ചൂളം വിളിക്കുന്ന കാറ്റോ?
ഇന്നലെ രാത്രി മുഴുവനും ഒരുതരം പ്രത്യേക ശബ്ദത്തില്‍ ചൂളം വിളിക്കുന്നത് പോലെ അനുഭവപ്പെട്ടു. വെളിയിലേക്ക് നോക്കിയപ്പോഴാണ് വളരെ വലിയ ശബ്ദത്തില്‍ ചൂളം വിളിക്കുന്ന ഒരുതരം കാറ്റ്.
“കേള്‍ക്കാനെത്ര ആരോജകമാനെന്നോ?
കേട്ടാലേയത് ചോല്ലാനാകൂ” എന്ന് ആരോ പാടിയതുപോലെ. അത്ര അരോജകം ആയിരുന്നൂ ആ ചൂളം വിളി.
രാവിലെ 8മണി ആയീട്ടും ചൂളം വിളിക്ക് യാതൊരു കുറവും ഉണ്ടായില്ല. അര്‍ക്കന്‍സായിലെ ബെന്‍ഡന്‍വില്ല പട്ടണം ചുഴലിക്കാറ്റ് ഉണ്ടാകുന്ന സ്ഥലമാണെന്ന് കേടീട്ടുണ്ട്. ചുഴലിക്കാറ്റൊ മറ്റോ ആണോ ഈശ്വരാ എന്നറിയാന്‍ വീടിന് വെളിയിലെക്കൊന്ന് ഇറങ്ങി നോക്കി. അന്തരീക്ഷതാപം 15ഡിഗ്രീ സെല്‍സിയസ് ആയിരുന്നെങ്കിലും നല്ല തണുപ്പുണ്ടായിരുന്നു.ശക്തമായ കാറ്റായതിനാല്‍ വെളിയില്‍ അങ്ങനെ നില്‍ക്കാനും കഴിയുന്നില്ല. അതവിടെ ഇരിക്കട്ടെ.
പ്രകൃതി കനിഞ്ഞനുഗ്രഹിച്ച കേരളത്തിലോ? പ്രകൃതിയല്ല അവിടത്തെ ഉപദ്രപകാരി. പ്രകൃതിയുടെ കനിവിനെ ദുരുപയോഗിക്കുന്ന ഒരുകൂട്ടം സ്ഥാപിത തല്‍പ്പര്യക്കാര്‍-ഒരുകൂട്ടം താല്‍പ്പര കക്ഷികള്‍.!
അപ്പോഴാണ് കരിക്കകം –പാര്‍വതി പുത്തനാര്‍ വാഹന ദുരന്തത്തെ കുറിച്ചുള്ള വാര്‍ത്ത കേട്ടത്. അഞ്ചു പിഞ്ചു കുഞ്ഞുങ്ങളും ഒരു ആയയും മരിച്ചെന്നും രണ്ട് പേരുടെ നില ഗുരുതരം ആണെന്നും അറിഞ്ഞു. അമിത വേഗവും റോഡിന്‍റെ ശോച്യാവസ്ഥയും ആയിരുന്നു അപകട കാരണങ്ങള്‍ എന്ന് കളക്ടരുടെ അന്യേഷണറിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നുവെന്നും അറിയാന്‍ കഴിഞ്ഞു..റോഡിന്‍റെ മോശം സ്ഥിതി അപകടത്തിന്‍റെ തീവ്രത വര്ധിപ്പിച്ചുവേന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
ഇതൊരു ഭാഗത്ത്. മറുഭാഗത്തോ? റോഡില്‍ സമ്മേളനങ്ങള്‍ നടത്താമെന്നും അതിനായി റോഡ് ഗതാഗതം നിയന്ത്രിക്കാം എന്നും കാണിച്ചുള്ള നിയമനിര്‍മാണം. ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ച് പാസ്സാക്കുന്നു. റോഡിലുള്ള സമ്മേളനങ്ങളും റോഡിന്‍റെ ദയനീയ അവസ്ഥയും പലപ്പോഴും വന്‍ റോഡ് അപകടങ്ങള്‍ക്ക് കാരണമായീട്ടുണ്ടെന്ന് അറിയാവുന്ന ജനപ്രതിനിധികള്‍ എല്ലാവരും കൂടി കോടതിവിധി മറികടന്ന് സമ്മേളനങ്ങള്‍ റോഡില്‍ നടത്താന്‍ നിയമം നിര്‍മിക്കുന്നു.കഷ്ടം!
റോഡില്‍ സമ്മേളനം നടത്തുന്നതും ഗതാഗതം നിയന്ത്രിക്കുന്നതും തെറ്റാണെന്ന് സമര്‍ദ്ധിക്കാന്‍ എന്തെല്ലാം കാര്യങ്ങള്‍ അക്കമിട്ട് ഏത് കോടതിയില്‍ പറഞ്ഞാലും എത്രയധികം ആളുകള്‍ കരുതിയാലും അവ തങ്ങളുടെ സ്വാര്‍ത്ഥതാല്‍പ്പര്യങ്ങള്‍ക്ക് എതിരാണെന്ന് കണ്ടാല്‍-സ്വാര്‍ത്ഥതാല്പ്പര്യനേട്ടങ്ങള്‍ക്ക് ആവശൃമാനെന്നു വന്നാല്‍? നമ്മുടെ രാഷ്ട്രീയക്കാര്‍ നിയമം ഉണ്ടാക്കിയിരിക്കും. അതില്‍ ഭരണ കക്ഷിയെന്നോ പ്രതിപക്ഷമെന്നോ വ്യത്യാസം ഉണ്ടായിരിക്കില്ല. ആറ്റുകാല്‍ പൊങ്കാലയും തൃശ്ശൂര്‍ പൂരവും അര്‍ത്തുങ്കല്‍ പെരുന്നാളുമെല്ലാം അപ്പോള്‍ എടുത്തുകൊണ്ടുവരും. അവയെല്ലാം വെറും പ്രാദേശികമായീട്ട് വര്‍ഷത്തില്‍ ഒരിക്കല്‍ വരുന്നൊരു പ്രത്യക പരിപാടിയാണെന്ന് ആര്‍ക്കാണ് അറിയാന്‍ പാടില്ലാത്തത്? പക്ഷെ അവയെ താങ്ങായി കൊണ്ടുവന്ന് സംസ്ഥാനമൊട്ടാകെ റോഡുകളില്‍ ഏതുസമയത്തും എങ്ങനേയും എത്രനേരം വേണമെങ്കിലും സമ്മേളനങ്ങള്‍ നടത്തുന്നതിനെ നിയമനിര്മാണം വഴി ന്യയീകരിക്കുകയെന്നുപറഞ്ഞാല്‍? രാഷ്ട്രീയക്കാരല്ലാത്തവര്‍ ഉറക്കെ ചിന്തിക്കട്ടെ!
റോഡുകള്‍ ഗതാഗതത്തിനുള്ളതാണ്. പക്ഷെ,അവയെ സമ്മേളനനഗരികള്‍ ആക്കി മാറ്റുന്നത് പ്രകൃതി പ്രത്യേകമായി കനിഞ്ഞനുഗ്രഹിച്ചതുകൊണ്ട് മാത്രമാണ്. അര്‍ക്കസായിലെ കാറ്റിന്‍റെ ചൂളം വിളിയും ഇവിടത്തെ തണുപ്പും മഞ്ഞുപെയ്യലും ഐസും ചുഴലിക്കാറ്റും കൊടുംകാറ്റും നമ്മുടെ നാട്ടിലും ഉണ്ടായിരുന്നെങ്കില്‍(അങ്ങനെ വരല്ലേ ദൈവമേ എന്ന് പ്രാര്‍ഥിച്ചുകൊണ്ട്) റോഡുകളിലെ ഇത്തരം തോന്ന്യാസ്സങ്ങള്‍ക്ക് നിയമനിര്‍മാണം നടത്തുമായിരുന്നോ? പ്രകൃതി കാണിക്കുന്ന സ്നേഹം മനുഷ്യര്‍ക്ക് ഉപദ്രപകരമാക്കിമാറ്റുന്ന ഈ മനസ്ഥിതി ഈശ്വരന്‍ പോലും പൊറുക്കില്ല. ‘ഉറങ്ങുന്നവരെ വിളിച്ച് എഴുന്നെല്‍പ്പിക്കം,എന്നാല്‍ ഉറക്കം നടിച്ച് കിടക്കുന്നവരെ വിളിച്ചാലും വിളിച്ചാലും എണീപ്പിക്കാന്‍ ആവില്ല.’- എന്ന് പറയുന്നതുപോലെ ഏത് കോടതി എത്ര പറഞ്ഞാലും –ഏത് മനുഷ്യര്‍ എത്ര ഉച്ചത്തില്‍ കരഞ്ഞാലും സമ്മേളനങ്ങളും രാഷ്ട്രീയവിശദീകരണ യോഗങ്ങളും വോട്ടുബാങ്കും തമ്മില്‍ തമ്മില്‍ ഇത്രയേറെ ബന്ധപ്പെട്ടുകിടക്കുന്നതിനാല്‍ ഉടയതമ്പുരാന്‍ വിചാരിച്ചാലും ഒന്നും നടക്കില്ല നമ്മുടെ നാട്ടില്‍. ഉടയതമ്പുരാനെ മാറ്റിനിറുത്തിയും നിയമനിര്‍മാണം നടത്താന്‍ രാഷ്ട്രീയക്കാര്‍ക്കാകും എന്നോര്‍ക്കുക.
Monday, March 14, 2011
From the Criminologist's Corner-54
From the Criminologist’s Corner-54
Account Criminal Justice
കുറ്റകൃത്യശാസ്ത്രത്തിന്‍റെ പുത്തന്‍ മേഖലകള്‍
ഇന്ത്യയിലെ പരമോന്നത നീതിപീഠത്തില്‍ ന്യായാധിപരായിരുന്ന രണ്ട് മാന്യ വ്യക്ത്തികള്‍ ലക്ഷക്കണക്കിന് രൂപ കൈകൂലി വാങ്ങി ഒരു കൂട്ടര്‍ക്ക് അനുകൂലമായ വിധി എഴുതിക്കൊടുത്തുവെന്ന് കേരളത്തിലെ ഒരു മുന്‍മന്ത്രിയും ഇപ്പോഴത്തെ കേന്ദ്രഭരണകക്ഷി എം.പി.യുമായ മറ്റൊരു മാന്യദേഹം- ഒരു രാഷ്ട്രീയ നേതാവ്- പതിനെട്ട് വര്‍ഷം കഴിഞ്ഞ്, പൊതുവേദിയില്‍ പരസ്യമായി പ്രഖ്യാപിച്ചുവേന്നത് വളരെയേറെ വിവാദങ്ങള്‍ക്ക് ഇപ്പോള്‍ വഴിവച്ചിരിക്കുകയാണ്. പഴയ കേസുകെട്ടുകള്‍ പുരാവസ്ത്തുഗവേഷണം നടത്തി പൊക്കിയെടുത്ത് കൊണ്ടുവന്ന് രസിക്കുന്ന- അതാണ് നീതിബോധം എന്ന് പ്രചരിപ്പിക്കുന്ന- ഒരു കാലഘട്ടത്തില്‍, അത്തരത്തിലുള്ള മറ്റൊരെണ്ണം കൂടി പുറത്ത് വന്നിരിക്കുന്നുവെന്ന് കരുതുന്നവരും ഉണ്ട്.കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും അവ അന്യേഷണവിധേയമാക്കുന്നതിനും കാലപരിധി അഥവാ limitation വയ്ക്കണമെന്ന് വാദിക്കുന്ന ഒരു അവസ്ഥാവിശേഷം കൂടി സംസ്ഥാനത്ത് നിലവില്‍ വന്നിരിക്കുന്നുവെന്നര്‍ത്ഥം.
എം.പി.യുടെ പരസ്യപ്രസ്ഥാവന ഉണ്ടാക്കിയ പ്രശ്നങ്ങള്‍ ചില്ലറയൊന്നുമല്ല. അതിനെത്തുടര്‍ന്ന് അബ്ക്കാരികള്‍, ബാര്‍ ഉടമകള്‍ ,രാഷ്ട്രീയക്കാര്‍ തുടങ്ങി പലരും പലതും പറയാന്‍ തുടങ്ങി. അതിനിടെ പല നേതാക്കളുടെ പേരുകളും പരാമര്‍ശിക്കുക ഉണ്ടായി. അവരില്‍ മരിച്ചവരും ഇപ്പോള്‍ ഭരണം നടത്തുന്നവരും ഉണ്ട്. അവരുടെയെല്ലാം പേരില്‍ കേസ് എടുക്കണം എന്ന അഭിപ്രായവും പൊന്തിവന്നീട്ടുണ്ട്.അതോടെ എം.പി.പറഞ്ഞ കാര്യം പലരും മറക്കാന്‍ തുടങ്ങി. നീതിന്യായസംവിധാനത്തില്‍ കാണുന്ന അഴിമതികളെക്കുറിച്ച് പലരും ആക്ഷേപങ്ങള്‍ പരസ്യമായീട്ടല്ലെങ്കിലും ഉന്നയിക്കുന്നുണ്ട്.ഞാന്‍ നടത്തിയ ഗവേഷണങ്ങളും മറിച്ചല്ല പറഞ്ഞുതരുന്നത്. പരസ്യമായി ഉന്നയിച്ചപ്പോള്‍ അതിനെക്കുറിച്ച് അന്യേഷിച്ച് പരിഹാരമാര്‍ഗങ്ങള്‍ തേടേണ്ടന്തിനു പകരം ആക്ഷേപം ഉന്നയിച്ചയാള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഒരുമ്പെടുകയാണ് സര്‍ക്കാരും അതിന്‍റെ കീഴിലുള്ള കുറ്റാന്യേഷണ വിഭാഗവും.കൊള്ളാം . ഡല്‍ഹിയിലും തിരുവനന്തപുരത്തും കേസ് രജിസ്റ്റര്‍ ചെയ്തീട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെ. അങ്ങനെ പോകുമോ എന്നത് മറ്റൊരു പ്രശ്നം.
ശിക്ഷാനിയമത്തിലെ ഏത് വകുപ്പിന്‍റെ കീഴിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്നറിയേണ്ടേ? അതാണ് 202 IPC-1860. എന്താണ് അതില്‍ പറയുന്നത് എന്നറിയേണ്ടേ? അപ്പോള്‍ ശ്രദ്ധിക്കൂ.
“ Whoever,knowing or having reason to believe that an offence has been committed intentionally omits to give any information respecting that offence which he is legally bound to give shall be punished with imprisonment of either description for a term which may extend to 6 months or with fine or with both.”
ഒരു offence അഥവാ കുറ്റകൃത്യം നടന്നുവെന്ന് തെളിയിക്കുന്നതിന് മുന്‍പ് കുറ്റം ചെയ്തതിനെ കുറിച്ച് അറിയാമായിരുന്നീട്ടും അക്കാര്യം അറിയിച്ചില്ലെന്ന കാരണംകൊണ്ട് ഒരാളെ ശിക്ഷിക്കണമെന്ന് ആവശൃപെടുന്നവര്‍ കുറ്റം തന്നെ നടന്നോ അതോ അദേഹത്തിന്‍റെ പരസ്യപ്രസ്ഥാവന തെറ്റാണോ എന്ന കാര്യം എന്തുകൊണ്ട് അനേൃഷിക്കുന്നില്ല? ആദ്യം കുറ്റം ചെയ്തുവെന്നു ആരോപിക്കപെട്ട വ്യക്തികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണം. അങ്ങനെ അവര്‍ കുറ്റം ചെയ്തുവെന്ന് തെളിയിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ അക്കാര്യം അറിയിച് മേല്‍ നടപടി എടുക്കാന്‍ പോയില്ല എന്ന കുറ്റം ചുമത്താനാവൂ. ശിക്ഷാനിയമത്തിലെ വകുപ്പുകള്‍ തെറ്റ് ചെയ്യുന്നവര്‍ക്കെല്ലാം എതിരായി ഉപയോഗിക്കാനുള്ളതാണ്. അതല്ലാതെ, ചില വ്യക്തികളെ മാത്രം ഉന്നം വച്ച് രാഷ്ട്രീയമായി ദുരുപയോഗിക്കനുള്ളതല്ലെന്ന് നാം അംഗീകരിക്കണം.
പണം കൊടുത്തവര്‍,പണം വാങ്ങിയവര്‍, കൊടുത്തത് കണ്ടവര്‍,,പണം കൈക്കൂലിയായി കൈപ്പറ്റി ആസ്വദിച്ചവര്‍,ഗൂഡാലോചന നടത്തിയവര്‍- അങ്ങനെ അനേകം പേര്‍ ഉണ്ടാകാവുന്ന ഒരു കുറ്റകൃത്യത്തില്‍ പണം കൊടുത്തത് കണ്ടെന്ന് പരസ്യമായി പ്രസ്താവിച്ച ഒരാള്‍ക്കെതിരെ മാത്രം നിയമ നടപടികള്‍! അല്ലാത്തവരെല്ലാം സുരക്ഷിതര്‍!കുറ്റകൃത്യ ശാസ്ത്രത്തിന്‍റെ പുതിയ പുതിയ മേഖലയിലേക്ക്-കേസ് രജിസ്റ്റര്‍ ചെയ്യുന്ന പുത്തന്‍ പുത്തന്‍ രീതികളിലേക്ക് നാം കടന്ന് ചെല്ലുകയാണ്.ഒരുപക്ഷെ,കുറ്റകൃത്യശാസ്ത്രം വളരെയേറെ വികസിച്ച പാശ്ചാത്യരാജ്യങ്ങളില്‍ പോലും കാണപ്പെടാത്ത പുത്തന്‍ മേഖലകള്‍!
Saturday, March 12, 2011
From the Criminologist's Corner-53
From the Criminologist’s Corner-53
Account Criminal Justice
റോഡിലെ കൊച്ചു-കൊച്ചു സന്തോഷങ്ങള്‍!
മറ്റൊരു രാജ്യത്തും കാണാത്ത ഒരു പൂത്താരം ഒന്ന് കാണേണ്ടത് തന്നെ.
ഒരു ദേശസാല്‍ക്രത വന്‍കിട ബാങ്കിന്‍റെ ടെലിവിഷന്‍ പരസ്യം! അവരുടെ ഇന്‍ഷൂറന്‍സ് പ്രചരിപ്പിക്കുക എന്നതാണ് ഉദ്യേശ്യം. മധ്യവയസ്കരായ ദമ്പതികള്‍-ഏതാണ്ട് 20വര്ഷം മുന്‍പ് വിവാഹിതരായവര്‍- പഴയ ഒരു സ്കൂട്ടറില്‍ യാത്ര ചെയ്യുന്നു.
യാത്രക്കിടയില്‍ ഭാര്യ ചോദിക്കുന്നു:’ “ഈ പഴയ സ്കൂട്ടര്‍ കളഞ്ഞ് നമ്മുക്ക് ഈയിടെ വാഞ്ഞിയ നമ്മുടെ കാറില്‍ യാത്ര ചെയ്യാരുതോ?”എന്നോ മറ്റോ.
ഉടനെ, സ്കൂട്ടര്‍ ഓടിച്ച്കൊണ്ടിരിക്കുന്ന ഭര്‍ത്താവ് പെട്ടെന്ന്‍ ‘sudden break’ ഇടുന്നു. അതോടെ പുറകില്‍ ഇരിക്കുന്ന ഭാര്യയുടെ മാറിടഭാഗം ഭര്‍ത്താവിന്‍റെ പുറകില്‍ ശക്തമായി ചെന്നിടിക്കുന്നു.
അപ്പോള്‍, ഭര്‍ത്താവ് ചോദിക്കുന്നു: “ഇത്തരം കൊച്ചു-കൊച്ചു സന്തോഷങ്ങള്‍ കാറില്‍ പോയ്യാല്‍ കിട്ടുമോ?”
എന്താ,എങ്ങനെയുണ്ട് ആ പരസ്യം? വളരുന്ന തലമുറക്ക് ഒരു ബാങ്ക് കൊടുക്കുന്ന സന്ദേശം! ഇന്‍ഷൂറന്‍സിന്‍റെ കാര്യം പലരും മറന്നുപോയി;രതി സുഖം പലര്‍ക്കും കിട്ടിയെന്നും തോന്നുന്നു.
ശരിയായ റോഡുകള്‍ ഇല്ല;ഉള്ള റോഡുകള്‍ തന്നെ അപകടപൂരിതം. അത്തരം റോഡുകളില്‍കൂടി ഇരുചക്രവാഹനത്തില്‍ രതി സുഖം അനുഭവിച്ച് ‘കൊച്ചു-കൊച്ചു സന്തോഷങ്ങള്‍ക്കായി’ വാഹനം ഓടിച്ചാല്‍ അപകടം ഉണ്ടാവുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ആ പരസ്യം കണ്ടപ്പോള്‍ 1971-1973കാലഘട്ടത്തില്‍ ക്രിമിനോളജി വിദ്യാര്‍ത്ഥികള്‍ ആയിരുന്ന ഞങ്ങള്‍ നടത്തിയ ഒരു എക്സിബിഷനിലെ പരസ്യം ഞാന്‍ ഓര്‍ത്തുപോയി.റോഡിലൂടെ പലരും- ആണും പെണ്ണും- ഇരു ചക്ര വാഹനങ്ങളില്‍ ഇരുന്ന് യാതപോകുന്ന രീതി അപകടങ്ങള്‍ ഉണ്ടാക്കുനുവെന്ന് ബോധ്യപ്പെട്ടതിന്‍റെ വെളിച്ചത്തില്‍ ആയിരുന്നു ആ പരസ്യം കാണിക്കാമെന്ന് ഞങ്ങള്‍ തീരുമാനിച്ചത്.
ആ പരസ്യത്തില്‍ (൧) ഒരു പടം കൊടുത്തു. അതായത്, ഒരു ചെറുപ്പക്കാരന്‍റെ പുറകില്‍ ഇരുന്ന് പൂകുന്ന ഒരു കൌമാരക്കാരി. അവള്‍ വലത് കൈ കൊണ്ട് സ്കൂട്ടര്‍ ഓടിക്കുന്നകൌമാരക്കാരനെ ശകതിയോടെ(നമ്മുടെ ബാങ്കിന്‍റെ പരസ്യം പോലെ തന്നെ)-മുറുകെ കെട്ടിപ്പിടിച്ചിരിക്കുന്നു.(൨) ഒരു എരുമ ആ റോഡിലൂടെ ഓടി വരുന്നു.(൩) സ്കൂട്ടറും അതിലിരുന്നവരും എരുമയുമായി ഇടിക്കുന്നു.(൪) ഫലമോ? രണ്ടുപേരും രണ്ട് ദിശയിലേക്കായി മറിഞ്ഞ് വീഴുന്നു. എരുമയും വീഴുന്നു സ്കൂട്ടറും തകര്‍ന്ന്‍ കിടക്കുന്നു.
ഇനിയാണ് ഞങ്ങള്‍ കൊടുക്കുന്ന സന്ദേശം. അതായത്, വിവാഹിതരായവര്‍ക്ക് ലൈംഗീക-രെതി സുഖം അവരുടെ കിടപ്പറയില്‍ കിട്ടും.-കിട്ടണം. അതാണ് എല്ലാവരുടെയും അനുഭവം. എന്നാല്‍ അങ്ങനെ കിട്ടാത്തവരാണ് അത് കിട്ടാനായി കെട്ടിപ്പിടിച്ച് റോഡിലൂടെ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുന്നത്.ഈ അര്‍ത്ഥം കിട്ടത്തക്ക വിധത്തിലൊരു സന്ദെശവാക്ക്യം കൂടെ എഴുതിവച്ചു. അതിങ്ങനെയായിരുന്നു.
“ROMANCE ON ROAD INDICATES SEXUAL DISSATISFACTION IN THE BED ROOM’
“NO ROMANCE ON ROAD PLEASE”
[അതായത്, റോഡിലെ കാമ-രതിസുഖ പ്രദര്‍ശനം കിടപ്പുമുറിയിലെ ലൈംഗീക അസംതൃപ്തിയെ സൂചിപ്പിക്കുന്നു. റോഡില്‍ കാമ-രതിസുഖ പ്രദര്‍ശനം ദയവുചേയ്തു ഒഴിവാക്കുക]
ഫലമോ? ധാര്‍വാഢ്-ഹൂബ്ലി റോഡുകളില്‍ ഇരുച്ചക്ക്രവാഹനങ്ങളില്‍ കെട്ടിപ്പിടിച്ചുകൊണ്ടുള്ള സ്ത്രീ-പുരുഷ യാത്ര കുറക്കാനായി. വിവാഹിതരായവര്‍ മറ്റുള്ളവരെ കാണിക്കാനായി അങ്ങനെ ചെയ്യുന്നത് ഇല്ലാതാക്കി. കാരണം? അവര്‍ ലൈംഗീകമായി അവരുടെ കിടപ്പുമുറിയില്‍ തൃപ്ത്തിപ്പെടുത്തുന്നുവെന്ന് മറ്റുള്ളവരെ അറിയിക്കുന്നതിനായി അതാവശൃമായി വന്നു. അവിവാഹിതരായ ചെറുപ്പക്കാരും അങ്ങനെ തന്നെ ചെയ്തു. കാരണം? അവരും ലൈംഗീകമായി സന്തോഷിക്കാനല്ല റോഡിലൂടെ യാത്രചെയ്യുന്നതെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ അതവര്‍ക്ക് ആവശ്യമായി വന്നു.
റോഡുകള്‍ ലൈംഗീകാസ്വാദനത്തിനും രേതിപ്രകടനങ്ങല്‍ക്കും വേണ്ടി ഉപയോഗിക്കരുതെന്ന് പ്രച്ചരിപ്പിച്ചില്ലെങ്കിലും തരക്കേടില്ല, അത് ‘കൊച്ചു-കൊച്ചു- സന്തോഷങ്ങള്‍ക്ക്’ വേണ്ടി എന്ന് കാണിച്ച് രതിസുഖം അനുഭവിക്കാന്‍ ആയീട്ടുള്ളതാണ് എന്ന സന്ദേശം പരസ്യത്തിലൂടെ കൊടുക്കുന്നത് തെറ്റാണ്. അതും ഒരു വന്‍കിട ദേശസാല്‍ക്രത ബാങ്കും! അങ്ങനെയല്ല ബിസിനസ് വളര്‍ത്തേണ്ടത്. അതിനാല്‍, ദയവുചേയ്ത് ആ പരസ്യം ടെലിവിഷനില്‍ വരാതിരിക്കാന്‍ അധികാരികള്‍ ശ്രദ്ധിക്കണമെന്ന് ആഗ്രഹിക്കുന്നു. അതാവട്ടെ ബാങ്കിന് ചെയ്യാന്‍ പറ്റുന്ന നന്മയും.
From the Criminologist's Corner-52
From the Criminologist’s Corner-52
Account Criminal Justice
ചൈനീസ് ഉല്‍പ്പന്നങ്ങളും നമുക്കിടയിലെ അഴിമതികളും
ഇന്ന് എവിടെയും വാങ്ങാന്‍ കിട്ടുന്നത് ചൈനയില്‍ ഉണ്ടാക്കുന്ന സാധനങ്ങളാണ്. അവ കാണുമ്പോള്‍ തോന്നും ഈ ലോകത്ത് അവയൊക്കെ ചൈനയില്‍ മാത്രമേ ഉണ്ടാക്കാന്‍ ആകൂ എന്ന്. ഉള്ളത് പറയണമല്ലോ. ചൈനാ സാധനങ്ങള്‍ ഗുണമേന്മയില്‍ നല്ലതാണ് എന്നത്രേ പലരും പറയുന്നത്.മറ്റ് രാജ്യക്കാരുടെ യാതൊന്നും കിട്ടാനില്ലാത്തതിനാല്‍ അങ്ങനെ പറയുന്നതാണെന്ന് തോന്നുന്നില്ല. പല ചൈനീസ് സാധനങ്ങളും നല്ലത് തന്നെ. വിലയും കുറവ്.പണ്ടത്തെ ജപ്പാന്‍ സാധനങ്ങളൊന്നും ഇന്ന് വിപണിയില്‍ ലഭ്യമല്ല. ജപ്പാന്‍ തന്നെ വിപണിയില്‍ നിന്ന് വെളിയില്‍ ആയി പോയോ എന്നൊരു സംശയം. കൊറിയ, തയ്‌വാന്‍, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ ഏതാനും സാധനങ്ങള്‍ വിപണിയില്‍ ലഭ്യമാണെങ്കിലും ചൈന തന്നെ മുന്‍പന്തിയില്‍. ഇന്ത്യയിലും ചൈനീസ് സാധനങ്ങള്‍ വിലകുറച്ച് കിട്ടുന്നുണ്ട്. ഗുണമേന്മ കുറവായതിനാല്‍ ‘Use and Throw’എന്ന രീതിയില്‍ ആണ് നമ്മള്‍ ചൈനയുടെ സാധനങ്ങള്‍ കേരളത്തില്‍ വാങ്ങുന്നത്. സിംഗപ്പൂര്‍, ഗള്‍ഫ് രാജ്യങ്ങളിലൊക്കെ ചൈനീസ് സാധനങ്ങള്‍ സുലഭം. ചിലര്‍ പറയുന്നൂ അവയും ഗുണമേന്മയുള്ളവ ആണെന്ന്. വേറെ ചിലര്‍ പറയുന്നൂ അവ ഗുണമേന്മ ഒട്ടുംതന്നെ ഇല്ലാത്തവയാണെന്ന്. മൂന്നാമാതോരുകൂട്ടര്‍ പറയുന്നൂ: “ഒന്നും പറയാനാവില്ല; ഒത്താല്‍ ഒത്തു” എന്ന് ഫലമോ? ഉപഭോക്ത്താക്കള്‍ക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ല.
ഏതാണ്ട് അതുപോലെയാണ് കേരളത്തിലെ ഇന്നത്തെ അവസ്ഥ. ചിലര്‍ പറയുന്നൂ സുപ്രീംകോടതി ജഡ്ജിമാര്‍ ഉള്‍പ്പെടെ ജുഡീഷ്യറിയിലെ ന്യായാധിപന്മാര്‍ അഴിമതിക്കാരാണെന്ന് ;വേറെ ചിലര്‍ പറയുന്നൂ അങ്ങനെയല്ലെന്ന്; മൂന്നാമ്മതോരു കൂട്ടര്‍ അഴിമതിക്കാരാണെന്ന് പറഞ്ഞവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു അനേൃഷണം വേണമെന്ന് ആവശ്ശൃപ്പെടുന്നു;നാലാമാതോരുകൂട്ടര്‍ ഇതൊക്കെ കോടതി അലക്ഷ്യമാണെന്ന് പറഞ്ഞ് വിലപിക്കുന്നു. പൊതുജനം നിലാവത്ത് അഴിച്ച് വിട്ട കോഴിയെ പോലെ അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുന്നു.
ചിലര്‍ പറയുന്നു:” രാഷ്ട്രീയനേതാക്കന്മാര്‍ അഴിമതി വീരന്മാരാണെന്ന്” പെരെടുത്തുപോലും അവര്‍ അങ്ങനെ പറയുന്നു. വേറെ കൂട്ടര്‍ പറയുന്നു: രാഷ്ട്രീയക്കാര്‍ ശുദ്ധാത്മാക്കള്‍ ആണെന്ന്”. അതിനിടയില്‍ ചിലര്‍ ശിക്ഷിക്കപ്പെടുന്നു; ചിലര്‍ക്കെതിരെ അന്യേഷണങ്ങള്‍ നടക്കുന്നു; മറ്റ് ചിലര്‍ക്കെതിരെ വിചാരണ നടക്കുന്നു. അതിനിടയില്‍ പൊതുജനം എന്ത് വിശ്വസിക്കണം എന്നറിയാതെ പകച്ച് നില്‍ക്കുന്നു.
ചില മതനേതാക്കല്‍ക്കെതിരെ ആരോപണങ്ങള്‍ ഉയരുന്നു.അഴിമതി കഥകള്‍,പെണ്‍ വാണിഭം,വക്കീല്‍ നോടീസ്സ്, പറ്റിപ്പ് പ്രസ്ഥാനങ്ങള്‍ എന്നിവ കേരളത്തില്‍ വ്യാപകമാണെന്ന് ഒരു കൂട്ടര്‍,ഇല്ലെന്ന് വേറൊരു കൂട്ടര്‍. പത്രക്കാര്‍ പലതും പുറത്ത് കൊണ്ടുവരുന്നൂ. പത്രസമ്മേളനങ്ങള്‍,ചര്‍ച്ചകള്‍,പ്രസ്താവനകള്‍! അവിടേയും പൊതുജനം ഗുണമേന്മ നിശ്ചയിക്കാനാവാതെ കുഴങ്ങുന്നു; കറങ്ങുന്നു.
ആഫ്രിക്കയില്‍ ഒരു സമ്പന്ന രാഷ്ട്രത്തില്‍ ഒരു കാലത്ത് രാഷ്ട്രീയക്കാര്‍ ,ഉദ്യോഗസ്ഥ പ്രമുഖര്‍,മതനേതാക്കള്‍,നീതിന്യായമേഘലയില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ എല്ലാം കൂടി നടത്തിയ അഴിമതിയില്‍ ആ രാജ്യം തകന്നുപോയി..അവിടെ ഇപ്പോള്‍ ക്രിമിനലുകളുടെ ഒരു കൂത്തരങ്ങാണ്. ലോകത്ത് എവിടേയും നടക്കുന്ന ഇന്റര്‍നെറ്റ് കുറ്റകൃത്യങ്ങളില്‍ പണം തട്ടിച്ചെടുക്കുന്നതും ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് നടത്തുന്നതും ലോട്ടറി വെട്ടിപ്പ് നടത്തുന്നതുമെല്ലാം ആ രാജ്യക്കാരാണെന്ന് കണ്ടെത്താന്‍ കഴിയുന്നുണ്ട് . ഇന്ത്യയിലെ രാഷ്ട്രീയക്കാരും ഉദ്യോഗസ്തപ്രമാണിമാരും മതനേതാക്കളും നീതിന്യായവ്യവസ്ഥിതിയില്‍ പ്രവര്ത്തിക്കുന്നവരുമെല്ലാം കൂടി രാജ്യം വിറ്റ് കുട്ടിചോറാക്കുമോ എന്നാ സംശയം ബാക്കി നില്‍ക്കുന്നു.
ചൈനാസാധനങ്ങള്‍ വിപണിയില്‍ വന്‍തോതില്‍ വന്നിറങ്ങുന്നതുപോലെ നമ്മുടെ നാട്ടില്‍ അഴിമതിയും തട്ടിപ്പും വ്യാപകമാവുകയല്ലേ ചെയ്യുന്നത് എന്ന് ശ ങ്കിക്കുന്നു.
Friday, March 11, 2011
From the Criminologist's Corner-51
From the Criminologist’s Corner-51
Account Criminal Justice
മലം എറിഞ്ഞ് കളിക്കുന്നവര്‍
സ്കാത്തോളോജി (Scatology) എന്നൊരു പഠന വിഭാഗം ഉണ്ട്. മലത്തെ കുറിച്ചാണ് അവര്‍ പഠിക്കുന്നത്. Coprolangia എന്നൊരു മാനസീക രോഗവുമുണ്ട്. .മലത്തിന്‍റെ ഉപയോഗം വഴി കിട്ടുന്ന ലൈംഗീക സുഖമാണത്. പട്ടണങ്ങളിലും നഗരങ്ങളിലും മലം ശേഖരിച്ച് വ്രത്തിവരുത്തുന്ന തോട്ടികള്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നപ്പോള്‍ അവര്‍ പരസ്പ്പരം മലം എറിഞ്ഞ് കളിക്കുമായിരുന്നു എന്ന് കേട്ടീട്ടുണ്ട്. ഇപ്പോള്‍ അക്കൂട്ടര്‍ കേരളത്തില്‍ ഇല്ല. ഇതൊക്കെ എഴുതാന്‍ എന്താ കാരണം? ചിലര്‍ കുറ്റം ചെയ്യുന്നതിനായി മലം ഉപയോഗിക്കുന്നു. ഒരു കുറ്റകൃത്യം ചെയ്തുകഴിഞ്ഞാല്‍ ആ സ്ഥലത്ത് മലമൂത്രവിസ്സര്‍ജനം ചെയ്ത് പോകുന്നവര്‍ ഉണ്ട്. കുറച്ച് നാള്‍ മുന്‍പ് കേരളത്തിലെ ഒരു വനിതാ എം.എല്‍.എ.യുടെ വീടിന് നേരെ മലം എറിഞ്ഞു എന്നൊരു വാര്‍ത്ത കണ്ടിരുന്നു. മനുഷ്യാവകാശ കമ്മീഷന്‍ അംഗമായിരുന്ന ഒരു മാന്യവ്യക്തിയുടെ ഫ്രിഡ്ജില്‍ മലം വച്ചിരുന്നതായും വാര്‍ത്ത ഉണ്ടായിരുന്നു.
മലം കൊണ്ട് എറിയുന്നവരെ പോലെതന്നെ മ്ലേഛമാണ് പരസ്പ്പരം വാക്കുകൊണ്ട് തെറിയഭിഷേകം നടത്തുന്നത്. അക്കാര്യത്തില്‍ നമ്മുടെ ചില മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയനേതാക്കള്‍ കുപ്രസിദ്ധിയാര്‍ജിച്ചവരാണ്.ഈയിടെ കേരളത്തിലൊരു ലൈംഗീക അപവാദ കേസുമായി ബന്ധപ്പെട്ടൊരു മുന്‍മന്ത്രിയുടെ പതിനഞ്ചു കൊല്ലം മുന്‍പുണ്ടായ കേസ് കുത്തിപോക്കികൊണ്ടുവന്ന് സംസ്ഥാനത്ത് ചര്‍ച്ചാവിഷയം ആക്കിയിട്ടുണ്ട്. പ്രസ്തുത പെണ്‍ വാണിഭ കേസിനോടനുബന്ധിച്ച് ചില രസ്ട്രീയക്കാര്‍ തമ്മില്‍ തമ്മില്‍ തെറിയഭിഷേകം നടത്തുന്നതായി മാധ്യമങ്ങളില്‍ കാണുകയുണ്ടായി. പെണ്ണുകേസെന്ന് പറഞ്ഞാല്‍ പൊതുവേ നാറ്റകേസാണെന്ന് എല്ലാവര്‍ക്കും അറിയാം. എത്രയോ രാഷ്ട്രീയക്കാര്‍,ലോകനേതാക്കള്‍, ഭരണാധികാരികള്‍ പെണ്ണുകേസ്സില്‍ തട്ടി ആരും അല്ലാതായിരിക്കുന്നു ലോകചരിത്രത്തില്‍! അമേരിക്കയില്‍ തന്നെ ഒരു മുന്‍ പ്രസിഡന്‍റ് അത്തരത്തില്‍ ഒരു കേസ്സില്‍ ഉള്‍പ്പെട്ട് അപഹാസ്യനായത് പലരും മറന്നീട്ടില്ല.
മലം എറിഞ്ഞ് കളിക്കുന്ന കണക്കെ വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തിയാളുകളെ നാറ്റുകയാണ് . അതില്‍ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും മതപന്ഢിതരും സ്ത്രീകളും ‘മാന്യന്മാരു’മെല്ലാം ഉള്‍പ്പെടുന്നതായി കാണുന്നു. ജഡ്‌ജിമാര്‍,വക്കീലന്മാര്‍, പ്രോസെകൂട്ടര്‍മാര്‍, മന്ത്രിപുത്രന്മാര്‍, മുന്‍മന്ത്രിമാര്‍ ,രാഷ്ട്രീയനേതാക്കള്‍ തുടങ്ങി പലരും പരസ്പ്പരം മലം എറിഞ്ഞും (അല്ലാതേയും) അസഭ്യവര്‍ഷം നടത്തിയും ആഹ്ലാദിക്കുന്നു! ആസന്നമായിരിക്കുന്ന പോതുതിരെഞ്ഞെടുപ്പ് മുന്നിറുത്തിയായാലും വോട്ടുബാങ്കിനായാലും രാഷ്ട്രീയനേട്ടത്തിനായാലും പറയുന്നതും ചെയ്യുന്നതും അതിര് കടക്കുന്നില്ലേയെന്ന് രാഷ്ട്രീയകാരും മറ്റുള്ളവരും തന്നെ ചിന്തിക്കുന്നത് കൊള്ളാം. ജനങ്ങളുടെ വിശ്വാസം തകര്‍ക്കുന്നത് വഴി ജനാധിപത്യത്തിലുള്ള സ്ഥാപനങ്ങള്‍ക്ക് കോട്ടം തട്ടുന്നുവെന്നോര്‍ക്കുക.
പിടിച്ചതിലും വലുതാണ് ആളയില്‍ ഇരിക്കുന്നത് എന്ന രീതിയിലാണ് പെണ്‍ വാണിഭവുമായി നേരിട്ട് ബന്ധമില്ലത്ത്തവര്‍ പത്രസംമ്മേളനങ്ങള്‍ വിളിച്ചുകൂട്ടി പറയുന്നത്. മറ്റ് രാജ്യങ്ങളിലും സംസ്കാരങ്ങളിലും ഇങ്ങനെയോക്കെതന്നെയാണോ കാര്യങ്ങള്‍ നീങ്ങുന്നതെന്നറിയില്ല. എന്തായാലും, ഈ ചെളിവാരിയെറിയല്‍ അഭിലക്ഷനീയമല്ല. വാതുവക്കുമ്പോള്‍ ‘വണ്ടുരുട്ടിപഴം’ തരാം എന്ന് പറഞ്ഞ് കുട്ടികള്‍ കളിക്കുന്നതുപോലെ നമ്മുടെ നാട്ടില്‍ ഉണ്ടായെന്ന് പറയപ്പെടുന്ന പെണ്‍ വാണിഭ കഥകളിലും ‘വണ്ടുരുട്ടിപഴം’ എറിഞ്ഞ് കളിക്കരുത്. അത് ഒരുതരം മാനസീക രോഗമാണെന്ന് പറയേണ്ടിവരുന്നു. അതിന് ചികില്‍സ തേടുകയാണ് വേണ്ടത്. മാന്യത പുലര്‍ത്തി മാധ്യമങ്ങളില്‍ സംസാരിക്കുക. മലം എറിഞ്ഞ് കളിക്കല്ലേ എന്നൊരപേക്ഷ.
No comments:
Post a Comment