Sunday, 27 March 2011

കണ്ണിലേക്ക് ലൈറ്റ് അടിക്കരുതേ....

റോഡുകള്‍ വികസ്സിച്ചീട്ടുള്ള ഏത് രാജ്യത്ത് ചെന്നാലും ഒരേ ദിശാ (one directional roads) ഗമനം- അതായത് വാഹനങ്ങളെല്ലാം ഒരേ ദിശയില്‍ ഓടുന്ന സംവിധാനങ്ങളാണുള്ളത്. അപകടങ്ങള്‍ കുറക്കാനാവും എന്നതില്‍ ഉപരി മുഖത്തോടു മുഖമായുള്ള 'ഇടി' ഇല്ലാതാക്കാനും അതിനാകും. അങ്ങനെ വരുമ്പോള്‍ വാഹനാപകടങ്ങള്‍ വളരെയേറെ കുറക്കാനും കഴിയും. വളരെ വികസിച്ച രാജ്യങ്ങളില്‍ ഒരു വശത്തേയ്ക്ക് പോകുന്ന റോഡില്‍ നിന്നും കുറച്ച് അകലത്തില്‍ ആയിരിക്കും എതിര്‍ ദിശയിലേക്ക് പോകുന്ന റോഡ്‌. അതുകൊണ്ട് രണ്ട് ദിശയിലേക്ക് ഓടുന്ന വാഹനങ്ങള്‍ ഒരിക്കല്‍പോലും അഭിമുഖമായി വരുന്നില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ വാഹനത്തിന്‍റെ head light കള്‍ Dim-High Beam ആക്കുകയെന്ന ആവശ്യമേ ഉണ്ടാവുന്നില്ല. ഒരേ റോഡിലൂടെയാണ് എതിര്‍ ദിശകളിലേക്ക്(അങ്ങോട്ടും ഇങ്ങോട്ടും) വാഹനങ്ങള്‍ ഓടുന്നതെങ്കില്‍ അവിടേയും റോഡ്‌ മാര്‍കിംഗ് വഴി വാഹനങ്ങള്‍ എങ്ങനെ പോകണമെന്ന് കാണിക്കുന്നുണ്ട്. അത് ലംഘിക്കാതെ ഡ്രൈവര്‍മാര്‍ തങ്ങളുടെ വാഹനങ്ങള്‍ ഓടിക്കുന്നു. നിയമ ലംഘനം നടത്തുന്നവരെ കൈയ്യോടെ പിടികൂടാന്‍ ക്യാമറകള്‍ ഉണ്ടെന്നു ഓര്‍ക്കുക.

മുകളില്‍ പറഞ്ഞ രീതിയിലുള്ള റോഡുകള്‍ കേരളത്തില്‍ ഇല്ല. ഗ്രാമീണറോഡുകള്‍ മറന്നേക്കുക. നാഷണല്‍ ഹൈവേയും സ്റേറ്റ് ഹൈവേയും എടുത്താല്‍ നാം എന്താണവിടെ കാണുന്നത്? പല സ്ഥലങ്ങളിലും road markings ഇല്ല ; ചിലയിടങ്ങളില്‍ അത് ഉണ്ടെങ്കില്‍തന്നെ വളരെ അവ്യകതവും ; ചില സ്ഥലങ്ങളില്‍ തെറ്റായ രീതിയിലും വരച്ചിരിക്കുന്നു. പട്ടണങ്ങളില്‍ പ്രവേശിച്ചാല്‍ NO HORN-NO HIGH BEAM ബോര്‍ഡുകള്‍ ചിലയിടങ്ങളില്‍ പ്രദര്‍ശിപ്പിച്ചീട്ടുണ്ട്.അവയൊക്കെ കണ്ടാലും കാണാത്ത വിധം വാഹങ്ങള്‍ ഓടിക്കുന്നു.

മുന്‍പില്‍ -എതിര്‍ദിശയിലൂടെ ഓടിവരുന്ന വന്‍വാഹനങ്ങളുടെ ലൈറ്റിന്‍റെ പ്രകാശത്തില്‍ കണ്ണ് മഞ്ഞളിച്ചു റോഡിന്‍റെ ഇരുവശങ്ങളിലും കൊണ്ടിട്ടിരിക്കുന്ന മെറ്റല്‍കൂനയില്‍ കയറി മരണപെട്ടീട്ടുള്ള സ്ക്‌ുട്ടര്‍-ബൈക്ക് യാത്രക്കാര്‍ വളരെയേറെയാണ്. കണ്ണട വ്യാപാരികള്‍ ഡ്രൈവ് ചെയ്യുമ്പോള്‍ കണ്ണ് മഞ ളിക്കാതിരിക്കാനുള്ള പ്രത്യേകതരം കണ്ണടകള്‍ വില്‍ക്കുന്നുണ്ട്. അതും വച്ചുകൊണ്ട് കാറോടിക്കുന്നവരെ കാണാനോക്കും. DIMഉം BRIGHTഉം മാറി മാറി ഇട്ട് 'രസിക്കുന്ന' ഡ്രൈവര്‍മാര്‍ ധാരാളം. എന്തിനാണവര്‍ അങ്ങനെ ചെയ്യുന്നത് എന്നറിയില്ല.ചിലര്‍ പറയുന്നത്, അവര്‍ക്ക് വാഹനം മറികടക്കാന്‍ ആണെന്നാണ്‌ രാത്രിയില്‍ അങ്ങനെയിട്ട് കാണിച്ച്‌കൊടുത്താല്‍ മുന്‍പില്‍ പോകുന്ന ഡ്രൈവര്‍ക്ക് പിന്നില്‍ വരുന്ന വാഹനം മറികടക്കാന്‍ പോകുന്നുവെന്ന് മനസ്സിലാകുമെന്നാണ് അവരുടെ വാദം. ലൈറ്റ് ഡിം ചെയ്യാത്ത അനേകം ഡ്രൈവര്‍മാര്‍ ഉണ്ടെന്നു കണ്ടപ്പോള്‍ പോലീസ് വകുപ്പൊരു നിര്‍ദേശം വച്ചു. അതായത് ഹെഡ്‌ ലൈറ്റ്കളുടെ മൂന്നില്‍ ഒരു ഭാഗം (മുകളില്‍) കറുത്ത ചായം ഉപയോഗിച്ച് കറപ്പിക്കുക ഫിസിക്സിലെ ബാലപാഠം അറിയാത്തവര്‍-വാഹനങ്ങളിലെ ഹെഡ്‌ ലൈറ്റ്കളിലെ രശ്മികള്‍ എങ്ങനെ സഞ്ചരിക്കുന്നുവെന്ന തത്വം കേട്ടീട്ടില്ലാത്തവര്‍ പുറപ്പെടുവിച്ച ഒരു നിര്‍ദേശഉത്തരവാണെന്നതിനാല്‍ അത് ആരും അനുസ്സരിക്കതെയായി. ഉത്തരവ് ഇട്ട പോലീസുകാര്‍ ഇളിഭ്യരുമായി. നൂറുകണക്കിനു വാഹനങ്ങള്‍ ദേശീയപാതയിലൂടെ ഓടികൊണ്ടിരിക്കുമ്പോള്‍ ഹെഡ്‌ ലൈറ്റ്കളുടെ ഡിംഉം ഹൈബീമും മാറിമാറി ഇടുന്നത് ' ഭ്രാന്തന്‍' സമ്പ്രദായമായതിനാല്‍ എപ്പോഴും ഡിം ഇട്ട് ഓടിക്കുക എന്ന് പഠിപ്പിക്കുകയാണ് വേണ്ടത്.അതല്ലാതെ,വലിയ വിജ്ഞാനം പറഞ്ഞ്കൊടുക്കാതിരിക്കുക.


Sunday, February 13, 2011

From the Criminologist’s Corner-22

ഹോണടിച്ച് പേടിപ്പിക്കരുത്

ആയിരക്കണക്കിന് കിലോമീറ്റര്‍ വാഹനമോടിച്ചാലും വണ്ടികളുടെ ഹോണ്‍ അടിക്കുന്നത് കേള്‍ക്കാറേയില്ല. വല്ല അപകടം സംഭവിച്ചാല്‍ മാത്രമേ ഹോണ്‍ സാധാരണ അടിക്കാറുള്ളു.ആംബുലന്‍സ്, ഫയര്‍ സര്‍വിസുകള്‍- തുടങ്ങിയവര്‍ ഹോണ്‍ അടിച്ചു പോകുന്നത് കാണുംബോള്‍ അറിയാം എവിടേയോ അപകടം സംഭാവിച്ചിരിക്കുന്നൂ എന്ന്. പോലീസിനു ഹോണ്‍ കൊടുത്തീട്ടുണ്ട്. പക്ഷെ, അവരും അത് ആവശ്യത്തിനേ ഉപയോഗിക്കുകയുള്ളു. കഴിയുമെങ്കില്‍ അവര്‍ക്കായി കൊടുത്തീട്ടുള്ള പ്രത്യേക ലൈറ്റുകള്‍ ഉപയോഗിച്ച് കാര്യങ്ങള്‍ നടത്തുക. ഇതാണ് ലോകമെബാടും സ്വീകരിച്ചിരിക്കുന്ന രീതി അതാണ്‌ താനും അനുകരണീയവും.

എന്നാല്‍, കേരളത്തിലോ? അതിഭയങ്കരമായ ശബ്ദത്തില്‍ ഹോണ്‍ അടിച്ചു ബഹളം വച്ച് ഒരു വാഹനം ചീറിപാഞ്ഞുപോകുന്നു. നോക്കിയപ്പോള്‍ പൈലറ്റും എസ്കൊര്ട്ടുമുള്ള ഒരു 'മന്ത്രി'- അദ്ദേഹമാണ് ഈ ഭൂമിയിലെ കാണപെട്ട ദൈവം എന്ന കണക്കെ. നിയമങ്ങള്‍ അറിയാവുന്നവര്‍ ഇങ്ങനെയൊക്കെ ചെയ്താലോ? മറ്റൊരു അവസ്സരത്തില്‍ ഹോണ്‍ അടിച്ചു പോയത് ഒരു കേന്ദ്രമന്ത്രി. ആദ്യേഹത്തിന്‍റെ കൂ‌ടെ ഒരു വാഹനവ്യുഹം തന്നെ ഉണ്ടായിരുന്നു. കാതടക്കുംവിധമുള്ള ഹോണുകള്‍ തുടര്‍ച്ചയായി അടിച്ച് അടിച്ചു റോഡിലൂടെ അങ്ങനെ വണ്ടി ഓടിക്കുക എന്നത് അവര്‍ക്ക് ഒരു 'ഹരം' ആണത്രേ. അവരറിയുന്നുണ്ടോ അത് ആളുകളില്‍ ഉണ്ടാക്കുന്ന അതൃപ്തി? അവര്‍ക്കറിയാം അതൊക്കെ.വാഹനങ്ങള്‍ അധികം ഓടുന്ന റോഡിന്‍റെ ഇരുവശങ്ങളിലും വീട് വച്ച് താമസ്സിക്കുന്നവര്‍ക്ക് രാത്രിയില്‍ ഉറങ്ങാന്‍ കഴിയുന്നില്ല. കാരണം? അതിലൂടെ ഓടുന്ന വാഹനങ്ങള്‍ ഹോണ്‍ അടിച്ചുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയൊന്നുമല്ല. പാതിരാക്കും അതിനു മുന്‍പും ശേഷവും അവര്‍ ഹോണ്‍ അടിക്കുന്നത് എന്തിന് വേണ്ടി? ആര്‍ക്കുവേണ്ടി? ചില ലോറികളുടെ-ബസുകളുടെ –ചില സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് ബസുകളുടെ- ചില പോലീസ് വണ്ടികളുടെ- ചില സര്‍ക്കാര്‍ വാഹനങ്ങളുടെ ഹോണുകള്‍ 'ഹോറിബിള്‍' ( Horiible) ആണ്. ചെവിയില്‍ വന്നു ഉച്ചത്തില്‍ കൂവുന്നത്പോലെയുള്ള അനുഭവം. തീര്‍ന്നില്ല. ചില കാറുകളിലും ,എന്തിന് ബൈക്കുകളിലും, വച്ചിരിക്കുന്നത് 'musical horn' കള്‍. അത് അടിക്കുന്നവന് കിട്ടുന്ന സുഖം അത് കേള്‍ക്കുന്നവര്‍ക്ക് ഇല്ലെന്നു ഓര്‍ക്കുക. കേരളത്തിലെ പല പട്ടണങ്ങളിലും ഇടയ്ക്കു ഇടയ്ക്കു എഴുതിവചീട്ടുണ്ട് :' NO HORN,NO HIGH BEAM' എന്ന്.ആര്‍ക്കുവേണ്ടിയാണത് എഴുതി വച്ചിരിക്കുന്നത് എന്ന് പ്രത്യേകം പറയാതതിനാല്‍ ആരുംതന്നെ അത് കാര്യമായി എടുക്കാറില്ല..പോലീസ് ഉദ്യോഗസ്ഥര്‍തന്നെ അവര്‍ എഴുതിവച്ചിരിക്കുന്നത് ലങ്കിക്കുന്ന ദുരവസ്ഥയാണ് നമുക്കുള്ളത്.എന്തൊരു ശബ്ദത്തിലാണവര്‍ പട്ടണത്തിലൂടെ- ജനകൂട്ടത്തിലൂടെ ഹോണ്‍ അടിച്ചു പോകുന്നത്? രൂക്ഷമായി അവരെ ഒന്ന് നോക്കിയാല്‍ ചിലപ്പോള്‍ തെറി കേള്‍ക്കാം,അല്ലെങ്കില്‍ അടികൊള്ളാം.തോന്നിയപോലെ, തോന്നിയ ശബ്ദത്തില്‍ ,തോന്നിയ സമയദൈര്‍ഘൃത്തില്‍ ഹോണ്‍ അടിക്കുക എന്നത് അവരുടെ അന്തസും അധികാരവും അവകാശവും ആണെന്ന് അക്കുട്ടര്‍ തെറ്റിദ്ധരിച്ചിരിക്കുന്നു. സര്‍ക്കാര്‍ വാഹനങ്ങളും സ്വകാര്യവാഹനങ്ങളും റോഡില്‍ കാണിച്ച്കൂട്ടുന്ന ഈ ഹോണടി അതിക്രമങ്ങളെ ഇല്ലാതാക്കാന്‍ എന്ത് ചെയ്യണം? അപകട സമയത്തോ അത്യാവശ്യ സന്ദര്‍ഭങ്ങളിലോ മാത്രം വാഹനങ്ങളുടെ ഹോണ്‍ അടിക്കുക എന്ന സംസ്കാരം വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കേണ്ടതാണ്.അനാവശ്യമായ ഹോണടി മറ്റുള്ളവരോട് കാണിക്കുന്ന അവഹേളനമാണെന്ന് ഓര്‍ക്കുക.

From the Criminologist’s Corner-21

അര്‍ക്കന്‍സായില്‍ കേട്ടത്....???

പെണ്‍വിഷയം! നമ്മുടെ നാട്ടിലെ ഒരു മുന്‍മന്ത്രി ഉള്‍പെട്ട കേസ്.പതിനഞ്ചു വര്ഷം മുന്‍പ് ഇന്ത്യയുടെ സുപ്രീം കോടതി വെറുതെ വിട്ടൊരു കേസ്. എങ്ങനെ അയ്യാള്‍ ശിക്ഷിക്കപെടാതെ രക്ഷപെട്ടു? അതിനെക്കുറിച്ചുള്ള ചര്‍ച്ചകകളാണെവിടേയും! എങ്ങനെ ക്രിമനല്‍ നീതി സംവിധാനത്തെ അട്ടിമറിക്കാം എന്നതിന്‍റെ ഏറ്റവും അവസ്സാനത്തെ സംഭവകഥ. അതിനെകുറിച്ചുള്ള ടെലിവിഷന്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ പറയുന്നത് മുഴുവന്‍ ശരിയാണെങ്കില്‍ -തെറ്റാണെന്ന് തെളിയിക്കാന്‍ യാതൊന്നും മറിച്ചു ഇല്ലാത്തപ്പോള്‍- പോലീസ്,പ്രോസെക്കൂട്ടര്‍,ജെഡ്ജിയെന്നു വേണ്ട ഏതാണ്ട് എല്ലാവരും തന്നെ അനീതിയ്ക്ക് കൂട്ട്നിന്നുവെന്നാണ് മനസ്സിലാക്കേണ്ടത്. കള്ളസത്വ്വാഗ്മൂലം(Affidavit) തയ്യാറാക്കുന്നവര്‍ തുടങ്ങി കേസിന്‍റെ എല്ലാഘട്ടങ്ങളിലും പണത്തിനും സ്വാധീനത്തിനും ഉണ്ടായിരുന്ന ശക്തിതെളിയിക്കുന്ന ആ കേസ്സില്‍ വിധിന്ന്യായം പുറത്ത് വച്ച് എഴുതി ജെഡ്ജിക്ക് കൊടുക്കുകയായിരുന്നുവെന്നുകൂടി കേട്ടപ്പോള്‍ ആ കേള്‍ക്കുന്നതെല്ലാം സത്യമായിരിക്കരുതെ എന്ന പ്രാര്‍ത്ഥനയാണ് എനിക്ക് ഉണ്ടായിരുന്നത്.

നീതിന്യായപീഠങ്ങളെക്കുറിച്ച് പരക്കെ അപ്പോള്‍ ഉണ്ടായിരുന്ന ആക്ഷേപം ഒരല്പം ശമിച്ചപ്പോള്‍ ആയിരുന്നു ഈ കേസുകെട്ട് പൊങ്ങിവന്നത്. കഴിഞ്ഞ ആഴ്ച നമ്മുടെ ഉന്നതാധികാരകോടതിയുടെ തലപ്പത്ത്‌ ഇരുന്ന ജെഡ്ജിയുടെ മക്കളും മരുമക്കളും സംബാദിചുകൂട്ടിയ സ്വത്തിന്‍റെ പേരില്‍ ആയിരുന്നു വിവാദമെങ്കില്‍ ഇന്നത്‌ പെണ്‍വിഷയത്തിലായി എന്ന വ്യത്യാസം മാത്രം.നീതിന്യായ സംവിധാനത്തില്‍ നിന്നും അടിത്തൂണ്‍ പറ്റിയ ജെഡ്ജിമാരും പ്രശസ്ത വക്കിലന്മ്മാരും നിയമപണ്ഡിതരും മന്ത്രിമാരും ഉള്‍പെട്ട ചര്‍ച്ച അവസാനിച്ചപ്പോള്‍ ആണ് പെണ്‍വിഷയം വന്നതെന്ന് ഓര്‍ക്കുക.

അപ്പോഴേക്കും കേള്‍ക്കുന്നു മറ്റൊരു വാര്‍ത്ത.കേന്ദ്രത്തില്‍ വിജിലന്‍സ് കമ്മീഷന്‍ ആയി നിയമിതനായ കേരളത്തില്‍ നിന്നുള്ള ഒരു മാന്യവ്യക്ക്തിയുടെ നിയമനത്തില്‍ ഉണ്ടായ നോട്ടപിശകള്‍. അദേഹം ഒരു അഴിമതി കേസ്സില്‍ - ക്രിമിനല്‍ കേസില്‍- പ്രതിയായിരുന്നുവെന്ന കാര്യം നിയമനവേളയില്‍ കേന്ദ്ട്രസര്‍ക്കാരിന്‍റെ ശ്രധയില്‍ പേട്ടിരുന്നില്ല എന്ന് സര്‍ക്കാര്‍ വക്കീല്‍ സുപ്രീംകോടതിയില്‍ പറഞ്ഞു. ആ ഒഴുക്കന്‍ 'പറച്ചില്‍' ഉണ്ടാക്കിയ അപമാനം അത്ര നിസ്സാരമല്ല. ഉന്നതപദവിയിലേക്ക് ഉയര്‍ത്തപെടുന്നവരുടെ കാര്യത്തിലെങ്കിലും വേണ്ടത്ര ശ്രധ വീണ്ടെ? ' Caesar's wife should be above suspicion'-എന്നത് ഇവര്‍ക്കും ബാധകമല്ലേ?

വീണ്ടും കേട്ടോളു. ഒരാളെ വെട്ടിനുറുക്കി കഴനങ്ങളാക്കിയ ഒരു മുന്‍പോലീസ് ഉദ്യോഗസ്ഥന്‍റെ ജാമ്യം, മോക്ക് ഡ്രില്‍ സമയത്ത് ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ദേഹത്ത് വാഹനം ഓടിച്ചു കയറ്റിയ സംഭവം, ഒരു മുന്‍ പോലീസ് ഉന്നത ഉദ്യോഗസ്ഥനെ ജീവപര്യന്തം തടവിനു ശിക്ഷിച്ച കേസ്‌, മുന്‍ മുഖ്യ ന്യായടിപന്‍റെ മക്കള്‍ക്ക്/മരുമക്കള്‍ക്കു എതിരെ എടുത്ത വിജിലന്‍സ് കേസ്‌,ലോട്ടറി തട്ടിപ്പില്‍ ഉദ്യോഗസ്ഥര്‍ക്കുണ്ടായ പങ്കു –തുടങ്ങി രണ്ട് മാസ്സമായി മലയാള മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന വാര്‍ത്തകള്‍ അര്‍ക്കന്‍സായില്‍ ആരോടും പറയാന്‍ കൊള്ളാത്തവ ആണ്. പറയുന്നത് പോകട്ടെ, ചിന്തിക്കുന്നത് തന്നെ കുറ്റകരമാണെന്ന് കരുതുന്ന ഒരാളാണ് ഞാന്‍.


Friday, February 11, 2011

[Enter Post Title Here]



Account Criminal Justice


സ്വര്‍ണം-സ്വര്‍ണമയം

അമേരിക്കന്‍ ടെലിവിഷനില്‍ ഒരിക്കല്‍പോലും സ്വര്‍ണത്തിന്‍റേയോ സ്വര്‍ണകടകളുടേ സ്വര്‍ണാഭരണങ്ങളുടേയോ പരസ്യങ്ങള്‍ കണ്ടീട്ടില്ല. എന്നാല്‍,ഇവിടെ കിട്ടുന്ന മലയാളം ചാനലുകള്‍ നിറയെ സ്വര്‍ണമയം. റിയാലിറ്റി ഷോകളുടെ ഇടയില്‍ പോലും സ്വര്‍ണചോദ്യം-സ്വര്‍ണകടക്കാരുടെ സ്വര്‍ണസമ്മാനം. ഒന്നും രണ്ടും പവനല്ല;;അഞ്ചും പത്തും കിലോ സ്വര്‍ണം. ഇവിടത്തെ ടി.വി. പരിപാടികളില്‍ കൊടുക്കാത്ത-കിട്ടാത്ത അത്ര വലിയ സമ്മാനങ്ങളും സമ്മാനതുകകളും സംമ്മാനപോതികളും ആണ് മലയാളം ചാനലുകളില്‍ നല്‍കുന്നത്.

ഇവിടത്തുകാരായ സ്ത്രികളുടെ കഴുത്തിലും കാതിലും കൈയ്യിലും നോക്കിയാല്‍ സ്വര്‍ണമെ ഇല്ല. സ്വര്‍ണമുള്ള കഴുത്തോ കാതോ കൈയ്യോ മൂക്കോ കണ്ടാല്‍ ഒരു കാര്യം ഉറപ്പിക്കാം. അവര്‍ ഒരു ഇന്ത്യാക്കാരിയാണെന്ന്. വിവാഹത്തിന് 101പവനും 202പവനും 333പവനും മറ്റും സ്ത്രിധനം ആയി കൊണ്ടുവരുന്ന നമ്മുടെ സ്ത്രികള്‍ക്ക് സ്വര്‍ണം എന്നത് ഒരുതരം 'ദുര്‍ബലത' ആണ്. അമേരിക്കയില്‍ കാണിക്കുന്ന മലയാളം ടി.വി. പരിപാടികളില്‍ സ്വര്‍ണപരസ്യങ്ങള്‍ വരുന്നത് അമേരിക്കക്കാരെ ഉദ്യേശിച്ചല്ല. അവരുടെ ഇര 'മലയാളി മങ്കമാര്‍' തന്നെ.ഇവിടെ ചില മലയാളികളുടെ വീട് കൊളളയടിച്ചപ്പോള്‍ കള്ളന്മാര്‍ക്ക് കിട്ടിയത് ' സ്വര്‍ണം' ആയിരുന്നു എന്നൊരു വാര്‍ത്ത‍ കേള്‍ക്കാം. ഇവിടത്തെ ബാങ്കുകളില്‍ നമ്മുടെ നാട്ടിലേത്പോലെ 'സ്വര്‍ണപണ്ടം' പണയം വയ്ക്കാനുള്ള കൌണ്ടറുകള്‍ ഇല്ല. പണയം വച്ച സ്വര്‍ണം തിരിച്ചെടുക്കുവാനായി പണം വായ്പയായി തരുന്ന 'ബ്ലൈയ്ഡു'കളും ഇല്ല.ഒരു ഗ്രാംസ്വര്‍ണത്തിന് 1800ഉറുപ്പിക വരെ വായ്പ തരുന്ന പണവിനിമയ സ്ഥാപനങ്ങളും ഇല്ല. ഇനി എന്തിനു വിഷമിക്കണം? "സ്വര്‍ണം കൈയ്യിലുണ്ടെങ്കില്‍" എന്ന പരസ്യങ്ങളും ഇല്ല. സ്വര്‍ണകച്ചവടത്തിനായി സിനിമാ താരങ്ങളും മോഡലുകളും 'അംബാസഡര്‍മാരായി പരസ്യങ്ങളില്‍ വരാറില്ല.സ്വര്‍ണ പരസ്യം തയ്യാറാക്കാന്‍ പ്രത്യേക പരസ്യഫേമുകളും നിലവിലില്ല. അര്‍ത്ഥനഗ്നകളായി സ്വര്‍ണാഭരണങ്ങള്‍ ശരീരം മുഴുവന്‍ അണിഞ്ഞു വരുന്ന മോഡലുകളോ നദികളോ ഇല്ല.സ്വര്‍ണാഭരണനിര്‍മാണവും അതിന്‍റെ പേരിലുള്ള തട്ടിപ്പുകളോ വെട്ടിപ്പുകളോ തട്ടിപ്പില്‍ വെട്ടിപ്പുകളോ ഇവിടെ കേട്ടുകേള്‍വി പോലുമില്ല." പണികൂലി ഇല്ല; പണികിഴിവുമില്ല"; "ഉള്ളതെ പറയു, പറയുന്നതെ ചെയൂ"; "പിന്നെ ഒന്നും ചിന്തിക്കേണ്ട, വരൂ"; "കീമാ സ്വര്‍ണം,പരിശുദ്ധിയുടെ പര്യായം"; "വിശ്വസ്തതയുടെ സ്വര്‍ണക്കട" എന്നൊക്കെ നുണ തന്നെ പലപ്രാവശ്യം ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞു ഒരു ജനവിഭാഗത്തെ മുഴുവനായും സ്ത്രികളെ പ്രത്യേകിച്ചും പറ്റിച്ചു പറ്റിച്ചു വളര്‍ന്ന- വളരുന്ന ഒരു വ്യവസ്സായത്തിനിവിടെ വേരുകള്‍ ഇല്ല. സ്വര്‍ണകടകളോ വിരളം. ഉള്ളവകളിലോ, വലിയ ആള്‍ത്തിരക്കില്ല. നമ്മുടെ നാട്ടിലെ ചില സ്വര്‍ണകടകളുടെ മുന്‍പില്‍ ആനകളെ നെറ്റിപ്പട്ടം കെട്ടിച്ചു നിര്‍ത്തുന്ന രീതികളും ഇല്ല. ശ്രന്കാര മേളവും ഇല്ല. Welcome, Welcome എന്ന് പറഞ്ഞുകൊണ്ടിരിക്കുന്ന പലതരം ബോമ്മ്മകളും ഇല്ല. അത്തരത്തിലുള്ള വഴിമുടക്കികളെ ഇവിടെ ഒരു കടക്ക്മുന്‍പിലും കാണാറില്ല.

സമ്പന്നമായൊരു രാജ്യത്ത് സമ്പന്നതയുടെ പര്യായമായ 'മഞ്ഞ ലോഹ' തിനം ആഭരണങ്ങള്‍ക്കും പ്രിയം കുറവ്; എന്നാല്‍ അത്രമാത്രം സമ്പത്തില്ലെങ്കിലും സമ്പത്തിന്‍റെ ലക്ഷണമായ സ്വര്‍ണം,സ്വര്‍ണ പാത്രങ്ങള്‍, സ്വര്‍ണാഭരണങ്ങള്‍ ധാരാളം. ഈ സ്വര്‍ണമയ ജീവിതം കുറ്റകരമാണോ?; കുറ്റങ്ങളിലേക്ക് വഴി തെളിക്കുമോ?- ചിന്തിക്കുക .



Thursday, February 10, 2011

From the Criminologist’s Corner-19

അര്‍ക്കന്‍സാസിലെ കുരുവികളും കേരളത്തിലെ ആത്മഹത്യകളും

മഞ്ഞ് മൂടിക്കിടക്കുന്ന പ്രതലം. വാഹനങ്ങള്‍ പോലും റോഡില്‍ ഇറക്കാന്‍ പറ്റുന്നില്ല. മനുഷ്യരെല്ലാം വീടിനകത്ത്. പുറത്തേക്കു പോകുന്നവര്‍ ചൂടു തരുന്ന പലതരം വസ്ത്രങ്ങളും ധരിക്കുന്നു. കൈപ്പത്തി വരെ ഉറയില്‍ ആക്കി ഇരിക്കുന്നു. ഒരു മനിക്ക്‌ുറിലേറെ അദ്ധാനിച്ചലാണ് കാറിന്‍റെ മുകളിലുള്ള ഐസ് ചുരണ്ടി മാറ്റാന്‍ പറ്റുക. കെട്ടിടങ്ങളുടെ മുകള്‍ഭാഗം ആകാശം പോലെ വെളുത്തിരിക്കുന്നു.

പക്ഷെ,

ഒരുതരം കുരുവികള്‍ ചിലച്ചുകൊണ്ട് ക്‌ുട്ടം ക്‌ുട്ടമായി പറന്നു പോകുന്നു. അപ്പോള്‍ ഞങ്ങള്‍ ചെറുപ്പകാലത്ത് കുരുവികള്‍ പറന്ന്പോകുമ്പോള്‍ പാടുന്ന ആ പാട്ട് എനിക്കോര്‍മ്മവന്നു.

" എങ്ങാണ്ടുന്നെങ്ങാണ്ടുന്നും പാടിപോകുന്ന പറവകളെ ,

നിങ്ങള്‍ക്കീ ജീവിതമെന്നാല്‍ ആനന്ദം മാത്രമതല്ലേ?

എന്നേപോല്‍ വേദന തിങ്ങും ഹൃദയങ്ങള്‍ നിങ്ങളുണ്ടോ?

നിങ്ങള്‍ക്കീ ജീവിതമെന്നാല്‍ ആനന്ദം മാത്രമതല്ലേ?

അപ്പോഴാണ്‌ കേരളത്തില്‍ നിന്നുള്ള ഒരു വാര്‍ത്ത‍ കേട്ടത്. ഒരു കുടുംബം മുഴുവനും ആത്മഹത്യ ചെയ്തു എന്ന്.. എന്തിനു? പക്ഷികള്‍ക്ക് പോലും പ്രതിക്‌ുല സാഹചര്യങ്ങളെ അതിജീവിച്ചു 'ആനന്ദിച്ചു മുന്നോട്ടു പോകാനാകുമെങ്കില്‍ മലയാളക്കരയിലെ പച്ചമനുഷ്യര്‍ ക്‌ുട്ടത്തോടെയും കുടുംബം മുഴുവനായും എന്തിനു ആത്മഹത്യ ചെയ്യുന്നു? ഇവിടത്തെ വാര്‍ത്തകളിലൊന്നും ആത്മഹത്യ ഇല്ല. എന്നാല്‍ മലയാളപത്രങ്ങളില്‍ ആത്മഹത്യകള്‍ ഇല്ലാത്ത ദിവസ്സങ്ങള്‍ ഇല്ല. അതിനിടയില്‍ ചില ആത്മഹത്യകള്‍ കൊലപാതകങ്ങള്‍ ആണെന്നും ചില കൊലപാതകങ്ങള്‍ ആത്മഹത്യകളാണെന്നും പരാതികള്‍ ഉണ്ടാവുന്നു. അജ്ഞാനജഡങ്ങായി കേരളത്തിലെ പുഴകളിലും വഴിയരുകിലും കായലിലും റെയില്‍വേ ട്രാക്കിലും കാണുന്നവ ആത്മഹത്യ ചെയ്തവരുടേ താനെന്നു ഒരു ക്‌ുട്ടര്‍; അതല്ല, കൊലചെയ്തു കൊണ്ടിട്ടതാണെന്ന് വേറൊരു ക്‌ുട്ടര്‍. ഒരു സിമെന്‍റ് ഫാക്ടറിയുമായി ബന്ധപ്പെട്ടു ഇപ്പോള്‍ നാം കേള്‍ക്കുന്ന വിവാദം ആത്മഹത്യ ആണെന്നും – അല്ലെന്നും രണ്ടു പക്ഷം. അന്നേൃഷണം കഴിയുമ്പോള്‍ അറിയാം സത്യം എന്താണെന്നു. പ്രേമനിരാശ കൊണ്ട് ആത്മഹത്യ, പരീക്ഷയില്‍ തോറ്റാല്‍ ആത്മഹത്യ, ജയിച്ചാലും പ്രതീക്ഷിച്ച മാര്‍ക്ക്‌ കിട്ടിയില്ലെങ്കിലും ആത്മഹത്യ, മാതാപിതാക്കള്‍ വഴക്ക്പറഞ്ഞാല്‍ ആത്മഹത്യ,പഠിക്കാന്‍ ബാങ്ക് ലോണ്‍ കിട്ടിയില്ലെങ്കില്‍ ആത്മഹത്യ, കര്‍ഷക വായ്പ തിരിച്ചടക്കാന്‍ പറ്റുന്നില്ലെങ്കില്‍ ആത്മഹത്യ,പോലീസ് പിടിച്ചശേഷം പറഞ്ഞ്‌ അയച്ചാല്‍ ആത്മഹത്യ, നഗ്നചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമോ എന്നോര്‍ത്ത് ആത്മഹത്യ,രോഗം വന്നാല്‍ ആത്മഹത്യ, വാര്‍ധക്യം കാരണം ആത്മഹത്യ,കുടുംബവഴക്കിനാല്‍ ആത്മഹത്യ ,സ്ത്രി/സ്ത്രിധന പീഡനതല്‍ ആത്മഹത്യ,തൊഴില്‍ നഷ്ടപെട്ടാല്‍ ആത്മഹത്യ, ലോട്ടറി വില്പന നിറുത്തിയാല്‍ ആത്മഹത്യ ,തമാശക്കൊന്നു കളിയാക്കിയാല്‍ ആത്മഹത്യ.... അങ്ങനെ നീണ്ടു നീണ്ടു പോകുന്നു ആത്മഹത്യാ കാരണങ്ങളുടെ നീണ്ട പട്ടിക. വ്യക്തികളല്ല ഇപ്പോള്‍ ആത്മഹത്യ ചെയ്യുന്നത്. ക്‌ുട്ടതോടെയും കുടുംബം മുഴുവനായും ആത്മഹത്യ ചെയ്യുന്നു. അര്‍ക്കന്‍സായിലെ കുഞ്ഞികുരുവിയെക്കാള്‍ പ്രതിക്‌ുലസാഹചര്യങ്ങളെ ചെറുക്കാന്‍ പറ്റാത്തൊരു മെഴുക്മനസ്സാണോ മലയാളികള്‍ക്കുള്ളത്?

No comments:

Post a Comment