Criminologist's Corner-63

From the Criminologist’s Corner-63

കണ്ണുകള്‍ തുറന്നിരുന്നെങ്കില്‍.....?

ദൈവം സ്വന്തം ഛായയില്‍ മനുഷ്യനെ സ്രഷ്ടിച്ചുവെന്ന് വിശുദ്ധ ഗ്രന്ഥങ്ങളില്‍ പറയുന്നു. അങ്ങനെ നോക്കുമ്പോള്‍,പോലീസും,പ്രോസെകൂട്ടരും,ജഡ്‌ജിയും, ജയിലരും കുറ്റവാളികളും-എല്ലാം ദൈവത്തിന്‍റെ ഛായയില്‍ സ്രഷ്ടിക്കപ്പെട്ടവര്‍ തന്നെ.

കേരളത്തിലൊരു മുന്‍മന്ത്രിയെ ശിക്ഷിച്ച് ജയിലില്‍ അയച്ച കാര്യം നേരത്തെ ഒരു ബ്ലോഗില്‍ ചര്‍ച്ചചെയ്തിരുന്നു.അദ്യേഹത്തിന് ജയിലില്‍ കിട്ടുന്ന-കിട്ടേണ്ട കാര്യങ്ങളാണ് മാധ്യമങ്ങളില്‍ ചര്‍ച്ചചെയ്യപ്പെടുന്നത്.നല്ലത് തന്നെ. കാരണം,അദ്ദേഹത്തിന് കിട്ടുന്നതിന്‍റെ കുറെയെങ്കിലും മറ്റു തടവുകാര്‍ക്കും കിട്ടുമല്ലോ(?)

ശിക്ഷിക്കപ്പെട്ടുകിടക്കുന്ന മുന്‍ മന്ത്രി ജയില്‍ വകുപ്പിന്‍റെ ചുമതല വഹിച്ചിരുന്ന മന്ത്രിയായിരുന്നുപോലും! അന്ന് അദേഹത്തെ സലൂട്ട്‌ ചെയ്ത് വണ ങ്ങിയിരുന്നവരാണ് ഇപ്പോള്‍ അദേഹത്തിന്‍റെ ചെയ്തികളെ വീക്ഷിച്ച് അദേഹത്തില്‍ മനപരിവര്ത്തനം വരുത്തി തെറ്റ് തിരുത്താന്‍ സഹായിച്ച് വ്യക്തിത്വവികസ്സനത്തിന് വഴിയോരുക്കുന്നവര്‍ എന്നത് വിധിയുടെ ക്രൂരതയാവാം-ജാതകത്തിന്‍റെ സവിശേഷതയും ആകാം.എന്തായാലും ജയില്‍ സംവിധാനത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് ചിന്തിക്കാന്‍ പറ്റിയ അവസ്സരം!

ജയില്‍ വകുപ്പിന്‍റെ ചുമതല വഹിക്കുന്ന ഇപ്പോഴത്തെ മന്ത്രി ജയില്‍ വകുപ്പില്‍ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് ഒരിക്കല്‍ പറയുന്നത്‌ കേട്ട്. പക്ഷെ,അവയൊന്നും നമ്മുടെ മുന്‍ മന്ത്രിയെ ത്രപ്തനാക്കുന്നില്ല. ഇനിയും പല പരിഷ്ക്കാരങ്ങളും വരുത്തട്ടെയെന്ന് ആസംസിക്കുന്നു. അപ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ കൂടി പരിശോധിച്ചാല്‍-പരിഗണിച്ചാല്‍ വളരെ നല്ലത്.

(൧) ഐക്ക്യരാഷ്ട്ര സംഘടന ൧൯൫൫ല്‍ (1955) അംഗീകരിച്ച ജയില്‍ മാനദണ്ഡങ്ങള്‍ക്കനുസൃതമായീട്ടാണോ വകുപ്പ് ഇപ്പോള്‍ നടത്തപ്പെടുന്നത്? ഏതാണ്ട് 55 വര്‍ഷത്തിലേറെ പഴക്കമുള്ള ആ പ്രമാണരേഖ പോളിച്ചെഴുതണമെന്ന വാദഗതിയും നിലവിലുണ്ട്.

(൨) കാലാകാലങ്ങളില്‍ കേന്ദ്രസര്‍ക്കാരും കേരളാസര്‍ക്കാരും നിയമിച്ച ജയില്‍ പരിഷ്കരണ കമ്മറ്റികളുടെ പഠനറിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരിക്കുന്ന വിധത്തിലാണോ കാര്യങ്ങളുടെ പോക്ക്? അതോ,ആ റിപ്പോര്‍ട്ടുകളൊന്നും വെളിച്ചം കാണാതെ സെക്രെടറിയേറ്റില്‍ എവിടെയെങ്കിലും കെട്ടിവച്ചിരിക്കുകയാണോ?

(൩) ജയില്‍ വകുപ്പില്‍ ലോലി ചെയ്യുന്നവര്‍ക്ക് ആവശ്യമായ പരിശീലനവും അവര്‍ക്ക് കൂടുതല്‍ അറിവ് നേടാനുള്ള സൌകര്യങ്ങളും നല്‍കുന്നുണ്ടോ? ജയിലുകളില്‍ വസിക്കുന്ന അന്തേവാസികളില്‍ രാഷ്ട്രീയവും സ്പര്‍ത്തയും വളരുവാനുള്ള സൗകര്യം നിലനില്‍ക്കുന്നുണ്ടോ? ഉണ്ടെങ്കില്‍,അവരെ രോഗവിമുക്തരാക്കാന്‍ എന്തെല്ലാം മാര്‍ഗങ്ങള്‍ സ്വീകരിച്ചു?

(൪) കുറ്റകൃത്യങ്ങള്‍ ആരു ചെയ്താലും കുറ്റകൃത്യങ്ങള്‍ ആണെന്നിരിക്കെ,മുന്‍ മന്ത്രിക്ക് പ്രത്യേകിച്ച് “പ്രത്യേകത”യൊന്നുമില്ലെന്ന് അറിയാം. എന്നിരുന്നാലും, അദേഹത്തിന് കൊടുക്കുന്ന ആനുകൂല്യങ്ങള്‍ മറ്റുള്ളവരില്‍ അസ്വസ്ഥത ഉളവാക്കുന്നുവെങ്കില്‍ അത്തരത്തിലുള്ള ആനുകൂല്യങ്ങള്‍ മറ്റുള്ളവര്‍ക്കും കൊടുക്കുന്നത് നല്ലതല്ലേ?എന്താ തടസ്സം?

(൫) പാവപ്പെട്ടവര്‍ക്കും നിരാലംബരായവര്‍ക്കും നിസ്സഹായരായവര്‍ക്കും സബ്ദമില്ലാത്തവര്‍ക്കും വേണ്ടിയുള്ളതാണ് ജയിലുകള്‍ എന്നൊരു ചിന്താഗതി നിലവില്‍ ഉണ്ട്.അത് ശരിയാണെങ്കില്‍,പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ അന്യേഷിക്കേണ്ടതാണ്.

എന്തായാലും ജയിലും ജയിലുകളുടെ ഉദ്യേശലക്ഷ്യങ്ങളും ജയില്‍വാസികളുടെ ചിന്താഗതികളും മനഃപരിവര്‍ത്തനങ്ങളും പുനരധിവാസ്സവും എല്ലാം മനസ്സിലാക്കി വേണ്ടത് ചെയ്യാന്‍ അധികാരികളുടെ കണ്ണുകള്‍ തുറന്നിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നു.

From the Criminologist's Corner-62

From the Criminologist’s Corner-62

അര്‍ക്കന്‍സായിലെ കാലാവസ്ഥാ വ്യതിയാനം പോലെ....

നാലഞ്ചുദിവസം മുന്‍പ് ശക്തമായ മഞ്ഞുവീഴ്ച-രണ്ടു ദിവസ്സം മുന്‍പ് നല്ല വെയില്‍-ഇന്നലെ വെയിലേയില്ല,പക്ഷെ അതിശൈത്യമുള്ള തണുത്ത കാറ്റ്-ഇന്ന് നല്ല മഴ-നാളെ എങ്ങനെയാകുമോ ആവോ? ഇങ്ങനേയും ഉണ്ടോ കാലാവസ്ഥ വ്യതിയാനം എന്നോര്‍ത്ത് പോയി. പ്രകൃതിയുടെ ഓരോ വികൃതികള്‍! അതുപോലെയാണോ മനുഷ്യരും അവരുടെ ചെയ്തികളും?കാരണം?

രണ്ടു മന്ത്രിമാര്‍ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന് കാണിച്ച്‌ കൈയക്ഷരത്തില്‍ എഴുതിയ പരാതിയില്‍ വിരലടയാളം പതിപ്പിച്ച ശേഷം ഒരു പെണ്‍കുട്ടി ഏതോ ഒരു വനിതാപ്രശ്നപരിഹാര സംഘടനക്ക് അയച്ചുകൊടുക്കുന്നു.അതിനെക്കുറിച്ച് അന്വേഷണം നടത്തി വരുന്നതിനിടയില്‍ ആ പെണ്‍കുട്ടി പരാതി പിന്‍വലിക്കുന്നു. മൊഴിമാറ്റം സ്ഥിരം തൊഴിലാക്കിയവരേയും കാണാം. ലോ കോളേജില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നുവന്നൊരു പരാതി വനിതാ കമ്മീഷന് കിട്ടുന്നു. അതില്‍ ഒരു മന്ത്രിയുടെ പുത്രനും ഉണ്ടെന്ന് എഴുതിയിരിക്കുന്നതായാണ് അറിയാന്‍ കഴിയുന്നത്. പിന്നീട് ആ പരാതി പിന്‍വലിക്കുന്നു.നിയമ സഭയില്‍ പ്രശ്നം ഉന്നയിക്കപ്പെട്ടപ്പോള്‍ കാര്യം ചൂടാകുന്നു. ഉടനെ പോലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ്‌ ചെയ്യുന്നു. നാളെ എന്തുണ്ടാകുമെന്നറിയില്ല.

ഇന്ന് ജുഡീഷ്യറിയെ വാനോളം പുകഴ്ത്ത്തുന്നവര്‍ നാളെ അവരുടെ അതേ നാവ്‌ കൊണ്ട് ജുഡീഷ്യറിയെ പാതാളത്തോളം താഴ്ത്തി പറഞ്ഞെന്നിരിക്കും.അതിനിടയില്‍ രണ്ടുമല്ലാത്ത തരത്തിലും അഭിപ്രായങ്ങള്‍ വന്നെന്നും ഇരിക്കും. ഇന്നലെവരെ കേഡിയും ആഭാസ്സനുമായിരുന്ന ഒരാള്‍ പെട്ടെന്ന് സന്യാസിയായി രുദ്രാക്ഷമാല കൈയ്യില്‍പിടിച്ച് വരുന്നതും കാണാം.ആള്‍ദൈവം കളിക്കുന്നവര്‍ പെണ്‍വാണിഭക്കാരും സ്ത്രീപീഡനക്കാരും ആയി മാറിയെന്നും ഇരിക്കും. കേസുകള്‍ അന്യേഷിക്കുന്നു; അന്യേഷണശേഷം അവ കേട്ടിവക്കുന്നു;പിന്നെ പോക്കിയെടുക്കുന്നു;പിന്നെയും കേട്ടിവക്കുന്നു; പിന്നെ കോടതിയില്‍ ചാര്‍ജ്ചെയ്യപ്പെടുന്നു; കോടതികളില്‍നിന്നും പിന്‍വലിക്കപ്പെടുന്നു. മന്ത്രിപുത്രന്മാര്‍ ഉള്‍പെട്ട പല കേസുകളും അങ്ങനെയൊക്കെയാണ് അവസ്സാനിക്കുന്നത്.

പുതിയ കേസുകള്‍ മൂടിക്കളയുന്നതുപോലെ പഴയ കേസുകള്‍ പൊക്കിയെടുക്കുന്നു. പുനരന്യേഷണം നടത്തുന്നു. അന്യേഷണശേഷം എന്തുണ്ടാകുമെന്നറിയില്ല. ചില രാഷ്ട്രീയക്കാര്‍ രാഷ്ട്രീയപാര്‍ട്ടികള്‍ വിടുന്നതുപോലെയാണ് നീതിന്യായ സംവിധാനത്തിലെ “കാലാവസ്ഥാ വ്യതിയാനം” വിധിയായ കേസുകള്‍ പോലും ഒരിക്കലും അവസ്സാനിക്കാത്ത മെഗാസീരിയല്‍ കണക്കെ തുടരണമെന്ന് പറയന്നവരും ഉണ്ട്.

എല്ലാത്തിനും രാഷ്ട്രീയമാനങ്ങള്‍ കൊടുക്കുന്നവര്‍ എന്തിനേയും രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നതാണ് ഇങ്ങനെ ‘വ്യതിയാനങ്ങള്‍’ ഉണ്ടാവാന്‍ കാരണമെന്ന് കരുതുന്നവര്‍ ഉണ്ട്. സര്‍ക്കാര്‍ സര്‍വീസിലെ ട്രാന്‍സ്ഫര്‍ പോലെ,ചിലര്‍ സ്ഥലം മാറ്റപ്പെടുന്ന ഒാഫീസ്സിലേക്ക് ഒരു ബാഗ്‌ സാധനങ്ങളുമായി ചാര്‍ജ്എടുക്കാന്‍ പോകുന്നത് കാണാം.അവിടെ ചെല്ലുമ്പോഴേക്കും ട്രാന്സ്ഫെര്‍ റദ്ദാക്കിയാലോ എന്ന ഭയവും അവര്‍ക്കുണ്ട്.അത്രമാത്രം അനിശ്ചിതത്വം നിലനില്‍ക്കുന്നു. നിയമ നിര്‍മാണ സഭയിലേക്ക് തെരഞ്ഞെടുത്തു അയക്കുന്ന ജനപ്രതിനിധികള്‍ക്ക് അവിടെ ചെലവാക്കുന്ന ഓരോ നിമിഷത്തിനും ലക്ഷകണക്കിന് രൂപയാണ് പൊതുജനങ്ങള്‍ ചിലവിടുന്നത്. അവരുടെ നികുതിപ്പണം കൈപ്പറ്റിയിട്ട് എന്നും വാക്ക്‌ ഔട്ടും നടുത്തളത്തില്‍ ഇറങ്ങി മുദ്രാവാഖ്യം വിളിയും ,നടപടി തടസ്സപ്പെടുത്തലും,സഭാകവാടത്തില്‍ ധര്‍ണയും മറ്റും ആയാലോ? ജനങ്ങള്‍ അവ കാണാതിരിക്കാന്‍ സഭാധ്യക്ഷന്‍ തന്നെ ടെലിവിഷന്‍ ഓഫ് ചെയ്യാന്‍ പറയുന്നുപോലും! പൊതുജനങ്ങള്‍ക്ക്‌ കാണാന്‍ കൊള്ളാത്ത കാര്യങ്ങള്‍ സഭയില്‍ കാണിക്കാം. പൊതുജനങ്ങള്‍ അവ കാണുന്നതാണ് കുഴപ്പം! കഷ്ടം!

റോഡിലൂടെ യാത്ര ചെയ്യുന്ന ഏതൊരാള്‍ക്കും യാത്ര മുഴുമിപ്പിക്കാനാകുമോ എന്നാ ഭയം ജനിക്കുന്നതുപോലെ നാളെ എന്ത് ഇവിടെ നടക്കാന്‍ പോകുന്നുവെന്നതിനെകുറിച്ചൊന്നും പറയാന്‍ ആര്‍കും കഴിയുന്നില്ല. മന്ത്രിമാരുടെ വാഹനങ്ങള്‍ ഇടിച്ചുപോലും അപകടങ്ങള്‍ അനേകം ഉണ്ടാവുന്നു. സര്‍ക്കാര്‍ ഒത്താശയോടെ ബന്ദ്,ഹര്‍ത്താല്‍; മന്ത്രിമാരുടെ മൌന അനുവാദത്തോടെ സമരങ്ങള്‍;രാഷ്ട്രീയക്കാരുടെ അനുഗ്രഹാസ്സിസ്സുകളോടെ നോക്കുകൂലി/അട്ടിമറി,കൂട്ടത്തല്ല്,ജാഥ,കോലംകത്തിക്കല്‍,ഉപരോധം, അഴിമതി, സ്ഥപിതതാല്‍പ്പര്യം, കൊഴകൊടുക്കല്‍,മദ്യവ്യാപാരം! എന്തിനേറെ? അവയെ പ്രോത്സാഹിപ്പിക്കുന്ന ഉദ്യോഗസ്ഥവര്‍ഗം! എല്ലാം സഹിക്കുന്ന ഒരുകൂട്ടം പച്ച മനുഷ്യര്‍!

From the Criminologist's Corner-61

From the Criminologist’s Corner-61

ജുഡീഷ്യറിയെക്കുറിച്ച് അഭിപ്രായം പറയുമ്പോള്‍

“ജുഡീഷ്യറിയില്‍ വിശ്വാസം ഉണ്ട് -“ഒരു മന്ത്രി അങ്ങനെ പറയുന്നു. അത് കേട്ടാല്‍ തോന്നും വിശ്വാസം നഷ്ടപെട്ടുപോയ ജനാധിപത്യ വ്യവസ്ഥയിലെ ഒരു സ്ഥാപനമാണ് ജുഡീഷ്യറി എന്ന്.

“ജുഡിഷ്യറിയുടെ ഉന്നത മുല്യം കാത്ത്സൂക്ഷിച്ച്”-ഒരു വിധി വന്ന ഉടനെ മറ്റൊരു മന്ത്രി പ്രതികരിച്ചത് അങ്ങനെയായിരുന്നു.’ഉന്നത മൂല്യങ്ങള്‍’ കാത്ത്‌ സൂക്ഷിക്കുകയല്ലേ ജുഡിഷ്യറിയുടെ ഉത്തരവാദിത്വം? അത് കേട്ടാല്‍ തോന്നും മറ്റ് കോടതിവിധികള്‍ എല്ലാം ജുഡിഷ്യറിയുടെ ഉന്നത മൂല്യങ്ങള്‍ കാത്ത്‌ സൂക്ഷിക്കുന്നവ അല്ലാ എന്ന്.

“ജുഡീഷ്യറിയില്‍ നിന്നും നീതി ലഭിച്ചു”- മൂന്നാമതൊരു മന്ത്രി അങ്ങനേയും പ്രതികരിക്കുന്നു.കുറ്റവിമുക്തനായശേഷം അദ്വേഹം പറഞ്ഞത്‌ അങ്ങനെ.അതിന് മുന്‍പൊരിക്കല്‍ അദ്വേഹം പറഞ്ഞത്‌ അങ്ങനെ അല്ലായിരുന്നു.എന്തെങ്കിലും ആകട്ടെ. ഈ പറയുന്നതോക്കയും കേട്ടാല്‍ തോന്നും ജനാധിപത്യത്തിലെ മറ്റ് സ്ഥാപനങ്ങളില്‍ നിന്നും കിട്ടുന്നതെല്ലാം അനീതിയാണെന്ന്.”ജുഡിഷ്യറിയില്‍ നിന്നും നീതി ലഭിച്ചു “ എന്ന് പറയുമ്പോള്‍ ജുഡിഷ്യറിയില്‍ നിന്നും നമുക്ക്‌ കിട്ടുന്നത് നീതിതന്നെയല്ലേ?

നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ ജുഡീഷ്യറിയെക്കുറിച്ച് അഭിപ്രായങ്ങള്‍ പറയുമ്പോള്‍ അവ പൊതുജനങ്ങളില്‍ ഗുണത്തേക്കാള്‍ കൂടുതല്‍ ദോഷമല്ലേ ചെയ്യുന്നത്‌ എന്നൊരു തോന്നല്‍. അവര്‍ അങ്ങനെയൊക്കെ നല്ല അഭിപ്രായങ്ങള്‍ പറയുന്നതിനിടയിലും ജുഡിഷ്യറിയെക്കുറിച്ച് വളരെ മോശമായ തരത്തില്‍ പലപ്പോഴും അവര്‍ തന്നെ അഭിപ്രായങ്ങള്‍ പറയുന്നുണ്ട്.ചിലര്‍ കോടതി അലക്ഷ്യത്തിന് കേസ്‌ അഭിമുഖീകരിക്കുന്നുമുണ്ട്. തങ്ങള്‍ക്ക് അനുകൂലമായ വിധിന്യായങ്ങള്‍ വരുമ്പോള്‍ ‘നല്ലത്’- അല്ലെങ്കില്‍ മോശം! എന്ന രീതിയില്‍ സംസാരിക്കുന്നത് ജനങ്ങളില്‍ തെറ്റിധാരണ ഉണ്ടാക്കാന്‍ സഹായിക്കുന്നു.അതിനിടയില്‍ ഉന്നത നിലയില്‍ പ്രവര്‍ത്തിക്കുന്ന-പ്രവര്‍ത്തിച്ചിരുന്ന ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ അഴിമതിക്കും-സ്വാധീനങ്ങള്‍ക്കും-താല്‍പ്പര്യങ്ങള്‍ക്കും-മുന്‍വിധികള്‍ക്കുംഅടിമപ്പട്ടു-അടിമപ്പെടുന്നുവെന്ന കാര്യവും ചര്‍ച്ചാവിഷയം ആകുന്നു. നയപ്രഖ്യാപനങ്ങളില്‍ വരെ ജുഡിഷ്യരിയിലെ അഴിമതി തുടച്ച്നീക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഊന്നിപ്പറയുന്നു. വക്കീലന്മാര്‍,പെന്‍ഷന്‍ പറ്റിയ ജഡ്‌ജിമാര്‍,രാഷ്ട്രീയ നേതാക്കള്‍,മന്ത്രിമാര്‍,ശിക്ഷ കഴിഞ്ഞ് വെളിയില്‍ വന്നിരിക്കുന്ന മാന്യവ്യക്തികള്‍-അവരെല്ലാം നമ്മുടെ ജുഡിഷ്യറിയെക്കുറിച്ച് പലതും തുറന്ന് പറയുന്നു. ഫലമോ? ബിംബവല്‍ക്കരിക്കപെട്ട വ്യക്തികളും സ്ഥാപനങ്ങളും താഴെവീണ് ഉടഞ്ഞുപോകുന്നു!

ജുഡിഷ്യറിയില്‍ നടക്കുന്ന പലതും സുതാര്യമല്ല.കോടതിനടപടികള്‍ ഒന്നും മാധ്യമങ്ങളില്‍ കാണിക്കാറില്ല. നിയമനിര്‍മാണ സഭയില്‍ നടക്കുന്നതെല്ലാം ജനങ്ങളെ ടെലിവിഷനിലൂടെ കാണിക്കുമ്പോള്‍ കോടതിക്കാര്യങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരും മറ്റുള്ളവരും വെളിയില്‍ പറയുന്നതേ സാധാരണക്കാര്‍ അറിയുന്നുള്ളു.അതിനിടയില്‍ മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട്‌ ചെയ്തു-മാധ്യമങ്ങള്‍ വളച്ചൊടിച്ചു എന്നൊക്കെ ജഡ്‌ജിമാര്‍ ഉള്‍പെടെ പലരും പുറത്ത്‌ പറയുന്നു. അവയും ജനങ്ങളില്‍ സംശയങ്ങള്‍ ഉണ്ടാക്കുന്നു.കോടതി വളപ്പിലേക്ക് പോകുന്ന ജാഥകള്‍-കോടതി ഗേറ്റിനു മുന്‍പിലുള്ള സമരങ്ങള്‍-കോടതികള്‍ക്ക്‌ എതിരെയുള്ള മുദ്രാവാക്യവിളികള്‍-ജഡ്‌ജിമാരെ വിചാരണ ചെയ്ത് വെളിയില്‍ ആക്കല്‍-അവരുടെ കോലം കത്തിക്കല്‍-ജഡ്‌ജിമാരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള നിശിത വിമര്‍ശനങ്ങള്‍-പലതിലുമുള്ള സുതാര്യത ഇല്ലായ്മ-എല്ലാംകൂടിവരുമ്പോള്‍ “ഒരു നിശ്ച്ചയമില്ലയൊന്നിലും” എന്ന മാനസ്സീകാവസ്ഥയാണ് ഉണ്ടാവുക. അതിനിടയിലാണ് മന്ത്രിമാരുടെ ചില അഭിപ്രായപ്രകടങ്ങളുംമറ്റും കേള്‍ക്കുന്നത്. അങ്ങനെ വെളുക്കാന്‍ തേക്കുന്നത് പാണ്ടായി മാറുന്ന ഒരു സ്ഥിതിവിശേഷം!

No comments:

Post a Comment