Sunday, 27 March 2011

റെയില്‍വേ ഇല്ലാത്ത വികസനമോ?

അര്‍ക്കന്‍സാ പട്ടണത്തില്‍നിന്നും ഡാലസ് നഗരത്തില്‍ എത്താന്‍ റോഡ്‌ മാര്‍ഗം കാറില്‍ പോയാല്‍ ആറു മണികൂര്‍ വേണം. എയര്‍ പോര്‍ട്ട്‌ മുതല്‍ എല്ലാത്തരം സൗകാര്യങ്ങളും ഉള്ള ഡാലസ്‌ നഗരത്തെ ആസ്റയിച്ചാണ് പല പട്ടണങ്ങളും നിലനില്‍ക്കുന്നത്. നിത്യേനെയെന്നോണം ഡാലസില്‍ നിന്നും സാധനസാമഗ്രികള്‍ വാങ്ങികൊണ്ടുവരണം. ഏതാണ്ട് 700 കിലോമീറ്റര്‍ അര്‍ക്കന്‍സായില്‍ നിന്നും യാത്ര ചെയ്താലേ ഡാലസില്‍ എത്താനാകൂ. ബസുണ്ട്.പക്ഷെ, 14 മണികൂര്‍ യാത്ര. വളഞ്ഞും പുളഞ്ഞും വഴിയില്‍ നിര്‍ത്തി വിശ്റമിച്ചും പോകുന്ന ബസ്സില്‍ കയറി യാതചെയ്ത് ഡാലസില്‍ എത്തുക എന്നത് അചിന്ത്യവ്യം. എന്നാല്‍ എന്തുകൊണ്ട് റെയില്‍വേ യാത്ര ഇവിടെ പ്രോത്സാഹിപ്പിക്കുന്നില്ല? കാരണം എന്തെന്ന് എനിക്കറിയില്ല. റെയില്‍ ഉണ്ട്. പക്ഷെ, അതിലൂടെ ചരക്ക്‌ തീവണ്ടികളെ പോകൂ. യാത്ര തീവണ്ടികളില്ല. ആഴ്ചയുടെ അവസാനം പോലും യാത്രാതീവണ്ടികള്‍ ഇല്ലെന്ന് പറഞ്ഞാല്‍? അതുമൂലം ജനം സ്വന്തം കാറുപയോഗിച് സ്വയം ഓടിച്ച്പോകേണ്ട ഗതികേടാണ് ഇവിടെ. ചെലവും കൂടുതല്‍ .

നമ്മുടെ നാട്ടില്‍ റെയില്‍വേ ഉണ്ട്; യാത്രാവണ്ടികളും ധാരാളം പക്ഷെ,കൂടുതല്‍ കൂടുതല്‍ തീവണ്ടികള്‍ ആവശ്യമാണെന്ന മുറവിളി എപ്പോഴും കേള്‍ക്കാം. വികസ്സനത്തിനത് ആവശ്യമാണ്. ബസ്‌ ചാര്‍ജിനേക്കാള്‍ ചെലവ് കുറഞ്ഞതിനാല്‍ യാത്രക്കാരുടെ ബാഹുല്യവും ചിന്തിക്കാന്‍ വയ്യ. അപ്പോഴാണ്‌ ഒരു സത്യവാക്ക്മൂലം റെയില്‍വേ കേരളാ ഹൈകോടതിയില്‍ കൊടുക്കുന്നത്. സ്ത്രികളുടെ കമ്പാര്‍ട്ട്‌മെന്റില്‍ അവരുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്ത്രികള്‍ തന്നെയാണ് ശ്രദ്ധിക്കേണ്ടത് എന്ന്; റെയില്‍വേക്ക് കാര്യമായി മറ്റൊന്നും ചെയ്യാനില്ലെന്ന്. കഷ്ടം! ഷൊര്‍ണൂരില്‍ ഒരു പാസ്സന്‍ജെര്‍ ട്രെയിനില്‍ യാത്ര ചെയ്തിരുന്ന ഒരു പെണ്‍കുട്ടിയെ ക്രൂരമായി ബലാല്‍സംഗം ചെയ്തെന്നും വണ്ടിയില്‍ നിന്നും ചാടി ഉണ്ടായ അപകടത്തില്‍ അതിദാരുണമായ വിധം മരണപ്പെട്ടെന്നും അറിഞ്ഞ് ജനങ്ങള്‍ രോഷാകുലരായി ഇരുന്നപ്പോഴാണ് റെയില്‍വേ ഹൈകോടതിയില്‍ അങ്ങനെ പറഞ്ഞത്. അതിനാല്‍ അതിന് വാര്‍ത്താ പ്രാധാന്യം കൂടി. അപ്പോഴാണ് ചില ചോദ്യങ്ങള്‍ ചോദിക്കേണ്ടതായി വരുന്നത്.

(൧) യാത്ര കൂലി ഈടാക്കിയാല്‍ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള ബാധ്യത ആര്‍ക്കാണ്? യാത്ര കൂലിയും കൈപ്പറ്റി റെയില്‍വേ അവരുടെ കുഴിമാടത്തിലേ ക്കാണോ അവരെ കൊണ്ടുപോകുന്നത്?

(൨) റെയില്‍വേ പ്രൊട്ടെക്ഷന്‍ ഫോഴ്സിന് അതിന് നേരമില്ല. കാരണം? അവര്‍ക്ക്‌ റെയില്‍വേയുടെ വസ്തുവകകള്‍ സൂക്ഷിക്കുകയാണ് പ്രധാന ജോലി. അതിനുപോലും ആളുകള്‍ ആവശ്യത്തിനു ഇല്ല. എന്തുചെയ്യും? റെയില്‍വേയുടെ വസ്തുവകകളെക്കാള്‍ വിലകുറഞ്ഞതാണോ അതില്‍ യാത്ര ചെയ്യുന്ന മനുഷ്യര്‍? അവരുടെ രക്ഷ പിന്നെ ആര് നോക്കും? സുരക്ഷ ഉറപ്പാക്കാന്‍ ആകുന്നില്ലെന്കില്‍ അങ്ങനെ ഒരു റെയില്‍വേ സര്‍വീസ് നടത്താതിരിക്കുകയാണ് കൂടുതല്‍ നല്ലത്.

(൩) സംസ്ഥാനപോലീസിന് ആള്‍ബലം കുറവ്‌. അതിനാല്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ആവില്ല. അപകടകാരികളായ ഇത്തരം യാത്ര ചെയ്യാന്‍ ആയി കൂടുതല്‍ തീവണ്ടികള്‍ അനുവദിക്കുന്നതിന് പകരം അവ വേണ്ടന്ന് വയ്ക്കുന്നതല്ലേ കൂടുതല്‍ അഭികാമ്യം?

(൪) യാത്രക്കാരെ ബലാല്‍സംഗം ചെയ്യുക, പോക്കറ്റ് അടിക്കുക,പെട്ടികള്‍ മോഷ്ട്ടിക്കുക, ആഭരണങ്ങള്‍ തട്ടിയെടുക്കുക, മയക്കുമരുന്ന് കൊടുത്ത് ഉറക്കിയ ശേഷം കൊള്ളയടിക്കുക, പേടിപ്പിച്ച് പിടിച്ചുപറിക്കുക, തോക്കുമായി കമ്പാര്‍ട്ട്മെന്റില്‍ കയറി കൊള്ള ചെയ്യുക, കള്ളക്കടത്ത്‌ നടത്തുക,മദ്യപാനം ചെയ്യുക, ലൈംഗീകാഭാസ്സത്തരങ്ങള്‍ കാണിക്കുക, വഴക്കടിക്കുക, സാധനവില്പനയില്‍ പറ്റിക്കുക, ആഹാരസാധനങ്ങളില്‍ മായം ചെര്തുവില്‍ക്കുക തുടങ്ങി യാത്രാതീവണ്ടികളില്‍ നടക്കുന്ന –നടത്തുന്ന കുറ്റകൃത്യങ്ങള്‍ അനവതിയാണ്. അവയെ നിയന്ത്രിക്കാനോ കുറ്റവാളികളെ നിലക്ക് നിര്‍ത്തുവാനൊ റെയില്‍വേക്ക് ആകുന്നില്ലെങ്കില്‍ ഈ പരിപാടി അവസാനിപ്പിക്കുന്നതല്ലേ കൂടുതല്‍ നല്ലത്? നമ്മുടെ റെയില്‍വേ ലാഭത്തില്‍ ആണ് ഓടുന്നതെന്നാണ് അറിയാന്‍ കഴിഞ്ഞത് പക്ഷെ, ഒരു കാര്യം അറിഞ്ഞാല്‍ കൊള്ളാമായിരുന്നൂ. ലാഭം റെയില്‍വേക്ക് ആണോ അതോ അതില്‍ ജോലി ചെയ്യുന്നവര്‍ക്കണോ അതോ കോണ്ട്രാക്റ്റ് എടുത്തിരിക്കുന്നവര്കാണോ അതോ റെയില്‍വേയില്‍ ബിസിനസ്‌ ചെയ്യുന്നവര്‍ക്കാണോ എന്ന കാര്യം. അവയൊക്കെ ചര്‍ച്ചക്ക് എടുക്കാതിരിക്കുന്നതാണ് കൂടുതല്‍ നല്ലത്.സുരക്ഷ ഉറപ്പാക്കാന്‍ പറ്റാത്ത റെയില്‍വേ വേണ്ടെന്നുവക്കുക. അതാണ്‌ കൂടുതല്‍ നല്ലത്.

From the Criminologist's Corner-39

From the Criminologist’s Corner-39

വൈദുതി ഉണ്ടാക്കുന്ന വൈഷ്യമങ്ങള്‍

110 V വൈദുതി - അപകടരഹിതമാണെന്നാണ് പറയുന്നത്. ഒരു പല്ലിപോലും അതടിച്ച് ചാവുകയില്ലെന്ന് അമേരിക്കക്കാര്‍ അവകാശപ്പെടുന്നു. ശരിയായിരിക്കാം. അതൊന്ന് പരീക്ഷിച്ചുനോക്കി നേരില്‍ ബോധ്യപ്പെടുവാനുള്ള താല്‍പ്പര്യം എനിക്കില്ല. എന്തായാലും ,എല്ലാ വീടുകളിലും ആവശ്യാനുസരണം പ്ലഗ് പോയിന്‍റുകള്‍;എവിടേയും ഇഷ്ടം പോലെ വൈദുതി. ചിലര്‍ വൈദുതി ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുന്നു. മുറികള്‍ മഞ്ഞ് കാലത്ത് ചൂടാക്കുന്നതും വേനല്‍ക്കാലത്ത് തണുപ്പിക്കുന്നതും വൈദുതി ഉപയോഗിച്ച് തന്നെ. ഒരു സെക്കന്റ്‌ പോലും വൈദുതി ഇല്ലാതെ വരുന്നില്ല. മഞ്ഞ് കാലത്ത് വൈദുതി ഇല്ലെങ്കില്‍ ആ തണുപ്പില്‍ മരണം ഉറപ്പ്‌; വേനല്‍ക്കാലത്ത് വൈദുതി ഇല്ലെങ്കില്‍ ഉരുകി മനുഷ്യന്‍ ചാകുമെന്നതില്‍ തര്‍ക്കം വേണ്ട. വായുവും വെള്ളവും പോലെയുള്ള പ്രാധാന്യമുണ്ട് വൈദുതിക്കിവിടെ.

നമുക്കും നമ്മുടെ നാട്ടില്‍ വൈദുതി ഉണ്ട്. എല്ലാ ഗ്രാമപ്രദേശങ്ങളിലും വൈദുതി എത്തിച്ചുവേന്നുപറഞ്ഞ് നാം അഭിമാനിക്കുന്നു. നല്ലകാര്യം. പക്ഷെ,ചില ചോദ്യങ്ങള്‍-

(൧) തലസ്ഥാനനഗരിയില്‍ പോലും ഒരു ദിവസം 24മണിക്കൂര്‍ വൈദുതി തടസ്സമില്ലാതെ കിട്ടിയതായി എനിക്കറിയില്ല. ഉണ്ടെങ്കില്‍ തന്നെ ചിലപ്പോള്‍ മങ്ങിയ പ്രകാശം മാത്രം.

(൨) ഗ്രാമപ്രദേശങ്ങളില്‍ വൈദുതി എത്തിച്ചുവെന്ന് വീബിളക്കുമ്പോഴും അത് മുഴുദിനമുണ്ടോ എന്നോ, ഉണ്ടെങ്കില്‍ തന്നെ വോള്‍ട്ടേജ്‌ ക്ഷാമമുണ്ടോയെന്നും ആരും നോക്കാറില്ല.മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ടത്തില്‍ എന്ത് ചെയ്യാനാണ്?

(൩) വൈദുതി വഴിയിലൂടെ പോസ്റ്റ്‌ ഇട്ട് കൊണ്ടുപോകുന്നതിനാല്‍ വഴിക്കിരുവശവും ഉള്ള മരങ്ങളുടെ ചില്ലകള്‍ നിരന്തരം വെട്ടികളയേണ്ടാതായി വരുന്നൂ. അതുമൂലം വരുന്ന നഷ്ടം ആര് നികത്തും? പുത്തന്‍ വൈദുതി കൊടുക്കാനുള്ളതിനെങ്കിലും ഭൂമിക്കടിയിലൂടെയാക്കാന്‍ പാടില്ലേ?

(൪) എന്നും വൈദുതി നിരക്ക് കൂട്ടാനേ സമയമുള്ളൂ. സര്‍ച്ചാര്‍ജും അതിന്മേല്‍ ചാര്‍ജും ചുമത്തി ചുമത്തി ഉപഭോക്താക്കളെ പിഴിയുന്ന രീതി ശരിയാണോ? ഒറ്റ കയറ്റത്തിന് ഒരു ഇറക്കമുണ്ടെന്ന് കാരണവന്മാര്‍ പറയുന്നത് വൈദുതിക്കാര്യത്തില്‍ അല്ലെങ്കിലും ശരിയല്ല. കാരണം, കയറിയ വൈദുതി ചാര്‍ജു ഒരിക്കല്‍ എങ്കിലും ഇറങ്ങിയതായി അറിയില്ല.

(൫) വൈദുതിയെ ആശ്റയിച് കഴിയുന്ന ചെറുകിട വ്യവസായികള്‍ പലപ്പോഴും അവശത അനുഭവിച്ചത്‌ തന്നെ.തുടര്‍ച്ചയായി വൈദുതി ലഭിക്കാത്തതിനാല്‍ വ്യവസായം പലപ്പോഴും ഇടതടവില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്നില്ല. ഇന്‍വേര്‍ട്ടരും ജനറേറ്ററും ഉണ്ടെങ്കിലെ ജീവിക്കാന്‍ ആകൂ എന്ന അവസ്ഥാവിശേഷം. മാര്‍ക്കറ്റില്‍ ആയാലും മരണ വീട്ടില്‍ ആയാലും ഒരേ അവസ്ഥ.

(൬) വൈദുതിയെ ആശ്റയിച്ച് പ്രവര്‍ത്തിക്കുന്ന വഴി വിളക്കുകള്‍, ട്രാഫിക്‌ സിഗ്നലുകള്‍, ആശുപത്രികള്‍, ഓപ്പറേഷന്‍ തിയേറ്ററുകള്‍,ശീതീകരണികള്‍, മോര്‍ച്ചറികള്‍- അങ്ങനെ നോക്കുമ്പോള്‍ പലതും ഉണ്ടാക്കുന്ന അപകടങ്ങള്‍,ജീവഹാനി, ആപത്തുകള്‍ ആരെങ്കിലും കണക്കില്‍ എടുക്കാറുണ്ടോ?

(൭) ഇനിയും നാം വെള്ളത്തെ ആശ്റയിച്ച് വൈദുതി നിര്‍മാണം നടത്തുന്നത് ബുദ്ധിയാണോ? കൂടുതല്‍ ഊര്‍ജ്യം ഉല്‍പ്പാദിപ്പിക്കാനുള്ള പോംവഴികള്‍ നോക്കുമ്പോള്‍ അതിന് ഉടക്കിടുന്നതും എതിര്‍ക്കാന്‍ സമരങ്ങള്‍ സംഘടിപ്പിക്കുന്നതും എല്ലാം സ്തംഭിപ്പിക്കുന്നതും ശരിയാണോ?

പ്രകൃതി അനുഗ്രഹിച്ചുതന്ന കാലാവസ്ഥയില്‍ വൈദുതി ഇല്ലെങ്കിലും മനുഷ്യ്രര്‍ക്ക്‌ ജീവിക്കാമെന്നത് വാസ്തവം. പക്ഷെ, അത് മനുഷ്യരുടെ ഒരുതരം ദുര്‍ബലത ആയി കണക്കാക്കി വൈദുതി കൊണ്ട് കളിക്കുന്നതും മനുഷ്യരെ കളിപ്പിക്കുന്നതും ഇനിയെങ്കിലും നിര്‍ത്തുക. രാജ്യപുരോഗതിക്കും ജനനന്മക്കും വൈദുതി അനിവാര്യമാണെന്ന് കണക്കാക്കി കര്‍മപദ്ധതികള്‍ക്ക് രൂപം നല്‍കുക. അതല്ലാതെ സമരങ്ങള്‍ സംഘടിപ്പിച്ചും വൈദുതി നിലയങ്ങള്‍ നശിപ്പിച്ചും ട്രാന്‍സ്ഫോര്‍മറുകള്‍ തല്ലിത്തകര്ത്തും വൈദുതിലൈയിന്‍ പൊട്ടിച്ചും ഉടക്കുകള്‍ സ്രഷ്ട്ടിച്ചും നമുക്ക് അഭിവൃത്തി ഉണ്ടാക്കാം എന്ന് കരുതുന്നത് അബദ്ധം –മഹാ അഭദ്ധം തന്നെ.

Tuesday, March 1, 2011

From the Criminologist's Corner-38

From the Criminologist’s Corner-38

അളവ്-തൂക്ക വകുപ്പ്: കണ്ടവരുണ്ടോ?

കടയില്‍നിന്നും വാങ്ങുന്ന സാധനങ്ങളുടെ അളവ്,തൂക്കം,ഗുണമേന്മ, ഉപയോഗകാലാവതി-ഇവയെല്ലാം കൃത്യമായി എഴുതുകയും അവ ശരിയാംവിധംപാലിക്കുകയും ചെയ്യുന്നവരാണ് അമേരിക്കകാര്‍. ഉപഭോക്താക്കള്‍ അക്കാര്യങ്ങളെകുറിച്ച് ബോധവാന്മാരും ആണ്.അതിലുപരി, അക്കാര്യങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് സര്‍ക്കാര്‍ തലത്തില്‍ സുസൂഷ്മം വീക്ഷിക്കുന്നുമുണ്ട്. ഇല്ലെങ്കില്‍ കര്‍ശന നടപടിക്ക് വിധേയരാക്കുകയും ചെയ്യും.

അളവ്-തൂക്ക വെട്ടിപ്പില്‍ ആശാന്മാരാന് നമ്മുടെ ആള്‍ക്കാര്‍. പഴയ സാധനങ്ങളും പത്രവും വാങ്ങാന്‍ വരുന്ന ആക്രിക്കാരുടെ വെട്ടുത്രാസ്സ് വളരെ കുപ്രസിദ്ധമാണ്. വില താഴ്ത്തി തരുന്നതെല്ലാം വെട്ടിപ്പ് വസ്തുക്കള്‍ ആണെന്ന് കരുതുക. മീന്‍ ചന്തയിലാണെങ്കില്‍ ത്രാസിന്‍റെ ഒരു തട്ടിലെപ്പോഴും ഒരു കട്ടി വച്ചിരിക്കും. അതിലൂടെയാണ്‌ മീന്‍ ചന്തയില്‍ വെട്ടിപ്പ് നടത്തുന്നതെങ്കില്‍ പഴം,ആപ്പിള്‍,മുന്തിരിങ്ങ വില്‍പ്പനക്കാര്‍ കട്ടിയില്‍ ദ്വാരമുണ്ടാക്കി അതില്‍ മെഴുക് ഉഴിച്ച് തൂക്കം കുറക്കുന്നവരാണ്.പച്ചക്കറിക്കാരാവട്ടെ കട്ടിക്ക് പകരം ഉരുളന്‍കിഴങ്ങും സബോളയും വച്ച് തൂക്കിതതരുന്നൂ.

തൂക്കത്തില്‍ വെട്ടിപ്പ് നടത്തുന്നവരില്‍ ഉസ്ത്താദന്മാരാണ് റേഷന്‍ കടക്കാര്‍. ഒരുകിലോ പഞ്ചസാര വാങ്ങുമ്പോള്‍ കിട്ടുന്നത് 900-950ഗ്രാം മാത്രം. കോഴി വാങ്ങാന്‍ കോള്‍ഡ്‌ സ്റ്റോറേജില്‍ പോയാല്‍ ഐസിനും കൊഴിവില കൊടുക്കണം. അളവ് പാത്രങ്ങളുടെ കാര്യം വളരെ കഴ്ടമാണ്. പാല്‍ വാങ്ങുബോള്‍ അറിയാം പാത്രങ്ങളുടെ വലുപ്പവ്യത്യാസം.പെട്രോള്‍ ആണെങ്കില്‍ തിരിമറി മെഷിനുള്ളില്‍ ആണെന്ന് മാത്രം. ഒഴിച്ച പെട്രോളിന്‍റെ അളവ് കണ്ടെത്താന്‍ മാര്‍ഗം ഇല്ലാത്തതിനാല്‍ എല്ലാം ശുഭം എന്ന് കരുതാം. എണ്ണയായായാലും വെണ്ണയായാലും മോരായാലും തൈര്ആയാലും അളവില്‍ വെട്ടിക്കുമെന്നതില്‍ തര്‍ക്കം വേണ്ട.

സ്വര്‍ണകടയിലോ? പണിക്കുറവ്-അതൊരു പ്രത്യേക കുറവാണ്‌. സ്വര്‍ണം തൂക്കുന്നത് കണ്ണാടി കൂട്ടില്‍ വച്ചിരിക്കുന്ന ത്രാസ്സില്‍! 3ഗ്രാം സ്വര്‍ണം വാങ്ങിയാല്‍ 2.7ഗ്രാം മാത്രമേ കിട്ടൂ. പണയം വയ്ക്കാന്‍ ബാങ്കില്‍ ചെന്ന്നോക്കുമ്പോള്‍ 2.50ഗ്രാം മാത്രമേ ഉണ്ടാകൂ. കെട്ടിടം പണിയാന്‍ കമ്പി വാങ്ങാന്‍ ചെന്നാലോ? അവിടേയും കമ്പി തൂക്കുമ്പോള്‍ വെട്ടിപ്പ് തീര്‍ച്ച.

കടയില്‍ നിന്നും വാങ്ങി കൊണ്ടുവരുന്ന സാധനങ്ങളുടെ കൃത്യമായ തൂക്കം/അളവ് ഞാന്‍ വീട്ടില്‍ വന്ന്‍ നോക്കാറുണ്ട്.ദോഷം പറയരുതല്ലോ. നാളിതുവരെ തൂക്കത്തില്‍ കൂടുതല്‍ കണ്ടീട്ടില്ല; എന്നാല്‍ കുറവ്‌ കണ്ടീട്ടുമുണ്ട്. തുണി വാങ്ങിയാലോ? നീളം –വീതിയില്‍ വെട്ടിപ്പ്. കൂടുതല്‍ തുണി എടുത്താല്‍? തയ്യല്‍ കടയില്‍ ചെന്ന് അളന്ന് നോക്കിയാല്‍ ഒരല്പം കുറവേ കാണാറുള്ളൂ. നൂല് വാങ്ങിയാല്‍ പോലും പറഞ്ഞ നീളം കിട്ടാറില്ല.

കെട്ടിടം വാങ്ങാന്‍ ചെന്നാല്‍ വിസ്തീര്‍ണ്ണത്തില്‍ കൂടുതല്‍! പണികൂലി കൊടുക്കനാണെങ്കില്‍ വിസ്തീര്‍ണ്ണത്തില്‍ കുറവ്‌. കുഴികുത്തിയാല്‍ താഴ്ച്ചയില്‍ വെട്ടിപ്പ്‌,കൂനയുണ്ടാക്കാന്‍ പറഞ്ഞാല്‍ അതിലും തട്ടിപ്പ്‌. ഒരു തൊട്ടി മണല്‍ വാങ്ങിയാല്‍ മുക്കാല്‍ തൊട്ടിയെ കിട്ടുകയുള്ളൂ; കൊടുക്കാനാണെങ്കില്‍ ഒന്നേകാല്‍ തൊട്ടി കൊണ്ടുപോയിരിക്കും. കെട്ടിടനിര്‍മാണ മേഖലയിലാണ്‌ ഏറ്റവും അധികം വെട്ടിപ്പ് നടത്തുന്നത്. മണല്‍ ലോറികളിലെ മണല്‍ അളന്നാല്‍ മതി കാര്യങ്ങള്‍ മതിവരോളം മനസ്സിലാക്കാന്‍. ഒരാളെ മുളകുവെള്ളത്തില്‍ മുക്കിപ്പിടിച്ച് അയ്യാളില്‍ നിന്നും പണം ഊറ്റിഎടുക്കുമ്പോഴും തൂക്കത്തില്‍,അളവില്‍,എണ്ണത്തില്‍ വെട്ടിക്കുന്നു.മാര്‍ബിള്‍ കടയില്‍ ആയാലും മറ്റേത്‌കടയില്‍ ആയാലും അളവ്-തൂക്കത്തില്‍ വെട്ടിപ്പ് ഉണ്ടാകുമെന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട.

തീവണ്ടിയില്‍ തരുന്ന ചായയിലും വെട്ടിപ്പ്, ചായക്കടയിലെ വടയിലും വെട്ടിപ്പ്,തട്ടുകടയിലെ ദോശയിലും വെട്ടിപ്പ്‌. എന്തിന്? ഉന്തുവണ്ടിയില്‍ കൊണ്ടുനടക്കുന്ന ചുടുകടലപോതിയിലും തട്ടിപ്പ്‌. വൈദുതി അളക്കാന്‍ വച്ചിരിക്കുന്ന മീറ്ററില്‍ തിരിമറി നടത്തിയുള്ള വെട്ടിപ്പ്‌. ഭക്ഷണം പാകം ചെയ്യാന്‍ തരുന്ന ഗ്യാസ് സിലിണ്ടറിലും തട്ടിപ്പ്‌ .ഓട്ടോറിക്ഷയുടെ മീറ്ററില്‍വെട്ടിപ്പ്‌ .ബേക്കറിയില്‍ നിന്നും വാങ്ങുന്ന തീറ്റസാധനങ്ങളില്‍ തട്ടിപ്പ്‌.... അങ്ങനെ, അങ്ങനെ പോകുന്നൂ അളവ്-തൂക്ക വെട്ടിപ്പ് പുരാണം.

ലീഗല്‍ മെട്രോളൊജി എന്നൊരു “വായിക്കാന്‍ വിഷമിക്കുന്ന” വാക്കില്‍ ഉച്ചരിക്കുന്ന ഒരു വകുപ്പുണ്ട്. അവരെ ത്രിക്കണിക്ക് പോലും കാണാന്‍ കിട്ടില്ല. അവര്‍ തന്നെയാണോ ഈ അളവ്-തൂക്ക നിയന്ട്രണ വകുപ്പ്‌? അതും ആര്‍ക്കും അറിയില്ല. എന്തായാലും ടെലിവിഷനില്‍ അക്കൂട്ടരുടെ പരസ്യങ്ങള്‍ വല്ലപ്പോഴും കാണാറുണ്ട്. പത്രങ്ങളിലും കാണാറുണ്ട്‌. പക്ഷെ,ആ മഹത് വ്യക്തികളെ –വ്യക്തിത്വങ്ങളെ മാത്രം കണ്ടീട്ടില്ല. അവരെ കണ്ടവരുണ്ടോ?-എന്നൊരു പരസ്യം കൊടുത്താലോ?

Monday, February 28, 2011

From the Criminologist's Corner-37

From the Criminologist’s Corner-37

കാലിമോഷണത്തില്‍ നിന്നും മൊബൈല്‍ നഗ്നതയിലേക്കോ?

കുഞ്ഞുകുട്ടികള്‍ മുതല്‍ കിഴവി-കിഴവന്മാര്‍ വരെ ഇവിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നു. പലരുടേയും കൈയ്യില്‍ ഇരിക്കുന്നത് iPhone 3G, iPhone 4G യൊക്കെയാണ്. അവകളിലാവുമ്പോള്‍ ഫോട്ടോയും എടുക്കാം. ഒരു ചെറിയ കമ്പ്യൂട്ടര്‍ ചെയ്യുന്ന പലതും ചെയ്യാന്‍ അതിനാവും. Google search നടത്താം, റെക്കോര്‍ഡ്‌ ചെയ്യാം,You Tube കാണാം, ഇമെയില്‍ അയക്കാം. നല്ലകാര്യം. നല്ലതാണല്ലോ ഈ ഫോണ്‍ എന്ന് ചിന്തിച്ച്പോയി.

അങ്ങനെ ഇരിക്കുമ്പോഴാണ് കൊല്ലത്തൊരു വനിതാ ഹോസ്റലില്‍ കുളിച്ചുകൊണ്ടിരുന്ന ഒരു പെണ്‍കുട്ടിയുടെ നഗ്നചിത്രം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി എന്നൊരു വാര്‍ത്ത ടി.വി.യില്‍ കണ്ടതും കേട്ടതും. പകര്‍ത്തിയതോ? മറ്റൊരു പെണ്‍കുട്ടി. ആ പെണ്‍കുട്ടി സഹപാഠികളുടെ നഗ്നത കണ്ട് ആസ്വദിക്കാനാണ് അങ്ങനെ ചെയ്തതെന്നും അതല്ല, വയനാട്ടിലുള്ള സ്വന്തം കാമുകന് അയച്ചുകൊടുക്കാനാണ് അങ്ങനെ ചെയ്തതെന്നും രണ്ട് ഭാഷ്യം.എന്തായാലും ഒരു ടി.വി.ചാനല്‍ മൊബൈല്‍ ഫോണ്‍ വച്ച് കൂട്ടുകാരിയുടെ നഗ്നത അതില്‍ ഒപ്പിയെടുത്ത ആ പെണ്‍ കുട്ടിയെ “പെണ്‍ മൃഗം’ എന്നുവരെ വിളിച്ചു. നോക്കണേ! കന്നുകാലി മോഷണത്തിനു ഒരുകാലത്ത് കുപ്രസിദ്ധി നേടിയിരുന്ന ഒരു സംസ്ഥാനത്ത് ഇന്ന് നടക്കുന്നത് ഐ.ടി. കുറ്റകൃത്യങ്ങള്‍!

അക്കാര്യം ടി.വി.യില്‍ കണ്ട ഉടനെ വരുന്നൂ മറ്റൊരു വാര്‍ത്ത. കോഴിക്കോട്‌ ഒരു ഹോട്ടലിന്‍റെ ടോയ് ലെറ്റില്‍ വച്ച് ഒളിക്യാമറയില്‍ നഗ്നത പകര്‍ത്തിയെടുത്തവര്‍ക്കെതിരെ രജിസ്റ്റര്‍ചെയ്തിരുന്ന കേസിന്‍റെ കുറ്റപത്രം തയ്യാറായിക്കഴിഞ്ഞു എന്ന്. മൊബൈല്‍ ഫോണിലൂടെ നഗ്നത പകര്‍ത്തി അത് വിറ്റ് പണമാക്കിയിരുന്നവരും അതുകൊണ്ട്കാണിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്തിരുന്നവരും അതുപയോഗിച്ച് ലൈംഗീക പീഡനം നടത്തിയിരുന്നവരും അതുകാരണം ആത്മഹത്യ ചെയ്തവരും അതുമൂലം അറസ്റ്റില്‍ ആയവരും അനവധിയാണ്. ഒരുകാലത്ത് മൊബൈല്‍ ഫോണിലൂടെ തെറി സന്ദേശംങ്ങള്‍ അയക്കുന്നുവെന്നും രതിചിത്രങ്ങള്‍ കൈമാറുന്നുണ്ടെന്നും നീലകാണിച് ബിസ്സിനെസ്സ് നടത്തുന്നുവെന്നും ഹോസ്റ്റലുകള്‍ക്കും വനിതാകോളേജുകള്‍ക്കം മുന്‍പില്‍ നിന്ന് പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ എടുക്കുന്നുവെന്നും മറ്റും കാണിച്ച് ലേഖനങ്ങള്‍ എഴുതിയപ്പോള്‍ അവ അവഗണിച്ചതിന്‍റെ ശിക്ഷയെന്നോണം ഇപ്പോള്‍ നഗ്നത പകര്‍ത്താനുള്ള ഒരുതരം ഉപകരണമായി മൊബൈല്‍ ഫോണുകള്‍ മാറിക്കഴിഞ്ഞിരിക്കുന്നുവെന്നോര്‍ക്കുക. തീര്‍ന്നില്ല. ആയിരവും ആയിരത്തിഅഞ്ഞൂറും ഉരുപ്പികാക്ക് സുലഭമായി കിട്ടുന്ന മൊബൈല്‍ ഫോണുകള്‍ ദുരുപയോഗിച്ച് കുഞ്ഞുപെണ്‍കുട്ടികളെ വരെ പേടിപ്പിച്ച് വരുതിയില്‍ കൊണ്ടുവരുന്നതായീട്ടാണ് അറിയാന്‍ കഴിയുന്നത്.പെണ്‍കുട്ടികള്‍ തന്നെ അവരുടെ കൂട്ടുകാരികളെ ക്ഷണച്ച്കൊണ്ടുപോയി മയക്ക് മരുന്ന് കലര്‍ത്തിയ പാനീയങ്ങളും ഭക്ഷണവും നല്‍കിയശേഷം ആണ്‍കൂട്ടുകാരോട് ലൈംഗികമായീട്ട് ദുരുപയോഗിച്ചുകൊള്ളാനും നഗ്നത മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെടുത്തുകൊള്ളാനും സൌകര്യവും സാഹചര്യവും ശ്രഷ്ടിച്ചുകൊടുക്കുന്ന ഒരു സംസ്കാരം വളര്‍ന്ന്കഴിഞ്ഞിരിക്കുന്നു.

മൊബൈല്‍ ഫോണുകള്‍ ഉണ്ടാക്കുന്ന രഹസ്യബന്ധങ്ങള്‍,രതിസംഭാഷണങ്ങള്‍,പ്രേമബന്ധങ്ങള്‍,ഒളിപ്രയോഗങ്ങള്‍ക്കപ്പുറമാണ് ഇത്തരത്തിലുള്ള നഗ്നത പകര്‍ത്തല്‍. അതില്‍ ഉള്‍പ്പെടുന്നവരുടെ പ്രായമോ? പറക്കമുറ്റാത്ത കുട്ടികള്‍ മുതല്‍ കൌമാരക്കാര്‍- മദ്ധ്യവയസ്കര്‍- വ്രദ്ധര്‍ വരെ. ഇരയാവുന്നവരോ? കുഞ്ഞുകുട്ടികള്‍,കുമാരിമാര്‍,ചെറുപ്പക്കാരികള്‍,വീട്ടമ്മമാര്‍, വ്രദ്ധകള്‍വരെ. എന്തായാലും ഐ.ടി.ആക്ടും സൈബര്‍ പോലീസും സൈബര്‍ കുറ്റാന്വേഷണവും തകൃതിയായി നടക്കുമ്പോഴും നഗ്നതാപ്രദര്‍ശനം കൊടുംബിരികൊണ്ടിരിക്കുന്നു. iPhoneന്‍റെ വ്യാപകമായ ദുരുപയോഗം സംസ്ഥാനത്ത് ഉണ്ടായതോടെ കേരളീയ നഗ്നത ലോകത്തിന്‍റെ ഏതുഭാഗത്തെക്കും കയറ്റുമതി ചെയ്യാന്‍ നിമിഷങ്ങള്‍ മതിയാകുമെന്നം ഓര്‍ക്കുക. ജാഗ്രതൈ- ജാഗ്രതൈ!

From the Criminologist's Corner-36

From the Criminologist’s Corner-36

ചുംബനമോ പുഞ്ചിരിയോ?

ചുംബനം സ്നേഹപ്രകടനമാണ്. അതിനെക്കുറിച്ച് ഒത്തിരി ചൊല്ലുകള്‍ തന്നെയുണ്ട്. “ Kissing is a means of getting two people so close together that they can’t see anything wrong with each other”-ശരിയല്ലേ? കാമുകീകാമുകന്മാര്‍ ആയിരുന്നപ്പോഴും ഭാര്യ ഭര്‍ത്താക്കന്മാര്‍ ആയപ്പോഴും ചുംബനത്തിലൂടെ സ്നേഹം പ്രകടിപ്പിച്ചിരുന്നവര്‍ വിവാഹമോചനത്തിലൂടെ വേര്‍ പിരിയുമ്പോള്‍ ആരും ചിന്തിച്ച്പോകും ‘ചുംബനങ്ങളില്‍ ചതി ഉണ്ടായിരുന്നോ’ എന്ന്.

എന്‍റെ അമ്മ പറഞ്ഞ ഒരു സംഭവം ഞാന്‍ ഓര്‍ക്കുന്നു .വിശുദ്ധ തോമാസ്ലീഹാ വന്നിരുന്നുവെന്ന് കത്തോലികര്‍ വിശ്വസിച്ച്പോരുന്ന മലയാറ്റൂര്‍ മലയില്‍ ഒരിക്കല്‍ ഒരു പെരുന്നാള്‍ ദിനം ശക്തമായൊരു ഇടി വെട്ടി. അതില്‍ കുറെ പേര്‍ മരണപ്പെട്ടു. അങ്ങനെ മരിച്ച്കിടക്കുന്ന ഒരു സ്ത്രിയുടെ ശരീരത്തില്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ട മറ്റൊരു സ്ത്രി ഓടിച്ചെന്ന് ശവശരീരത്തെ കെട്ടിപ്പിടിച്ച്-ചുംബിച്ച്-മാല പൊട്ടിച്ചെടുത്ത കാര്യം. ശരിയാണ്, ചുബനം ചിലപ്പോള്‍ കളവിനും ഉപയോഗിക്കുന്നു. കഷ്ടം!

നമ്മുടെ കുഞ്ഞുങ്ങളെ ചുംബിക്കുന്നതില്‍ ആരുംതന്നെ തെറ്റ് കാണാറില്ല- പറയാറുമില്ല. എന്നാല്‍ കേട്ടോളൂ. കേരളത്തില്‍ പോലീസില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്ന ബലാല്‍സംഗകേസുകളില്‍ 30-35% വരെ കുഞ്ഞുകുട്ടികളാണ്. അതായത് 16 വയസ്സിനു താഴെ പ്രായമുള്ളവര്‍. അവരെ അങ്ങനെ ചെയ്യുന്നത് സ്വന്തക്കാരും ബന്ധുക്കളും അയല്‍പക്കക്കാരും ആത്മസുഹൃത്തുക്കളും. അത്തരക്കാര്‍ കുഞ്ഞുങ്ങളെ വശത്താക്കാന്‍ ഉപയോഗിക്കുന്ന ഒരു മാര്‍ഗം ചുബനം ആണെന്ന് കണ്ടെത്തിയിട്ടുണ്ട്.

“Kissing the hands will not wear of the lips”- എന്നൊരു ചൊല്ലും കു‌ടെയുണ്ട്. ആദ്ധ്യാത്മികപിതാക്കന്‍മാരുടെ കൈയിലെ മോതിരം ചുംബിക്കുന്നത് അനുഗ്രഹം കിട്ടാനാണെന്ന് ചിലര്‍ വിശ്വസിക്കുന്നു. രാഷ്ട്രനേതാക്കള്‍ തമ്മില്‍ തമ്മില്‍ ചുംബിക്കാറുണ്ട്. ചുംബനം ഒരുതരം സ്നേഹപ്രകടനം എന്നുതന്നെ കരുതിക്കോ.1986ല്‍ ഞാന്‍ ന്യുയോര്‍ക്ക്‌ J.F.കെന്നഡി എയര്‍ പോര്‍ട്ടില്‍ ചെന്നിറങ്ങിയപ്പോള്‍ എന്‍റെ ഒരു സ്നേഹിതന്‍റെ അമേരിക്കകാരിയായ കാമുകി എന്നെ വന്ന് ചുംബിച്ചു. വളരെ അടുത്ത്-ബന്ധമുള്ളവരെയാണ് അങ്ങനെ അവര്‍ ചെയ്യുന്നത് എന്ന് എനിക്ക് മനസ്സിലായി. എന്നാല്‍ എയിഡ്സ് രോഗം ലോകത്ത്‌ വ്യാപകമായതോടെ ചുംബനത്തിന് കുറവ് വന്നീട്ടുണ്ടെന്ന് ഗവേഷണറിപ്പോര്‍ട്ട്‌. എന്നാലും വിശ്വാസികള്‍ തിരുസ്വരുപത്തെ ചുംബിച്ചു അനുഗ്രഹം നേടാറുണ്ട്‌.

ചുംബനം സ്നേഹം പ്രകടിപ്പിക്കാന്‍ പാശ്ചാത്യര്‍ ഉപയോഗിക്കുന്നത്പോലെ മലയാളികള്‍ പൊതുവേ പ്രയോഗിക്കാറില്ല. അവര്‍ സാധാരണ പുഞ്ചിരിക്കാറാണുള്ളത്. അങ്ങനെ പുഞ്ചിരിച്ച് കുഞ്ഞുങ്ങളെ വശത്താക്കി മയക്കുമരുന്ന് കൊടുക്കുന്ന ആന്‍റിമാര്‍ സ്കൂള്‍ പരിസരങ്ങളില്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. മിഠായിയിലും ലഘുപാനീയങ്ങളിലും ഐസ് ക്രീംമിലുമെല്ലാം മയക്കുമരുന്നിട്ട് പെണ്‍കുട്ടികള്‍ക്ക് കൊടുത്തശേഷം അവരെ വശത്താക്കി അനാശാസൃപ്രവര്‍ത്തനങ്ങള്‍ക്ക് ദുരുപയോഗിക്കുന്നതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നു. സൂക്ഷിക്കുക.

പുഞ്ചിരിയിലൂടെ ആദ്യം തുടങ്ങി ശരീരഭാഷയിലൂടെ വളര്‍ത്തി വലുതാക്കി പെണ്‍കുട്ടികളെ വശത്താക്കുന്ന കപടകാമുകന്മാര്‍ അവരെ പിന്നീട്‌ ദുരുപയോഗിച്ച് ചവച്ച് തുപ്പികളയുന്നതായി ശ്രദ്ധയില്‍ പെട്ടീട്ടുണ്ട്. സൂക്ഷിക്കുക. ജോലി ലഭിക്കാനായി വീട് വിട്ടെറങ്ങിപ്പോകുന്ന ചില പെണ്‍കുട്ടികളും വലയിലാകുന്നത് പുഞ്ചിരിയിലൂടെയാണെന്നും ഓര്‍ക്കുക. പൂവാലന്മാരെ വലയിലാക്കുന്നതും പുഞ്ചിരി തന്നെ. വേശൃാവൃത്തിക്കായി പുന്ചിരിക്കുന്നവരുണ്ട്. അത്തരത്തിലുള്ളവരെ വിദേശരാജ്യങ്ങളിലും കാണാനൊക്കും. പുഞ്ചിരി പിന്നീട് പറ്റിപ്പ്ചിരിയായി മാറുന്നു. കടകളില്‍ വ്യാജനും ഡൂപ്ലിക്കേറ്റും വില്‍ക്കാന്‍ പുഞ്ചിരിക്ക് ആകും.സംശയം വേണ്ട. അതിനെ ചിലര്‍ ‘Salesmanship’എന്ന് പറയുന്നുണ്ടെങ്കിലും പലതിന്‍റേയും പിന്നില്‍ ‘തട്ടിപ്പ്’ ഉണ്ടെന്ന് കാണാന്‍ കഴിയും. പുഞ്ചിരിക്കുന്നത് ‘Sales-girls’ആണെങ്കില്‍ ആ തട്ടിപ്പിന് ഊഷ്മളത കുടും. Door to Door Saleന് വരുന്നവരും കാണിക്കുന്നത് അതുതന്നെ.

എന്തിനാണ് ഇങ്ങനെ ചുംബനത്തെപറ്റിയും പുഞ്ചിരിയെപറ്റിയും ഇത്രയൊക്കെ എഴുതുന്നതെന്ന് ചിന്തിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ അറിയുക. അമേരിക്കയില്‍ പരസ്യമായി ചുംബിക്കുന്നത് ഇപ്പോഴും നമുക്ക് കാണാനാവും. നല്ലതാണെങ്കില്‍ നല്ലത് തന്നെ. അമേരിക്കകാരോളം ഇല്ലെങ്കിലും ചുംബനം മലയാളികള്‍ക്കി ടയിലും നമുക്കിവിടെ കാണാനോക്കും. അത് സ്നേഹപ്രകടനമായീട്ടാണ് കണക്കാക്കപെടുന്നത്. പക്ഷെ, ചുംബനത്തെ- പുഞ്ചിരിയെ തട്ടിപ്പ്‌ ആക്കി മാറ്റുന്ന രീതികളെ സൂക്ഷിക്കുക; ചെറുക്കുക. വഞ്ചിതരാവാതിരിക്കാന്‍ ശ്രദ്ധിക്കുക.

No comments:

Post a Comment