സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട
കേരളത്തിലെ ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് സ്വറ്റ്‌സര്‍ലന്‍റില്‍ വച്ച് മഞ്ഞില്‍ വഴുതി വീണ് ആദ്യേഹത്തിന്‍റെ എല്ല് പൊട്ടിയതായി കേട്ടീട്ടുണ്ട്. അര്‍ക്കന്‍സായിലെ ഐസില്‍ വഴുതി ചെറുതായൊന്ന്‍ വീണെങ്കിലും ഒരപകടവും എനിക്കുണ്ടായില്ല. ദൈവത്തിന് സ്തോത്രം! അതിമനോരഹരമായി കിടക്കുന്ന മഞ്ഞിന് മുകളിലൂടെ നടക്കുന്നതും കളിക്കുന്നതുമെല്ലാം സിനിമയില്‍ കണ്ടിരുന്നപ്പോള്‍ അവ ഇത്രമാത്രം അപകടകാരികള്‍ ആണെന്ന് എനിക്ക് അറിയില്ലായിരുന്നു. സമ്പന്ന രാജ്യത്ത് വന്ന് ജോലി ചെയ്ത് പണം സമ്പാദിക്കുന്നവരെ നമുക്കിവിടെ കാണാനാകും. മലയാളികളും ധാരാളം. പക്ഷെ, അവര്‍ അവരുടെ സമ്പന്നതയില്‍ മതിമറന്ന് ജീവിക്കുന്നില്ലേ എന്നൊരു സംശയം എനിക്കുണ്ട്. അവരുടെ കാല്‍പാദങ്ങള്‍ക്കടിയിലൂടെ മണ്ണ് ഒലിച്ചുപോകുന്നില്ലേ എന്നൊരു ശങ്കയും എനിക്ക് ഇല്ലാതില്ല.
ഫ്രോസ്സെന്‍ ഫുഡ് എന്നാണിവിടെ പോതുവേ പറയാറ്. അത് വാങ്ങി ചൂടാക്കി –ചൂടാക്കി കഴിക്കുന്നവര്‍ ധാരാളം. നമ്മുടെ മലയാളികളുടെ ഭക്ഷണം പാകംചെയ്ത് കഴിക്കുന്ന സ്വഭാവം മക്കളിലേക്കും പകര്‍ത്താന്‍ പലരും ശ്രമിക്കുന്നില്ല എന്നത് പ്രോല്‍സാഹിപ്പിക്കാന്‍ പറ്റുമോ? അമേരിക്കന്‍ ഭക്ഷണരീതി മതിയെന്ന് വാശിപിടിക്കുന്നവര്‍ അവിടത്തെ മൂല്യങ്ങളും കുഞ്ഞുങ്ങളിലേക്ക് പകര്ത്തുന്നുവെന്നുവേണം കരുതുവാന്‍. മൂന്ന്‍ വിവാഹക്ഷണം എനിക്ക് ഇവിടെ വച്ച് കിട്ടി. മൂന്നിലും വരന്‍/വധു ഒരു വിദേശി. ഇതിനെ വേണമെങ്കില്‍ അന്തര്‍ദേശീയ വിവാഹം എന്ന് വിളിക്കാം. ദൈവം അവരെ അനുഗ്രഹിക്കട്ടെ! ഭക്ഷണരീതി പോലെ അവര്‍ക്ക് വിദേശികളുമായി ഒത്തുകൂടി ജീവിക്കാന്‍ കഴിഞ്ഞാല്‍ നല്ലകാര്യം. അങ്ങനെ കഴിയട്ടെ എന്ന് ആശം സിക്കുന്നു! ഭക്ഷണരീതി പോലെ വസ്ത്രധാരണം, വാര്‍ത്താവിനിമയ രീതികള്‍, ഇന്റര്‍നെറ്റ്,വ്യക്തിബന്ധങ്ങള്‍ തുടങ്ങി പലതും ‘അമേരിക്കനൈസ്ഡ്’ ആകുന്നില്ലേ എന്നൊരു തോന്നല്‍.ഇവിടെ വന്ന് ഇവിടത്തുകാരെപോലെയായി ഇവരോടോത്ത് വളരുന്നവര്‍!
എന്നാല്‍, കേരളത്തിലോ? വൈദേശിക മൂല്യങ്ങളെ ചിലര്‍ വാരിപുണരുന്നു. ഐസില്‍ കാല്‍ വഴുതിവീഴാതിരിക്കാന്‍ ശ്രദ്ധിക്കുന്നതുപോലെ നാം ശദ്ധിക്കേ ണ്ടതായ ഒരു കാര്യമാണത്.വ്രദ്ധമന്ദിരങ്ങള്‍ അമേരിക്കയില്‍ ധാരാളം. മക്കള്‍ അവരെ നോക്കുന്നില്ല എന്ന പരാതി ഇല്ലാത്തവരാണവര്‍. കാരണം? അവര്‍ ആ സംസ്കാരം അംഗീകരിച്ചുകഴിഞ്ഞു. വയസ്സായവരെ അവഗണിക്കുന്നതില്‍ കുറ്റബോധം തോന്നാത്ത ഒരുതരം മൂല്യബോധം വ്യാപിക്കുന്നത് കൊണ്ടാകാം മക്കള്‍ അടുത്തുണ്ടായീട്ടും അവഗണിക്കപ്പെടുന്ന അനേകായിരങ്ങളുടെ കഷ്ടതകള്‍ നമുക്ക് കാണേണ്ടി വരുന്നത്. വിവാഹം രണ്ട് വ്യക്തികള്‍ തമ്മില്‍ തമ്മില്‍ ആണെന്നും അതിനാല്‍ അക്കാര്യത്തില്‍ കുടുംബക്കാര്‍ ഇടപെടേണ്ടതില്ല എന്ന ചിന്താഗതി ആയിരിക്കാം നമുക്കിടയില്‍ ഇന്റര്‍-സ്റേറ്റ്, ഇന്റര്‍-റിലീജിയസ്, ഇന്റര്‍-നാഷ്ണല്‍ വിവാഹങ്ങള്‍ വര്‍ധിക്കാന്‍ ഒരു കാരണം. വിവാഹം ഒരുതരം ഉടമ്പടിയാണെന്ന് സിവില്‍ നിയമത്തില്‍ പറയുന്നുണ്ട്. ആ ചിന്താഗതി വളര്‍ന്നതാവാം വിവാഹമോചനങ്ങള്‍ വര്‍ധിക്കാന്‍ ഒരു കാരണം. സിനിമകളില്‍ സ്റ്ണ്ടിനു പ്രാധാന്യം ഏറി. പാശ്ചാത്യസിനിമകളില്‍ കാണുന്ന ലൈംഗീക/രെതി രംഗങ്ങളേക്കാള്‍ കൊഴുപ്പിച്ചാണ് നമ്മുടെ നാട്ടില്‍ ചിലര്‍ സിനിമ നിര്‍മിക്കുന്നത് . പല തരത്തിലും വിധത്തിലും ഉള്ള ലൈംഗീകാഭാസ്സത്തരങ്ങള്‍ കുറ്റബോധമില്ലാതെ കാണിക്കുന്നു. അവയില്‍ ചിലതാണ് ഒളിക്യാമറ, നീലച്ചിത്രങ്ങള്‍, ബ്ലാക്ക്-മെയില്‍ ലൈംഗീകത, ലൈംഗീക വ്യവസ്സായം-തൊഴില്‍-സാഹ്യത്യ രജന-വാണിഭം എന്നിവ. ഇവയിലെല്ലാം ഉള്ള പാശ്ചാത്യ മൂല്യ സ്വാധീനം തള്ളികളയാനാവില്ല.
മത-ധാര്‍മീക മൂല്യച്ചുതി ഇന്ന് എവിടേയും ചര്‍ച്ചാവിഷയമാണ്. ഒരുപക്ഷേ,ഏറ്റവും അധികം മൂല്യച്ച്യുതി ഉണ്ടായ ഒരു പ്രധാന മേഖലയും അതായിരിക്കാം. മദ്യപാനം എല്ലാ അതിരുകളും കടന്ന് വ്യാപിക്കുകയാണ്. അതുവഴി കുടുംബങ്ങള്‍ തകരുന്നു, വ്യക്തികള്‍ നശിക്കുന്നു, മാനസീക രോഗങ്ങള്‍ വര്‍ധിക്കുന്നു, മത-ധര്‍മ സ്ഥാപനങ്ങള്‍ക്ക് ശോഷണം ഉണ്ടാവുന്നു. പാശ്ചാത്യര്‍ക്കിടയില്‍ ഈ ശോഷണം നേരത്തെതന്നെ വളരെ പ്രകടമായി കാണാമായിരുന്നു. പാശ്ചാതത്യ തത്വശാസ്ത്രങ്ങളുടെ അതിപ്രസരം ഭാരതീയ തത്ത്വശാസ്ത്രങ്ങളെ അടിച്ചമര്‍ത്തുന്നു. യുക്തിവാദം, ആസ്തിത്വ വാദം, നിരീശ്വരവാദം, സുഖ-ഭോഗ സിദ്ധാന്തം എന്നിവയ്ക്ക് പ്രാധാന്യം ലഭിച്ചു ,ലഭിക്കുന്നു.
കുടുംബ ബന്ധങ്ങള്‍ക്ക് ഉലച്ചില്‍ തട്ടുന്നു, മയക്കു മരുന്ന് ഉപയോഗം കൂടുന്നു, അജാത ശിശുക്കളുടെ ഹത്യകള്‍ വര്‍ധിക്കുന്നു, പണത്തിന് വേണ്ടി പലതും ചെയ്യാന്‍ പലരും തയ്യാറാകുന്നു, പുത്തന്‍ രീതിയിലുള്ള കുറ്റകൃത്യങ്ങള്‍ ഏറുന്നു,ഇന്റര്‍നെറ്റ് കുറ്റങ്ങള്‍ക്ക് പ്രിയം ഏറെ, കംബൂട്ടര്‍ കുറ്റങ്ങള്‍ വിറ്റഴിക്കപ്പെടുന്നു. അങ്ങനെ നോക്കുമ്പോള്‍ നമുക്കും ഐസില്‍ കാല്‍ വഴുതി വീഴാതിരിക്കാന്‍ ശ്രദ്ധിക്കാം.
From the Criminologist's Corner-49
From the Criminologist’s Corner-49
Account Criminal Justice
കോടതികള്‍ കേടായാല്‍
അമേരിക്കന്‍ കോടതികളില്‍ നിന്നും പുറത്ത് വരുന്ന വിധികള്‍ വായിച്ചാല്‍ അവയിലെ മൂല്യബോധം –നിയമ വ്യാഖ്യാനം- നീതിന്യായചര്‍ച്ചയൊക്കെ ആരിലും പ്രശംസ ഉണര്‍ത്തും. അവയെക്കാള്‍ ഗംഭീരമാണ് ഇന്ത്യന്‍ കോടതി വിധികള്‍. വായിക്കുംതോറും ഗുണമേന്മയെക്കുറിച്ച് പ്രശംസ കൂടികൂടി വരുന്നവയാണവ.അങ്ങനെ ഒപ്പത്തിനൊപ്പം- ഒന്നിന് മെച്ചമായി മറ്റൊന്ന്- എന്ന കണക്കേയാണല്ലോ എന്ന് ചിന്തിച്ച് ഇരിക്കുമ്പോഴാണ് നമ്മുടെ കോടതികളെ കുറിച്ചും ജഡ്ജിമാരെക്കുറിച്ചും ആക്ഷേപങ്ങള്‍ കേള്‍ക്കെണ്ടിവന്നത്.
ഒരു ബാര്‍ ലൈസന്‍സ് കൊടുക്കുന്നതിനോട് അനുബന്ധിച്ച് ലക്ഷക്കണക്കിന് രൂപ അഴിമതിയായി അത്യുന്നത കോടതിയിലെ ഒരു ജഡ്ജിക്ക് കൊടുക്കുന്നത് നേരില്‍ കണ്ട ‘ദ്രക്സാക്ഷി’യാണ് താനെന്ന് നിലവിലുള്ള ഒരു ഇന്ത്യന്‍ ലോകസഭാംഗം പരസ്യമായി ഒരു വേദിയില്‍ പ്രസംഗിക്കുന്നത് ടെലിവിഷനില്‍ കാണാന്‍ ഇടവന്നു. അപ്പോള്‍ എന്‍റെ കണ്ണ് തള്ളിപ്പോയി. കാരണം? മനസ്സില്‍ ദിവ്യമായി പൂജിക്കുന്ന ബിംബങ്ങള്‍ താഴെ വീണ് ഉടഞ്ഞുപോകുന്നല്ലോയെന്ന ഒരു തോന്നല്‍! കുറച്ച് ദിവസ്സം മുന്‍പാണ് മറ്റൊരു കേസ്സില്‍- അതും ലൈംഗീക അപവാദം- വിധി എഴുതികൊടുത്ത് ജഡ്‌ജിയെ കൊണ്ട് ഒപ്പിടീച്ച് വാങ്ങുകയാണ് ചെയ്തത് എന്ന കാര്യം മാധ്യമങ്ങളില്‍ കണ്ടത്. സംസ്ഥാനത്തെ രണ്ട് ജഡ്ജിമാരുടെ പേരെടുത്ത് പറഞ്ഞ് ആക്ഷേപം ഉന്നയിച്ചതിന് അവര്‍ക്കെതിരെ അന്വേഷണം വേണമെന്നും കേസ് എടുക്കണമെന്നും പല കോണുകളില്‍ നിന്ന് ആവശ്യങ്ങള്‍ ഉണര്‍ന്നു. തീര്നില്ല. പരമോന്നത കോടതിയില്‍ മുഖ്യന്യായാധിപനായ ഒരു മാന്യദേഹത്തിന്‍റെ മക്കളും മരുമക്കളും അനധികൃതമായ വിധത്തില്‍ പണം സമ്പാദിച്ചുവെന്ന കാരണത്താല്‍ കേസ് എടുത്ത് അന്വേഷണം നടന്ന് വരുകയാണ്. അതോടൊപ്പം, ആദായ നികുതി വകുപ്പ്, ആക്ഷേപം ഒരു പരിധി വരെ ശരിയാണെന്നു അന്യേഷണത്തില്‍ തെളിഞ്ഞുവെന്നും പറയുകയുണ്ടായി. ഇന്ത്യയാകെയുള്ള വക്കീലന്മാരും മറ്റുള്ളവരും ശക്തമായി പ്രതികരിച്ച ഒന്നാണത്. പെന്‍ഷന്‍ പറ്റിയ മുതിര്‍ന്ന ജഡ്ജിമാര്‍ ഉള്‍പ്പെടെ പലരും ജുഡീഷറിക്കെതിരെ അന്വേഷണം നടത്തണമെന്നും ജുഡീഷ്യറിയെ അഴിമതി വിമുക്തമാക്കണമെന്നും വാദിക്കുന്നു. ഏറ്റവും അവസാനമായി ഒരു ജഡ്ജി ഒരു സ്വകാര്യമാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ കോടതികളിലെ കോഴപ്പണസ്വാധീനം തുറന്ന് സമ്മതിക്കുകയുണ്ടായി. കോടതി അലക്ഷ്യ നിയമം ദുരുപയോഗിച്ച്/ഉപയോഗിച്ച് വിമര്‍ശകരുടെ വായ് അടക്കുമോ എന്ന ഭയത്താല്‍ പലരും പല്ലുരുമി-നാവടക്കി കഴിയുകയാണെന്നും പറയുകയുണ്ടായി.. അങ്ങനെയുള്ള ജഡ്ജിമാര്‍ പുറപ്പെടുവിക്കുന്ന വിധിന്യായങ്ങളുടെ ഗുണമേന്മയെകുറിച്ച് അധികം പുകഴ്ത്തിയിട്ട് കാര്യമില്ല. ഈ നാട്ടിലെ ജനങ്ങളെ വിധിന്യായങ്ങള്‍ വിഡ്ഡികളാക്കിയെന്നും അവര്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്നും ആക്ഷേപിക്കുന്നവര്‍ ധാരാളം. ഇവയെല്ലാം കേള്‍ക്കുന്ന പൊതുജനങ്ങള്‍ക്ക് കോടതികളിലുള്ള വിശ്വാസം നഷ്ടപ്പെടുന്ന ഒരു അവസ്ഥാവിശേഷം ഉണ്ടായിരിക്കുന്നു. അത്യന്തം ആപല്‍ക്കരമായൊരു വന്‍ വിപത്താണത്.
കേരള സംസ്ഥാനത്തിലെ ഒരു മുന്‍മന്ത്രിയെ കുറ്റക്കാരനാണെന്ന് കണ്ട് ശിക്ഷിച്ച സുപ്രീംകോടതി വിധിയെ ജനമധ്യത്തില്‍ വിചാരണ ചെയ്യുകയാണ് ഇപ്പോള്‍. ‘അള മുട്ടിയാല്‍ ഏതു ചേരയും കടിക്കും’- എന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക് .അങ്ങനെ നോക്കുമ്പോള്‍ നീതി തേടി കോടതിയെ സമീപിക്കുന്നവര്‍ക്ക് ലഭിക്കുന്നത് നീതിയോ?-അനീതിയോ? ഇവയെ നമുക്ക് ജുഡീഷ്യല്‍ ക്രൈംസ് അഥവാ നീതിന്യായ കുറ്റകൃത്യങ്ങള്‍ എന്ന് വിളിക്കാന്‍ ആകുമോ? വിളിക്കാം അല്ലെ?
Wednesday, March 9, 2011
From the Criminologist's Corner-48
From the Criminologist’s Corner-48
Account Criminal Justice
പാല്‍ ക്ഷാമം അതിരൂക്ഷം
അമേരിക്കയിലെ വലിയ മാളുകളിലോന്നും പോകണമെന്നില്ല. കാറിന് പെട്രോള്‍ അടിക്കാന്‍ പോകുന്ന ബങ്കുകളോടനുബന്ധിച്ചുള്ള കടകളില്‍ പോയാല്‍ ഏതുതരം പാലും കിട്ടും.പാല്‍ നിറച്ച പ്ലാസ്റ്റിക് കന്‍ഡയ്നറുകല്ള്‍,കടലാസ് പെട്ടികള്‍-അവ കണ്ടാല്‍ അവ തന്നെ കണ്ണിന് ആനന്ദം തരുന്നതാണ്. പച്ച പുല്ല് തിന്നുന്ന പശുക്കളുടെ ഓര്‍ഗാനിക് മില്‍ക്ക് മുതല്‍ നെയ് ഊറ്റിയെടുത്ത സ്കിം മില്‍ക്ക്(Fat-free,skim milk)വരെ സുലഭം. ഒരാഴ്ച്ച വരെ ഉപയോഗകാലാവതിയുള്ള പാല്‍ വാങ്ങി ഫ്രിഡ്ജില്‍ വയ്ക്കുന്ന ജനത. അതെല്ലാം കണ്ടു അങ്ങനെ ഇരിക്കുമ്പോഴാണ് നമ്മുടെ നാട്ടിലെ പാല്‍ ക്ഷാമം രൂക്ഷം എന്ന വാര്‍ത്ത കേട്ടത്. ഒരിക്കലും അവസ്സാനിക്കാത്ത പാല്‍ ക്ഷാമം!-എന്നെങ്കിലും അവസാനിക്കും എന്ന് പറയാന്‍ പറ്റാത്ത പാല്‍ ക്ഷാമം!- എന്നും നമുക്കുള്ള ഗതികേട്! മില്‍മ പാല്‍ വില്‍ക്കുന്ന കടകളില്‍ പോയി കൃൂ നിന്നാല്‍ റേഷന്‍ തരുന്നത് പോലെയുള്ള വിതരണം.
തമിഴ് നാട്ടിലും കര്‍ണാടകയിലും മഹാരാഷ്ട്രയിലും ഉല്‍പ്പാദിപ്പിക്കുന്ന പാലാണ് കേരളത്തില്‍ കൊണ്ടുവന്നു വിതരണം ചെയ്യുന്നത്. അവിടെ നിന്നും പാല്‍ കൊണ്ടുവരാന്‍ പറ്റുന്നില്ലെങ്കില്‍ പാല്‍ ക്ഷാമം സംസ്ഥാനത്ത് രൂക്ഷം ആകും. ചില സ്വകാര്യ കമ്പനിക്കാര്‍ പാല്‍ കൊണ്ടുവന്ന് തരുന്നുണ്ടെങ്കിലും അതിലെല്ലാം വിഷം കലര്‍ത്തിയിട്ടുണ്ടെന്നും മായം കാണാമെന്നും ചിലര്‍ പറയുന്നു. ചിലപ്പോള്‍ അത്തരക്കാരെ കൈയോടെ പിടികൂടിയ മാധ്യമ വാര്‍ത്തകല്‍ പ്രത്യക്ഷപ്പെടാറുണ്ട്. അതോടെ,അത്തരം പാല്‍ ആളുകള്‍ വാങ്ങാറില്ലെന്കിലും ചായക്കടക്കാര്‍ക്കത് പ്രശ്നമല്ല. എന്തെങ്കിലും കലര്‍ത്തി ചായക്കൊരു പാല്‍ നിറം കൊടുത്ത് വിറ്റ് പണമാക്കുകയാണ് അവരുടെ ഉദേൃശം. പാല്‍ പൊടിയും വിപണിയില്‍ ലഭ്യമാണ്. അവയുടെ ചുവ അത്ര ഹിതകരമല്ലെങ്കിലും ചിലരത് വാങ്ങി കഷായം കുടിക്കുന്നതുപോലെ കണ്ണടച്ച് വലിച്ച് കുടിക്കുന്നതും കാണാം.
ഒരുകാലത്ത് -1960കളില്‍-ക്രിസ്ത്യന്‍ പള്ളികളില്‍ വൈദീകന്‍ പ്രാത്ഥിക്കുമായിരുന്നു.
“ കര്‍ത്താവേ കര്‍ത്താവേ നിന്‍റെ കൂടാരത്തില്‍ ആര് വസിക്കും ?
അങ്ങയുടെ വിശുദ്ധ ഗിരിയില്‍ ആര് വിശ്രമിക്കും?” എന്ന്. പ്രാര്‍ത്ഥനയില്‍ ആ ചോദ്യങ്ങള്‍ക്ക് ഉത്തരമായി വിശ്വാസികള്‍ പറയും –
“ പാലില്‍ വെള്ളം ചേര്‍ക്കാത്തവനും,
പണം അന്യായ പലിശക്ക് കൊടുക്കാത്തവനും” എന്നൊക്കെ. എന്ന് വച്ചാല്‍ പാലില്‍ ഒരല്‍പം വെള്ളം ചേര്‍ക്കുതുവരെ ദൈവകോപം വിളിച്ച് വരുത്തുന്ന ഹീനപാപം ആണെന്ന് പറഞ്ഞിരുന്നവര്‍ക്കിടയില്‍ ഇപ്പോള്‍ മായം കലര്‍ത്തിയ പാലും കൃത്രിമ പാലും പാല്‍പോടിയുമെല്ലാം വിറ്റഴിക്കപ്പെടുന്നു! ഇത് കഷ്ടമല്ലേ? എന്തിനധികം? സര്‍ക്കാര്‍ ഉടമസ്ഥതയില്‍ വിതരണം ചെയ്യുന്ന പാലുതന്നെ പച്ചയും,നീലയും മഞ്ഞയും ചുവപ്പും ആയി മാറിയിരിക്കുന്നു. പാല്‍പൊടി കലക്കിവരെ പാല്‍ ഉണ്ടാക്കി വില്‍ക്കുന്നു. എന്നീട്ടും, എല്ലാം നഷ്ടക്കച്ചവടമാണെന്ന് പറഞ്ഞ് നെഞ്ചത്തടിച്ച് കരയുന്നു. കഷ്ടം!
ഇതൊരു ശാപം പോലെയായി തീര്‍ന്നിരിക്കുന്നു. എന്ന് മലയാളിക്ക് ശുദ്ധപാല്‍ കുടിക്കാനാവും? എന്ന് അവര്‍ക്ക് ആവശ്ശൃം പോലെ പാല്‍ കുടിക്കാനാവും? എന്ന് ‘മായം കലര്‍ന്ന പാല്‍’ വില്‍പ്പന ഇല്ലാതാവും? എന്ന് കൃത്രിമ പാലിന്‍റെ വിതരണം നിര്ത്താനാവും? എന്ന് ചായക്കടകളില്‍ നിന്നും പാല്‍ തന്നെ ഒഴിച്ച ചായ കുടിക്കാന്‍ ഒക്കും? അനന്തമായി നീളുന്ന ഈ പാല്‍ ക്ഷാമം അടുത്തെങ്ങും അവസ്സാനിക്കുമെന്നു തോന്നുന്നില്ല. അയല്‍ സംസ്ഥാനങ്ങള്‍ കനിഞ്ഞില്ലെങ്കില്‍ മരുന്നിനുപോലും പാല്‍ കിട്ടിയെന്നും വരില്ല. നമ്മള്‍ എല്ലാ മേഘലകളിലും വികസ്സിക്കുകയാണല്ലോ!
From the Criminologist's Corner-47
From the Criminologist’s Corner-47
Account Criminal Justice
തെറിയഭിഷേകം .....!!!!
Yahoo.co.in എന്നൊരു സൈറ്റുണ്ട്. അതില്‍ ‘മലയാളം’ എന്നഴുതിയത്തില്‍ ക്ലിക്ക് ചെയ്താല്‍ കേരളത്തിലെ വാര്‍ത്തകള്‍ മലയാളത്തില്‍ വായിക്കാം. ഓരോ വാര്‍ത്തകള്‍ക്കടിയില്‍ വായനക്കാരന് അയ്യാളുടെ അഭിപ്രായങ്ങള്‍ എഴുതുവാനുള്ള സൗകര്യം ഉണ്ട്. അങ്ങനെ മലയാളികള്‍ മലയാളത്തില്‍ കൊടുക്കുന്ന കമന്റ്കള്‍(Comments) വായിച്ചാല്‍ നമ്മുടെ കണ്ണ് തള്ളിപോകും. മലയാള ഭാഷയിലെ സകല തെറികളും ലൈംഗീകമായീട്ടുള്ള എല്ലാ അഭാസ്സത്തരങ്ങളും നമുക്കതില്‍ വായിക്കാം. എന്തൊരു സംസ്കാരിക തകര്‍ച്ച! എന്തൊരു ധാര്‍മിക അധഃപതനം! അതെടുത്ത് വായിക്കുന്ന നമ്മുടെ കുഞ്ഞുങ്ങള്‍ എന്ത് വിചാരിക്കും?-എന്ത് പഠിക്കും? അവരുടെ വ്യക്തിത്വം എങ്ങനെ വികസിക്കും?
അത്തരത്തിലുള്ള ‘തെറികള്‍’,’ആഭാസ്സത്തരങ്ങള്‍ സിനിമ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചാല്‍? അച്ചടിച്ച് നോട്ടീസ്സായി നാട്ടില്‍ വിതരണം ചെയ്താല്‍? ഒരുപക്ഷെ,അവക്കെതിരെ നിയമപരമായിത്തന്നെ നടപടി എടുക്കാന്‍ വകുപ്പുണ്ടായിരിക്കാം. കുറ്റവാളികളെ ശിക്ഷിപ്പിക്കാനും കഴിഞ്ഞേക്കാം. എന്നാല്‍,എന്തുകൊണ്ട് ഇങ്ങനെ ഇന്റര്‍നെറ്റില്‍ വരുന്ന ‘തെറികള്‍’ക്കെതിരെ നടപടി എടുക്കുന്നില്ല? അവ സൈറ്റിലൂടെ ജനങ്ങള്‍ക്കിടയില്‍ പരത്തുന്ന യാഹുവിന്‍റെ ഉടമസ്ഥര്‍ക്ക് ജനങ്ങളോട് ഉത്തരവാദിത്വം ഇല്ലെ? അത്തരത്തിലുള്ള കൊടും അശ്ലീല പദങ്ങള്‍ എഴുതുന്നവരെയും അവ നെറ്റിലൂടെ പ്രച്ചരിപ്പിക്കുന്നവരേയും നിയമ നടപടികള്‍ക്ക് വിധേയരാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആവശ്ശൃമെന്കില്‍ പുത്തന്‍ നിയമനിര്‍മാണം നടത്തേണ്ടതാണ്. ഇന്റര്‍നെറ്റ് വാര്‍ത്തകള്‍ പോലും അസ്ലീലമില്ലാതെ വായിക്കാവില്ലെന്ന് വന്നാല്‍?
കേരളത്തില്‍ ഒരു ഉപഭോഗസംസ്കാരം നിലനില്‍ക്കുന്നുണ്ട്; എന്നാല്‍ അതിനേക്കാള്‍ കൂടുതലായി ഒരു ഭോഗസംസ്കാരം ആണുള്ളത് എന്ന ആരോപണം ദാശകങ്ങള്‍ക്ക് മുന്‍പ് നാം കേള്‍ക്കുന്നതാണ്.അതങ്ങനെ വളര്‍ന്ന്-വളര്‍ന്ന് ഒളിക്യാമറയായും ബ്ലാക്ക്‌മെയില്‍ ആയും നീലച്ചിത്രങ്ങള്‍ ആയും നക്ഷത്ര വേശൃാലങ്ങളായും ചലിക്കുന്ന വേശൃകളായും റിലെ റേപ്പുകളായും ലൈംഗീക ഉല്ലാസ്സങ്ങളായും ലൈംഗീക തൊഴിലാളികള്‍ ആയും ഐസ്ക്രീംമുകളായും ശീതളപാനീയങ്ങളായും സീരിയലുകളില്‍ അഭിനയിക്കാന്‍ ഇറങ്ങിത്തിരിക്കുന്നവരായും പാട്ട് ആല്‍ബത്തിനായി അണിഞ്ഞൊരുങ്ങുന്നവരായും കൂട്ടുകാരികളുടെ ലൈംഗീകാഭാസ്സത്തരങ്ങള്‍ക്ക് ഇരകളായും വി.ഐ.പി.കളുടെ ചൂടുവസ്ത്രങ്ങളായും മാറിയ ചരിത്രം നമുക്ക് ധാരാളം ഉണ്ട്. അതോടൊപ്പം വാര്‍ത്തകളില്‍ അശ്ലീലങ്ങളും ലൈംഗീകാഭാസ്സപദങ്ങളും കടന്നുവരുന്നൂ എന്ന് വന്നാല്‍? അനുവദിക്കരുത്.
പണ്ടൊരു മന്ത്രി ലൈംഗീക വിവാദത്തില്‍പെട്ടുവേന്നത് ശരിതന്നെ.15 വര്‍ഷത്തിനു ശേഷം ആ വിവാദം വീണ്ടും പൊങ്ങിവന്നപ്പോള്‍ ചില ഭരണ കക്ഷി മന്ത്രിമാര്‍ പറഞ്ഞ അഭിപ്രായങ്ങളെ തുടര്‍ന്നുണ്ടായ പൊതുജനങ്ങളുടെ,യാഹുവില്‍ വന്ന, അഭിപ്രായങ്ങള്‍(comments) ആണ് തെറിയഭിഷേകമായി മുഴുനീളെ ഞാന്‍ ഇന്റര്‍നെറ്റില്‍ ഇന്ന് കണ്ടത്. എല്ലാ ദിവസ്സത്തേക്കാളും വളരെ കൂടുതല്‍ ആണിന്ന്. തെറി വാര്‍ത്തയില്‍ വന്നീട്ട് അത് തെറിയായതിനാല്‍ നീക്കം ചീയ്തുവെന്ന് പറഞ്ഞീട്ട് കാര്യമില്ല.വാര്ത്തക്കടിയില്‍ വരാതിരിക്കുവാനാണ് നോക്കേണ്ടത്. തെറികൊണ്ട് പൂരിതമായ അന്തരീക്ഷത്തില്‍ വീണ്ടും വീണ്ടും തെറിയഭിഷേകം ചെയ്യുന്നത് കൊണ്ട് ഉണ്ടാവുന്ന ഭാവിഷത്തുകളെ കുറിച്ച് നാം ബോധവാന്മാര്‍ ആകേണ്ടത് ആവശ്ശൃമാണ്. എന്തിന്? ചില മന്ത്രിമാര്‍ വരെ പരസ്യമായി തെറി പറയുന്നതും ടി.വി.യില്‍ കാണാറുണ്ട്. തെറി പറയുന്നത് തന്നെ അഭിമാനമാണെന്ന് തോന്നും വിധമാണ് ചില മുദ്രാവാക്ക്യങ്ങള്‍ എഴുതി വിളിച്ചുപറയുന്നത്. ഇതിനൊക്കെ കടിഞ്ഞാണ്‍ ഇട്ടില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നതില്‍ തര്‍ക്കം വേണ്ട. ‘ചട്ടി വിട്ടതെ കൈ വിട്ടതെ’ എന്ന പരുവത്തിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ കിടക്കുന്നത്.
From the Criminologist’s Corner-46
Account Criminal Justice
ജാതക വിശേഷം- സമരമേ ജീവിതം!
ഫാര്‍മസിയില്‍ നിന്നും വാങ്ങുന്ന മരുന്ന് ആണേലും ബേക്കറിയില്‍ നിന്നും വാങ്ങുന്ന കേക്ക് ആണേലും നാലുമണിക്ക് കഴിക്കാന്‍ വാങ്ങുന്ന പിസ്സ ആണേലും പച്ചക്കറിയാണേലും അവ പൊതിയാന്‍ ഉപയോഗിക്കുന്ന കവറിന് അതിനുള്ളില്‍ വച്ചിരിക്കുന്ന സാധനത്തേക്കാള്‍ കൂടുതല്‍ വില വരുമെന്ന് എനിക്ക് തോന്നുന്നു. ഉദാഹരണത്തിന്, 14ഡോളര്‍ വിലയുള്ള പിസ്സ വച്ചുതരുന്ന കാര്‍ഡ് ബോര്‍ഡ് പെട്ടിയുടെ ബലവും വലുപ്പവും ഭംഗിയുമെല്ലാം അതിശയിപ്പിക്കും വിധമുള്ളതാണ്. 15ഡോളര്‍ വിലയുള്ള കേക്കിന് ഉപയോഗിക്കുന്ന ഒരുതരം പ്ലാസ്റ്റിക് ആവരണം,കേക്കില്‍ കുട്ടികളെ ആകര്‍ഷിക്കാന്‍ വച്ചിരിക്കുന്ന ‘ഡോറ,കുരങ്ങ്,പട്ടി’ തുടങ്ങിയവയുടെ പ്ലാസ്റ്റിക് മാതൃകകള്‍- അവയെല്ലാം നല്ല വിലയുള്ളവ തന്നെ. അവ ഇല്ലെങ്കില്‍ വില ഇപ്പോള്‍ ഉള്ളതിന്‍റെ പകുതിക്ക് മുകളിലെ വരുകയുള്ളു. ഇത്രയൊക്കെയായിട്ടും,വില കൂടുതല്‍ ആണെന്നതിന്‍റെ പേരില്‍ ഒരു ബന്ദോ,റോഡ് ഉപരോധമോ, വിപണി യാക്രമണമോ,സമരമോ ഇവിടെ കാണുന്നില്ല. നാം കണ്ടുപടിക്കേണ്ട ഒരു നല്ല കാര്യം ആണത്.
ആ ദിവസ്സങ്ങളില്‍ നമ്മുടെ നാട്ടില്‍ പച്ചക്കറികള്‍ക്ക് തീവിലയാണെന്ന് പറഞ്ഞ് സര്‍ക്കാരിന് എതിരെ സമരം സംഘടിപ്പിക്കുന്ന രാഷ്ട്രീയപാര്‍ടികളുടെ ആവേശ്ശം കാണുകയുണ്ടായി.ടെലിവിഷനില്‍ മിമിക്രി കലാകാരന്മാര്‍ ഉള്ളി പണയം വയ്ക്കാന്‍ ചെല്ലുന്നതും സബോളകൊണ്ട് ആഭരണങ്ങള്‍ ഉണ്ടാക്കി വധുവിനെ അണിയിച്ച് ഒരുക്കുന്നതും കാണിച്ച് ജനങ്ങളെ ചിരിപ്പിക്കുന്നതും കണ്ടു. സംസ്ഥാനത്ത് പച്ചക്കറികള്‍ ഇല്ല. തമിഴ് നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും അവ വന്നില്ലെങ്കില്‍ കേരളത്തിലെ പച്ചക്കറി വിപണി കാലിയാണ് .എട്ട് മത്തങ്ങ മുളകിന് 5 ഉറുപ്പിക,പതിനേഴ് കാന്താരി മുളകിന് 5ഉറുപ്പിക, പതിനാറ് ചക്കച്ചുളക്ക് 10ഉറുപ്പിക, രണ്ട് മുരിങ്ങക്കായക്ക് 8ഉറുപ്പിക, മൂന്ന് മാങ്ങാക്ക് 20ഉറുപ്പിക എന്ന കണക്കില്‍ ആയിരുന്നു ഒക്ടോബര്‍ മാസം അവസാനം –അതായത് ഞാന്‍ പോരുന്നതിന് തൊട്ടുമുന്‍പുള്ള വിപണി നിരക്ക്. മുല്ലപെരിയാര്‍ പ്രശ്നത്തോട് അനുബന്ധിച്ച് പച്ചക്കറി ഉപരോധം പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് ചില തമിഴ് നാട് രാഷ്ട്രീയക്കാര്‍ പ്രസംഗിക്കുന്നത് കേട്ടു. ഇറാക്കിലേക്കും മറ്റും ഉപരോധം ഏര്‍പ്പെടുത്തുന്നത് പോലെയാണ് കേരളത്തിലേക്ക് പച്ചക്കറി,പഴവര്‍ഗ്ഗങ്ങള്‍, അരി എന്നിവയുടെ ഉപരോധത്തെകുറിച്ച് അന്യ സംസ്ഥാനത്ത് ഉള്ള രാഷ്ട്രീയക്കാര്‍ സംസാരിക്കുന്നതെന്നോര്‍ക്കുക.
എന്നീട്ടും എന്തുകൊണ്ട് അവ ഉല്‍പ്പാദിപ്പിക്കുന്നതിനായി ചിന്തിക്കുന്നില്ല? എന്തൊരു തൊഴില്‍ കൂലിയാണിവിടെ? 450തോ 500റോ ഉറുപ്പിക കൊടുത്താലും ഒരു പണിക്കാരനെ കിട്ടാനില്ല. മണ്ണില്‍ വേലചെയ്യാന്‍ തയ്യാറല്ല. ചിലര്‍ എട്ടരക്ക് വന്നാല്‍ രണ്ട് മണിക്ക് പണി നിര്‍ത്തി പോകുന്നു. മറ്റുചിലരാവട്ടെ ,പണിയെടുക്കാതെതന്നെ വേതനം പറ്റാന്‍ നോക്കുന്നു. നമ്മള്‍ വില്‍ക്കുന്ന തേങ്ങക്ക് കിട്ടുന്നത് നാലോ അഞ്ചോ ഉറുപ്പിക. അതോരെണ്ണം വാങ്ങാന്‍ ചന്തയില്‍ ചെന്നാലോ? ഒരെണ്ണത്തിന് പത്തും പന്ത്രണ്ടും രൂപ. ചുമട്ടുകൂലി, വണ്ടികൂലി, വാടകയോക്കെ കഴിഞ്ഞ് കച്ചവടക്കാരന് നഷ്ടം ആണെന്നാണ് പറയുന്നത്. പണിചെയ്യാന്‍ കേരളത്തില്‍ സ്ഥലം ഇല്ലെന്ന് പറയപ്പെടുന്നു. കെട്ടിടത്തിന്‍റെ മുകളിലും ചെടിച്ചട്ടികളിലും പച്ചക്കറികള്‍ നട്ട് പേരെടുക്കാന്‍ -മാധ്യമ ശ്റദ്ധ പിടിച്ച് പറ്റാന്‍- പരിശ്റമിക്കുന്നവര്‍ ഉണ്ട്. എന്നാല്‍, സ്ഥലമുള്ള പ്രദേശങ്ങളില്‍ അവ അവര്‍ തരിശ്ശിടുന്നു. ഭുമി കൈയേറി സമരം ചെയ്യാനും അത് പിടിച്ചെടുക്കാനും ആവേശ്ശം കാണിക്കുന്നവര്‍ ആരും കൃഷി ചെയ്യാന്‍ താല്‍പ്പര്യം കാണിക്കുന്നില്ല. നെല്‍കൃഷി ചെയ്യാന്‍ നിര്‍ബ്ബന്ധം പിടിക്കുന്ന പലരും കൃഷി സ്ഥലത്തുള്ള തെങ്ങും മറ്റും വെട്ടിനിരത്തുന്നു. എന്നാല്‍,നെല്‍കൃഷി ചെയ്യുന്നവരെ കാണുന്നില്ല. പട്ടിക്ക് ഒട്ടും വേണ്ടതാനും,പശുവിനെ ഒട്ടും തീറ്റിക്കുകയുമില്ല എന്ന നയം സ്വീകരിക്കുന്നവര്‍ സ്വയം ഒട്ടും കൃഷി ചെയ്യുകയുമില്ല, കൃഷി ചെയ്യുന്നവരെ ഒട്ടും പ്രോത്സാഹിപ്പിക്കുകയും ഇല്ല. എന്തിനധികം? ഇങ്ങനെയൊക്കെ കാര്യങ്ങള്‍ പോകുമ്പോഴും സമരങ്ങള്‍ക്കും വാചകമടിക്കും വഴിയോരസമ്മേളനങ്ങള്‍ നടത്താനും വഴക്കടിക്കാനും വെട്ടിനിരത്താനും ധാരാളം പേര്‍.ഇതെന്തോരു ജാതകം, ദൈവമേ!
No comments:
Post a Comment