എല്ലാം വ്യജമയം-വ്യാജന്‍ സിന്ദാബാദ്
അമേരിക്കയിലെ ഒരു സര്‍വകലാശാലയില്‍ പഠിച്ചുകൊണ്ടിരുന്ന ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികളെ ക്‌ുട്ടത്തോടെ പുറത്താക്കുന്നു എന്നൊരു വാര്‍ത്ത കണ്ടിരുന്നു.ആന്ധ്രാപ്രദേശ്‌കാരാണ് അവരില്‍ ഭുരിപക്ഷം എന്നാണു മനസ്സിലാക്കാന്‍ കഴിഞ്ഞത്.ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ പരിശോധനയില്‍ ആണ് ഈ വ്യാജന്‍മാര്‍ പുറത്ത് വന്നത്. ഇന്ത്യാക്കാര്‍ക്ക് ആകെ അപമാനം ഉണ്ടാക്കുന്നതായിരുന്നു ആ വാര്‍ത്ത.
അപ്പോഴാണ് ടെലിവിഷനില്‍ തുടര്‍ച്ചയായി കേരള പി.എസ്.സി. പരീക്ഷയില്‍ കൃത്രിമം കാണിച്ചും പരീക്ഷ എഴുതാതേയും വ്യാജന്മാര്‍ ജോലിയില്‍ പ്രവേശിച്ചിരിക്കുന്ന കാര്യം വാര്‍ത്തയില്‍ വീണ്ടും കണ്ടത്.വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി സമ്പാദിച്ച നുറുകണക്കിന് ആളുകള്‍ സര്‍വീസില്‍ ഉണ്ടെന്നു അറിയാന്‍ കഴിഞ്ഞു..മാര്‍ക്ക് ലിസ്റ്റ് തിരുത്തിയും വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയും ജോലി നേടിയിട്ടുള്ളവര്‍ വേറെ.ഗള്‍ഫ് രാജ്യങ്ങളിലും മറ്റും ജോലി ചെയ്യുന്ന അനേകം പേരുടെ കൈയിലുള്ള സര്‍ട്ടിഫിക്കറ്റ്കളും ഡിപ്ലോമകളും മറ്റും തിരുവല്ലയിലും കുംബനാടും ഉണ്ടാക്കിയതാണെന്ന് കേട്ടീട്ടുണ്ട്. വ്യാജ ഡോക്ടര്‍, വ്യാജ മരുന്ന്, വ്യാജ പ്രാര്‍ത്ഥന,വ്യാജ വ്യവസ്സായം,വ്യാജ മദ്യം, വ്യാജ തൊഴില്‍ദാദാവ്, വ്യാജ പോലീസ് ഓഫീസര്‍,വ്യാജ ലോട്ടറി,വ്യാജ വിവാഹ വാഗ്ദാനം, വ്യാജ വിവാഹങ്ങള്‍-അങ്ങനെ നോക്കുമ്പോള്‍ നമുക്കിടയില്‍ ഏറ്റവും ക്‌ുടുതല്‍ ഉപയോഗിക്കേണ്ടി വരുന്ന വാക്ക് " വ്യാജ " എന്നാണെന്ന് പറയേണ്ടിവരുന്നു.
വ്യാജ ടിക്കറ്റ് കൊണ്ട് യാത്ര ചെയ്യുന്നവര്‍,വ്യാജ ലോട്ടറി ടിക്കറ്റ് ഹജരാക്കുന്നവര്‍,വ്യജ സ്വര്‍ണം പണയം വയ്ക്കുന്നവര്‍,വ്യാജ വാറ്റ് കേന്ദ്രങ്ങള്‍ നടത്തുന്നവര്‍,വ്യാജ ചാരായം വില്‍ക്കുന്നവര്‍, വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി സിനിമയിലും സീരിയലുകലിലും അഭിനയിപ്പിക്കനായി കൊണ്ടുപോയി മംസക്കച്ചവടം നടത്തുന്നവര്‍- ദൈവമേ! നാം എവിടെ നില്‍ക്കുന്നു?
വ്യാജന്മാര്‍ പെരുകിയപ്പോള്‍ ടെലിവിഷനുകളില്‍ റിയാലിറ്റി ഷോകള്‍ക്ക് പ്രസക്ത്തി ഏറി. അത്തരം ഷോകള്‍ക്കിടയില്‍ കാണിക്കുന്ന വ്യാജ പരസ്യങ്ങള്‍- വണ്ണം കുറയ്ക്കുന്ന വ്യാജഎണ്ണകള്‍,ശക്തിക്‌ുട്ടുന്ന ക്യാപുസ്‌ുളുകള്‍, പ്രമേഹ രോഗം അപ്പാടെ മാറ്റുന്ന ആയുര്‍വേദ മരുന്നുകള്‍, ഷാമ്പ്‌ുവുകള്‍,സോപ്പുകള്‍,സൌന്ദര്യവര്‍ധിനികള്‍,മുഖകാന്തിവരുത്തുന്ന ലേപനങ്ങള്‍-എല്ലാം വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിക്കുന്നവരുടെ ഒരു നീണ്ട നിര. വ്യാജന്മാര്‍ ലക്ഷക്കണക്കിന് ഉറുപ്പിക ടെലിവിഷന്‍ പരിപാടിക്ക് സമ്മാനമായി നല്‍കുന്നു.
വ്യാജ തെളിവുകള്‍ ശേഖരിക്കുന്ന പൊലിസുകാര്‍,വ്യാജ സാക്ഷികളെ വിസ്ത്തരിക്കുന്ന പ്രൊസെക്കൂട്ടര്‍മാര്‍ ,വ്യാജതെളിവുകള്‍ ഹാജരാക്കുന്ന പ്രതിഭാഗം വക്കീലന്മാര്‍,വ്യജത്തെളിവുകള്‍ സ്വീകരിക്കുന്ന ജഡ്ജിമാര്‍-കേസ്സുകള്‍ അങ്ങനെ തള്ളിക്കുന്നു,ശിക്ഷിപ്പിക്കുന്നു. വ്യാജ കണക്കുകള്‍ ഹാജരാക്കി പണം തട്ടിച്ചെടുക്കുന്ന കോണ്ട്രാക്ടര്‍മാര്‍,വ്യാജ രേഖ കൈപ്പറ്റി പണം നല്‍കുന്ന ഉദ്യോഗസ്ഥ പ്രമുഖര്‍,വ്യാജ പ്രസ്ഥാവന നടത്തുന്ന മന്തിമാര്‍ ,വ്യാജ രാഷ്ട്രിയപ്രസ്ഥാനങ്ങള്‍,പ്രവര്‍ത്തനങ്ങള്‍-എന്നുവേണ്ട,ഏതു മേഖലയിലാണോ ഒരു ഒറിജിനലിനെ കാണാന്‍ ആകുക? വ്യാജ അഛനമ്മമാരെ ഹാജരാക്കുന്ന സ്കൂള്‍ കുട്ടികള്‍ ഉണ്ടെന്നു കേട്ടീട്ട്ണ്ട്. അങ്ങനെയെങ്കില്‍ ഒറിജിനല്‍ ആയി ഒന്നും തന്നെ ഇല്ലെന്നു പറയാം. എല്ലാം വ്യാജമയം- വ്യാജന്‍ ജയിക്കട്ടെ-വ്യാജന്‍ നീണാള്‍ വാഴട്ടെ!
From the Criminologist’s Corner-15
ആരോഗ്യ ഇന്‍ഷുറന്‍സ്- തട്ടിപ്പും വെട്ടിപ്പും.
അമേരിക്കയിലേക്ക് പോരുന്നതിനു തൊട്ടു മുന്‍പ് ഡോ.വേണുഗോപാല്‍ എന്ന എന്‍റെ സുഹൃത്ത് എന്നോട് ചോദിച്ചു: " ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുത്തീട്ടുണ്ടല്ലോ? ഇല്ലെങ്കില്‍ അവിടെ വച്ച് രോഗിയായാല്‍ ആശുപത്രി ചികിത്സ വളരെ ചിലവേറിയതാണ്."
പശുവിന്‍റെ പാല്‍ മാത്രമല്ല, അകിടും പറിച്ച്ചുകൊണ്ട് പോവുക-അതായിരിക്കാം ഇവിടെത്തെ നയം എന്നെനിക്ക് ബോധ്യം വന്നു.അമേരിക്കയില്‍ വളരെ നാള്‍ ഡോക്ടര്‍ ആയി പ്രവര്‍ത്തിക്കുന്ന വേണുഗോപാലിന്‍റെ ഉപദേശം അക്ഷരാര്‍തഥത്തില്‍ സ്വീകരിച്ചു. എനിക്കും ഭാര്യക്കും ആവശ്യമായ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കണമെന്ന് മകളോടു ആവശ്യപെട്ടു.ഞങ്ങളെക്കാള്‍ അക്കാര്യം ക്‌ുടുതല്‍ അറിയാവുന്നവര്‍ ആയിരുന്നതിനാല്‍ അതെല്ലാം ചെയ്തീട്ടുണ്ട് എന്ന മറുപടിയും കിട്ടി. രണ്ടാള്‍ക്കും കുടി ഏതാണ്ടു 1250 ഡോളറാണെന്ന് തോന്നുന്നു ഹെല്‍ത്ത് ഇന്‍ഷുറന്‍സ് തുക.പല്ല്,എല്ല്,കുടല്‍,സ്പ്ലീന്‍,കരള്‍ തുടങ്ങി എല്ലാത്തിനും അത് മതിയെന്ന് ഇന്‍ഷുറന്‍സ് കമ്പനിക്കാരും പറഞ്ഞു. സന്തോഷം;സംതൃപ്തി.
അവിടെ "Thanksgiving" കഴിഞ്ഞപ്പോള്‍ പല്ലിനൊരു വേദന.ടര്‍ക്കികോഴിയുടെ എല്ല് കടിച്ചത് കൊണ്ടാണോ എന്നറിയില്ല, വേദനയങ്ങു ശക്തിപെട്ടു.ക്ലോവ് ഓയില്‍ ഒക്കെ പുരട്ടിനോക്കി.ഫലമില്ല.എന്നാല്‍ പല്ല്ഡോക്ടറെത്തന്നെ കാണാം എന്ന് കരുതി. കാരണം?മകളും മരുമകനും നിര്‍ബന്ധിക്കുന്നു.എന്തായാലും ഇന്‍ഷുറന്‍സ് ഒക്കെ ഉണ്ടല്ലോ, അതുകൊണ്ട് ഇന്‍ഷുറന്‍സ്കാരെ ഒന്ന് ബന്ധപെട്ടീട്ടു പോകാം എന്ന് കരുതി. അങ്ങനെ ബന്ധപെട്ടപ്പോള്‍ അവര്‍ പറയുന്നൂ:"ഡോക്ടറെ കാണാനുള്ള consultation fees വകയില്‍ ൧൦൦(100) ഡോളര്‍വരെ കിട്ടുകയുള്ളൂ" ചതിച്ചല്ലോ ദൈവമേ എന്നോര്ത്തുപോയി.അക്കര്യമോന്നും അവര്‍ ഇന്‍ഷുറന്‍സ് എടുത്തപ്പോള്‍ പറഞ്ഞില്ലല്ലോ എന്ന് ചോദിച്ചു.അപ്പോള്‍ പറയുന്നു: "പല്ലിന്‍റെ പ്രശ്നം ഉണ്ടെങ്കിലല്ലേ അക്കാര്യം പറയേണ്ടതായി വരുന്നുള്ളൂ"വെന്നു. ശരി,ഒരുതരം പറ്റിപ്പുകാര്‍;വെട്ടിപ്പുമായി ഇരിക്കുന്നു. ഒരല്പം പ്രമേഹരോഗമുള്ളതിനാല്‍ പല്ല് ഡോക്ടര്‍ പലതരം പരിശോധനകള്‍ക്കും എഴുതിത്തരുമെന്നു അറിയാമായിരുന്നതിനാല്‍ ഞാന്‍ ഒരുകാര്യം അപ്പോള്‍ ഓര്‍ത്തു. എന്‍റെ പല്ല് പ്രശ്നം ഉണ്ടാക്കിയാലോ എന്നോര്‍ത്ത് ഞാന്‍ ഉമിക്കരിയും പേരെലയും കുടപ്പുളിയും ഗ്രാംപ്‌ുവും മറ്റു പലതുംചേര്‍ത്ത് ഒരു പല്‍പോടീ ഉണ്ടാക്കി കൊണ്ട് വന്നിരുന്നു. പെട്ടിയില്‍ നിന്നും അതെടുത്ത് ഒരു ഒറ്റപിടി.രണ്ടു ദിവസ്സം കൊണ്ട് പല്ലുവേദന പമ്പകടന്നു. പല്ല് ഡോക്ടര്ര്‍ക്ക് കൊടുക്കേണ്ടിയിരുന്ന ആയിരക്കണക്കിനുള്ള ചികില്‍സാ ചെലവ് ഒരൊറ്റ പൈസ പോലും ചെലവാക്കാതെ ഭേദമായി.
ശരിയാണ്.ഇവിടത്തെ ഇന്‍ഷുറന്‍സ് തട്ടിപ്പിനെക്കാള്‍ ഒട്ടും മോശമല്ല നമ്മുടെ നാട്ടിലേത്. എനിക്കുണ്ടായ കഴുത്ത് വേദനയെ തുടര്‍ന്ന് കൊല്ലത്തുള്ള ഒരു ആശുപത്രിയില്‍ ചെന്നപ്പോള്‍ എന്നെ അവിടെ കിടത്തി രണ്ടു MRI സ്കാന്നും മറ്റു പല പരിശോധനകളും നടത്തി. 18000/- ഉറുപ്പികയുടെ ഒരു ബില്ലും തന്നു. സിറ്റി ബാങ്കിന്‍റെ ഗുഡ് ഹെല്‍ത്ത് പോളിസി എല്ലാകൊല്ലവും പ്രീമിയം അടച്ചു പുതുക്കുന്നതിനാലും കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി യാതൊരു തരത്തിലുള്ള മെഡിെക്ലയിം ചെയ്തീട്ടില്ലാത്തതിനാലും ബില്ലുമെല്ലാംക്‌ുടി TTK എന്നൊരു ഇടനിലക്കാര്‍ക്ക് അയച്ചുകൊടുത്തു. എന്നെ പരിശോധിക്കാതെതന്നെ എന്‍റെ രോഗം ഔട്ട് പേഷ്യന്റ് ആയി ചികില്‍സിക്കാവുന്നതേ ഉള്ളു എന്ന് കാണിച്ച് െക്ലയിം നിരസിച്ചു.അതിനു അപ്പീല്‍ കൊടുത്തുവെങ്കിലും നാളിതുവരെ തീരുമാനമൊന്നും ആയീട്ടില്ല.കൊല്ലം രണ്ടു കഴിഞ്ഞു.ഡോക്ടര്‍മാരേക്കാള്‍ വലിയ പരിശോധനക്കാരാണ് അവര്‍ക്കുള്ളത്.രോഗിയെ പരിശോധിക്കാതെ തന്നെ രോഗനിര്‍ണയം നടത്തുന്നവര്‍! പരിശോധിച്ചു ചികിത്സ നിശ്ചയിച്ചവരേക്കള്‍ മിടുക്കന്മാര്‍! പറ്റിപ്പകാര്‍-വെട്ടിപ്പുകാര്‍ രണ്ടു ക്‌ുട്ടരിലും ആരാണ് ക്‌ുടുതല്‍ കേമന്‍? അമേരിക്കന്‍ ഇന്‍ഷുറന്‍സൊ ഇന്ത്യന്‍ ഇന്‍ഷുറന്‍സൊ? രണ്ടും ഒന്നിനോന്നിനു മെച്ചം!
Sunday, February 6, 2011
From the Criminologists
മീന്‍ പിടുത്തവും തീവെട്ടികൊള്ളയും
അമേരിക്കയിലെ WALL-MART പോലുള്ള വലിയ മാളുകളുടെ മുന്‍പില്‍ ചാരിറ്റി എന്ന് പറഞ്ഞു ചിലര്‍ ഒരുതരം 'കൈമണി' കിലുക്കി ഇരിക്കുന്നത് കാണാം. ചില മതവിഭാഗത്തില്‍ പെട്ടവര്‍ സാധുക്കളെ സഹായിക്കാന്‍ കണ്ടെത്തിയിരിക്കുന്ന എളുപ്പമാര്‍ഗം! അന്യരുടെ പണം വസ്‌ുലാക്കിയ ശേഷം ഉപവി പ്രവര്‍ത്തനം ചെയ്യുക .പണിയെടുക്കാതെ കിട്ടുന്ന പണം ആയതിനാല്‍ അതിനു വിയര്‍പ്പിന്‍റെ ഉപ്പുരസവും മണവും ഇല്ലെങ്കിലും പണം പണം തന്നെ.അത്തരത്തിലുള്ള 'നല്ല ആത്മാക്കള്‍' നമ്മുടെ നാട്ടിലും ധാരാളം.
പക്ഷെ,പണിയെടുക്കാതെ പണം ഉണ്ടാക്കുന്ന വേറൊരു ക്‌ുട്ടരെപറ്റിയാണ് എനിക്ക് പറയാനുള്ളത്. 'നോക്കുക്‌ുലി' പിടിച്ചുവാങ്ങുന്നവര്‍. ഇതെഴുതാന്‍ മറ്റൊരു കാരണം കുടി ഉണ്ട്. എറണാകുളത്ത് വി-സ്റാര്‍ ഉടമ നോക്കുക്‌ുലി കൊടുക്കാന്‍ വിസ്സമ്മതിച്ചതിനാല്‍ അയ്യാള്‍ സ്വയം ചരക്കിറക്കേണ്ടതായി വന്നു എന്ന വാര്‍ത്ത അപ്പോഴാണ് ടെലിവിഷനില്‍ കണ്ടത്. അദേഹം പിന്നീട് ഹൈക്കോടതിയെ സമീപിച്ചെന്നും അദേഹത്തിന് പോലീസ്സ്സംരക്ഷണം കൊടുക്കാന്‍ വിധിയായെന്നും വാര്‍ത്ത കണ്ടു. എന്തൊരു അനീതി! 'നോക്കുക്‌ുലി' എന്നതിന്‍റെ അര്‍ത്ഥം നോക്കിയാല്‍ അതൊരു ഡിക്ഷണറിയിലും കാണില്ല. കാരണം? അത്തരം 'ക്‌ുലി' ദൈവത്തിന്‍റെ സ്വന്തം നാട്ടിലേ ഉള്ളൂഎന്നത് തന്നെ. ദൈവത്തിന്‍റെ നാട്ടിലുള്ളത് ഭൂമിയിലെങ്ങും കാണാന്‍ കഴിയില്ലല്ലോ? മറ്റുള്ളവര്‍ ചരക്കു ഇറക്കുന്നത് നോക്കി നില്‍ക്കുന്നവര്‍ക്ക് ക്‌ുലി കൊടുക്കുക.അതിനെ സഹായിക്കാനായി-പ്രോത്സാഹിപ്പിക്കാനായി ചില രാഷ്ട്രിയനേതാക്കളും. വേറെചില നേതാക്കളാവട്ടെ,പരസ്യമായി നോക്കുക്‌ുലിയെ എതിര്‍ക്കുമെങ്കിലും രഹസ്യമായി അതിനെ അനുക്‌ുലിക്കുന്നു.എല്ലാം വോട്ടുബാങ്ക്നോക്കിയുള്ള ചില നയങ്ങള്‍- അതോടൊപ്പം അവര്‍ക്കും ഒരു വരുമാനമാര്‍ഗം.പോലീസ് ഇടപെടുന്നില്ല. കാരണം? അവര്‍ക്കും തൊഴിലാളികളേയും രാഷ്ട്രിയക്കാരെയും ഭയമാണ്.
WALL-MART ന് മുന്‍പില്‍ ഇരിക്കുന്നവര്‍ നമ്മള്‍ ചെല്ലുമ്പോള്‍ 'Hi' എന്ന് പറഞ്ഞു ഒരു 'പാല്‍ചിരി' പാസ്സാക്കും. അതില്‍ വീഴുന്നവര്‍ ഉപവിപ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന കൊടുക്കും. നല്ല സുന്ദരികളായ പെണ്‍കൊടികളും പുഞ്ചിരിക്കുന്നവരില്‍ ഉണ്ടെന്നു ഓര്‍ക്കുക.എന്നാല്‍ നോക്കുക്‌ുലിക്കാരാവട്ടെ, 'Hi'യ്‌ക്കു പകരം 'തെറിവിളിക്കുന്നു' പുഞ്ചിരിക്കു പകരം 'ക്ര്‌ുരമായൊരു നോട്ടം, കൈ ച്ച്‌ുണ്ടിയുള്ള ആക്രോധിക്കല്‍,തെറിഅഭിഷേകം. എല്ലാം പണത്തിനു വേണ്ടി. കൊള്ളയടിക്കാന്‍ WALL-MART ന് മുന്‍പിലുള്ളവര്‍ ചൂണ്ടയിട്ട് മീന്‍ പിടിക്കുന്നവരാണെങ്കില്‍ [ charity with a hook] നമ്മുടെ ഇടയിലുള്ളവര്‍ 'തീവെട്ടികൊള്ളക്കാരാണു'. ഈ തീവെട്ടികൊള്ള അവസാനിപ്പിക്കാന്‍ ആവശ്യമായ ഇച്ഛാശക്തി നമ്മുടെ ഭരണകൂടത്തിനും ഭരണാധികാരികള്‍ക്കും നിയമത്തിനും കോടതികള്‍ക്കും ഇല്ലേ?
Saturday, February 5, 2011
From the Criminologist’s Corner-13
അമേരിക്കയും കേരളവും
ഇവിടെ നോഹയുടെ പേടകം പോലൊരു കാര്‍,അതില്‍ പലപ്പോഴും നോഹ മാത്രം ;അവിടെയോ? ലവ്ബേര്‍ഡ്സിനെ ഇടുന്ന കൂട് പോലൊരു കാര്‍,അതില്‍ പക്ഷികളുടെ ബാഹുല്യം.ഇപ്പോള്‍ അത് മാറിവരുന്നു.
ഇവിടെ അതിമനോഹരമായ റോഡുകള്‍,സിഗ്നല്‍ ലൈറ്റ്കള്‍;അവിടെയോ? കുണ്ടും കുഴിയും നിറഞ്ഞ റോഡുകള്‍ ,അവയില്‍ വെള്ളകെട്ടും വെളിച്ചമില്ലയ്മയും.അതും മാറിവരുന്നു..
ഇവിടെ ടെലിവിഷന്‍ നിറയെ പരസ്യങ്ങള്‍,എല്ലാംതന്നെ കാറിേന്‍റയും കമ്പ്യൂട്ടറുകളുടെയും കംഫോര്ട്ട് തരുന്ന സാധനങ്ങളുടേയും;അവിടെയോ? നിറയെ ജുവേല്ലറികള്‍,സ്വര്‍ണാഭരണങ്ങള്‍,വസ്ത്രങ്ങള്‍,പട്ടുസാരികള്‍,സൌന്യര്യവര്‍ധിനികള്‍,ആയുര്‍വേദഎണ്ണകളും മരുന്നുകളും,സോപ്പുകള്‍, ടൂത്ത് പേസ്റ്റുകള്‍...
ഇവിടെ അതിക്രൂരമായ കാലാവസ്ഥ,അതനുസ്സരിച്ച്ചുള്ള വസ്ത്രധാരണം;അവിടെയോ? അനുഗ്രഹീതമായ കാലാവസ്ഥ,അതിനനുസ്സരിച്ചുള്ള വസ്ത്രധാരണവും.
ഇവിടെ അമിത ഭക്ഷണം,അതനുസ്സരിച്ചുള്ള ആരോഗ്യപ്രശ്നങ്ങളും;അവിടെയോ? ഭക്ഷണകുറവ് പൊതുവേ ഇല്ല, അതനുസ്സരിച്ചുള്ള ആരോഗ്യപ്രശ്നങ്ങളും.
കറുപ്പും വെളുപ്പും മറ്റു നിറങ്ങളും ഇടകലര്‍ന്ന മനുഷ്യജീവിതം; അവിടെയോ? ജാതി-മത-രാഷ്ട്രിയ-സാമ്പത്തിക-അന്തരങ്ങളുടെ ഇടയിലുള്ള മനുഷ്യജീവിതം.
അങ്ങനെ നോക്കുമ്പോള്‍ പലതും പറയാനുണ്ട്.പക്ഷെ, ഒരു ക്രിമിനോളോജിസ്ടിനു പറയനുള്ളതെന്തെന്ന് കേള്‍ക്കം.
അമേരിക്കയും കേരളവും തമ്മില്‍ അന്തരങ്ങള്‍ ഏറെയുണ്ട്.എന്നാലും അന്തരങ്ങളെക്കാള്‍ കൂടുതല്‍ സാമ്യവും ഉണ്ട്. അക്കാരണത്താല്‍ ഇവിടെ വരുന്ന മലയാളികള്‍ക്ക് മാറിയ സാഹചര്യങ്ങളുമായി ഒത്തിണങ്ങിപ്പോവാന്‍ ബുദ്ധിമുട്ടില്ല..വളരുന്ന കുഞ്ഞുങ്ങള്‍ക്കോ?അവര്‍ക്കും അമേരിക്കന്‍ ജീവിതവുമായി പോരുത്തപെട്ടുപ്പോവാന്‍ പ്രയാസ്സമില്ല. അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന കുട്ടികള്‍ക്ക് ആ സംസ്കാരത്തില്‍ കഴിയുന്നതാണ് നമ്മുടെ ഇപ്പോഴുള്ള സംസ്കാരത്തില്‍ കഴിയുന്നതിനേക്കാള്‍താല്‍പ്പര്യം എന്ന് എനിക്ക് തോന്നുന്നു. കാരണം അവര്‍ തന്നെ പറയുന്നത് കേള്‍ക്കുക-
(൧) എന്നും സമരം,ഹര്‍ത്താല്‍,ബന്ദ്-അവ പലതരം.സര്‍ക്കാരിനോ കോടതികള്‍ക്കോ കാര്യമായൊന്നും ചെയ്യാന്‍ കഴിയുന്നില്ല.
(൨) നശീകരണ സ്വഭാവം.സര്‍ക്കാര്‍ വസ്തുക്കള്‍ നശിപ്പിക്കുക,കല്ലെറിയുക,കത്തിക്കുക,സര്‍ക്കാര്‍/സ്വകാര്യ വാഹനങ്ങള്‍ തല്ലിത്തകര്‍ക്കുക,തെറി വിളിക്കുക.
(൩) ഗുണ്ടായിസ്സം-പലതരം. വിവിധതരം ഗുണ്ടാകള്‍-വയറ്റിപ്പിഴപ്പു ഗുണ്ടാകള്‍ മുതല്‍ ടൈകേട്ടിയവര്‍ വരെ. എല്ലാവര്‍ക്കും എല്ലാവരേയും ഭയം –എന്തുണ്ടാകുമെന്നൊരു ആശങ്ക.
(൪) മദ്യപാനം.വ്യാജന്‍ ഉള്‍പ്പെടെ എവിടെയ്യും വിഷമദ്യം.മദ്യടുരന്തങ്ങള്‍ ,മദ്യത്തട്ടിപ്പുകള്‍,മായം ചേര്‍ക്കല്‍-എല്ലാ ഭക്ഷണ സാധനങ്ങളിലും.
(൫) തട്ടിപ്പ് –വെട്ടിപ്പ്-തട്ടിപ്പില്‍ വെട്ടിപ്പ് –ഇവയെ വ്യവസായവല്കരിചിരിക്കുകയാണ്.അതില്‍ രാഷ്ട്രിയവും കലര്‍ത്തിയപ്പോള്‍ എല്ലാം ബഹുജോര്‍!
സംസ്കാരിക കോട്ടങ്ങള്‍ നിരത്തുന്നില്ല. പക്ഷെ, പാസ്ശചാത്യ രാജ്യങ്ങളെയും അവരുടെ മുല്യച്ചുതികളെയും അങ്ങേയറ്റം കുറ്റം പറയുന്നവര്‍ ഒരു കാര്യം ഓര്‍ത്തിരുന്നാല്‍ കൊള്ളാം .'ആന മന്തന്‍ പൂഴി മന്തനെ മന്തനെന്നു പറഞ്ഞു കളിപ്പിക്കരുത്.സ്വയം നന്നാകുക,മറ്റുള്ളവരെ നന്നാക്കാന്‍ വരട്ടെ.
Friday, February 4, 2011
From the Criminologist’s Corner-12
അമേരിക്കയിലെ മേക്ക്സിക്കൊക്കാര്‍
കെട്ടിടനിര്‍മാണം,റോഡുപണി,പ്ലുംബിംഗ്,തോട്ടനിര്‍മാണം,തുടങ്ങി ഏതാണ്ടു എല്ലാത്തരം ജോലികള്‍ക്കും മെക്ക്സിക്കോയില്‍ നിന്നും അമേരിക്കയില്‍ വന്നു താമസ്സിക്കുന്നവര്‍ തയ്യാര്‍ .അവര്‍ക്കുള്ള വേതനമോ? എന്‍റെ മകളുടെ വീടിനു മുന്‍പില്‍ ഒരു ലോണ്‍ ഉണ്ടാക്കാന്‍ അമേരിക്കക്കാരായവര്‍ 6000 ഡോളര്‍ ആവശ്യപെട്ടു.മെക്സിക്കൊക്കാര്‍ അത് 500 ഡോളറിന് ചെയ്തുകൊടുക്കാം എന്ന് സമ്മതിച്ചു. അതാണ് വേതനങ്ങള്‍ തമ്മിലുള്ള വ്യത്യാസം.എല്ലാത്തരം പണികള്‍ക്കും ഈ വ്യത്യാസം ഉള്ളതിനാല്‍ മെക്സിക്കൊക്കാരെ പൊതുവേ മലയാളികള്‍ ജോലിക്കായി സമീപിക്കുന്നു. മെക്സിക്കൊക്കാര്‍-എനിക്ക് പരിചയമുള്ള ചില തൊഴിലാളികളെവച്ച് പറയുമ്പോള്‍-പൊതുവേ വളരെ ഉച്ചത്തില്‍ സംസാരിക്കുന്നവര്‍ ആണെന്ന് തോന്നുന്നു .നമുക്ക് അവര്‍ ഇന്ഗ്ലിഷില്‍ ദേഷ്യപെടുകയാണോ എന്ന് തോന്നിപ്പോകും.
അത് കണ്ടപ്പോള്‍,നമ്മുടെ നാട്ടിലേക്ക് ഒഴുകിയെത്തുന്ന ബംഗാളികള്‍, ഒറീസ്സക്കാര്‍, രാജസ്ഥാന്‍കാര്‍, ബീഹാറികള്‍- ഇവരെയാണ് എനിക്ക് ഓര്‍മ്മ വന്നത്. ഒരിക്കല്‍, നാലഞ്ചു വര്ഷം മുന്‍പ്, മദ്ധൃപ്രദേശിലെ ബീനയില്‍ നിന്നും ട്രയിനിലെ ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ നിന്ന് യാത്ര ചെയ്യേണ്ടതായി വന്നു .ട്രെയിനില്‍ കാലുകുത്താന്‍ സ്ഥലമില്ല.ബര്‍ത്തും കക്കൂസ്സും ഉള്‍പെടെ എല്ലാം ആളുകള്‍ കൈയ്യടക്കി വച്ചിരിക്കുന്നു. ഒറ്റക്കാലില്‍ താറാവ് നില്‍ക്കുന്നത് പോലെ ഞാന്‍ നിന്ന് –ഭക്ഷണം പോലും ഇല്ലാതെ- പാലക്കാട് വരെ വന്നപ്പോഴേക്കും എനിക്ക് ഇരിക്കാന്‍ ഒരിടം കിട്ടി. .പാലക്കാട് മുതല്‍ ആളുകള്‍ ഇറങ്ങാന്‍ തുടങ്ങി.എല്ലാവരും കേരളത്തിലേക്ക് ജോലി തേടി വന്നവര്‍. അവരില്‍ ആരും തന്നെ ടിക്കെറ്റ് എടുത്ത്തിരുന്നില്ലെന്നു പിന്നീട് ഞാന്‍ അറിഞ്ഞു.ടിക്കറ്റൊന്നു പരിശോധിക്കാന്‍ ആര്‍ക്കും കംബാര്‍ട്ടുമെന്റില്‍ കടന്നുകയറി വരന്‍ പറ്റാത്ത ആള്‍ത്തിരക്കില്‍ ടിക്കെട്ടുക്കാതെ യാത്ര ചെയ്യാന്‍ എളുപ്പമാണ്.
ഇങ്ങനെ കേരളത്തിലേക്ക് എത്തുന്നവര്‍ പലതരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതായി കണ്ടുവരുന്നു. അമേരിക്കയില്‍ നാം കാണുന്ന ടി.വി.ന്യൂസില്‍ പോലും അത്തരം കാര്യങ്ങള്‍ നമുക്ക് കേള്‍ക്കാം. കൊലപാതകം, ഭവനഭേതനം, കളവു തുടങ്ങി ഏതാണ്ടു എല്ലാത്തരം കുറ്റകൃത്യങ്ങളും അക്കൂട്ടര്‍ ചെയ്യുന്നുവെന്ന് പറയപ്പെടുന്നു. വൈകുന്നേരങ്ങളില്‍ അവര്‍ മദ്യം കഴിക്കുന്നതും അതിനുശേഷം ബോധം വേണ്ടത്ര ഇല്ലാതെ നടന്ന്പോകുന്നത് ഞാന്‍ കണ്ടീട്ടുണ്ട്. വേതനം കുറച്ചു കൊടുത്താല്‍ മതിയെന്നതിന്‍റെ പേരില്‍ അവരെ ച്ചൂഷണം ചെയ്യുന്ന മലയാളികളും കോണ്ട്രാക്റ്റരുമാരും ഉണ്ട്. കെട്ടിടങ്ങള്‍ ഇടിഞ്ഞു വീഴുമ്പോള്‍ മരിക്കുന്നതും അവര്‍ തന്നെ. അതിനിടയില്‍ മറ്റൊരു വര്ത്തകൂടി കേള്‍ക്കാന്‍ ഇടവന്നു. ചിലര്‍ തീവ്രവാദ സംഘടനകളില്‍ പെട്ടവരാണ് എന്നും മറ്റും. അവരില്‍ ചിലര്‍ ഒളിച്ച് താമസിക്കാനും തീവ്രവാദം പ്രചരിപ്പിക്കാനും കേരളം തിരഞ്ഞെടുത്തിരിക്കുന്നു! സംശയത്തിന്‍റെ നിഴലില്‍ നില്‍ക്കുന്ന അക്കൂട്ടരെക്കുറിച്ച് കൂടുതല്‍ അന്ന്യേഷിക്കേണ്ടതായി വന്നിരിക്കുന്നു .വ്യാജപ്പേരും അഡ്രസ്സും ഇവിടെ തന്ന് ജോലിചെയ്യുന്ന അക്കൂട്ടരില്‍ ചിലര്‍ അപകടകാരികള്‍ ആണ്. കുറ്റകൃത്യങ്ങള്‍ ചെയ്തശേഷം നാടുവിട്ട് ഓടിപ്പോയാല്‍ അവരെ കണ്ടെത്തുക അസാധ്യം.കള്ള മേല്‍വിലാസക്കാരനെ എങ്ങനെ കണ്ടുപിടിക്കാന്‍? അതുകൊണ്ട് അവരുടെ തിരിച്ചറിയല്‍ അഥവ identity ശരിയായ തരത്തില്‍ അറിയുവാനുള്ള സംവിധാനങ്ങള്‍ സര്‍ക്കാര്‍ ഉണ്ടാക്കേണ്ടതാണു. മേക്സിക്കൊക്കാരുടെ identity എങ്ങനെ അമേരിക്കക്കാര്‍ തീര്‍ച്ചപെടുത്തുന്നുവെന്നെനിക്ക് അറിയില്ല. അമേരിക്കയിലെ മേക്സിക്കൊക്കാരും നമ്മുടെ നാട്ടിലെ അന്ന്യസംസ്ഥാനക്കാരും!-അതാണ് ഞാന്‍ ചിന്തിക്കുന്നത്.
Thursday, February 3, 2011
From the Criminologist’s Corner-11
ഹൂസ്റ്റണിലെ കറുത്തവര്‍ഗക്കാരിയും നാട്ടിലെ വെള്ളക്കാരികളും
ഹൂസ്റ്റണില്‍ നിന്നും ഡാല്ലസിലേക്കുള്ള വിമാനയാത്ര .ഡാലസില്‍ എത്തുമ്പോള്‍ എയര്‍പോര്‍ട്ടില്‍ മകളും മരുമകനും വരാനായി ഒരു ഫോണ്‍ ചെയ്യണമെന്നു ഉണ്ടായിരുന്നു; പക്ഷെ അവിടത്തെ സിം കാര്‍ഡ് വേണം .അക്കാരണത്താല്‍ വിമാനത്തില്‍ നിന്നും വിളിക്കുക അസാധ്യം. വരുന്നത് വരട്ടെ എന്ന് കരുതി അങ്ങനെ ഇരുന്നപ്പോഴാണ് ഒരു ബുദ്ധി ഉദിച്ചത്.തൊട്ടടുത്തുള്ള ഒരു വെള്ളക്കാരിയുടെ കൈയ്യില്‍ ഒരു ഫോണ്‍ ഇരിക്കുന്നു.അവരോടായി ഭാവ്യതയില്‍ പറഞ്ഞു: " ഞങ്ങള്‍ ഇന്ത്യയില്‍ നിന്നും വരുന്നവരാണ് .ഡാലസില്‍ ഞങ്ങളെ കാത്തുനില്‍ക്കുന്നവരുണ്ട്.അവര്‍ക്കായി ഒരു സന്ദേശം കൊടുക്കാന്‍ ഞങ്ങളുടെ കൈയ്യില്‍ ഫോണ്‍ ഇല്ല". അത് കേട്ട ആ സഹായത്രക്കാരി ഒന്നും കേള്‍ക്കാത്ത മട്ടില്‍ അങ്ങനെ അവിടെ ഇരുന്നു. "ചോദി ക്കേണ്ടായിരുന്നു"-എന്ന് കരുതി ഞങ്ങളം അങ്ങനെ ഇരുന്നു.അതിനിടയില്‍ ഭാര്യയുടെ ഒരുതരം ശകാരനോട്ടവും! എന്തിനധികം?ഞങ്ങളുടെ സീറ്റിനു മുന്‍പില്‍ ഇരുന്ന ഒരു കറുത്തവര്‍ഗക്കാരി അവരുടെ മൊബൈല്‍ ഫോണ്‍ ഞങ്ങളുടെ നേരെ നീട്ടിയിട്ടു "ഉപയോഗിച്ച്കോള്ളുക " എന്ന് പറഞ്ഞ് തന്നു. സന്തോഷം' ആസ്വാസം!ഞങ്ങള്‍ വിളിച്ചു പറഞ്ഞു;മകളും മരുമകനും ഞങ്ങളെ കാത്ത് അവിടെ നില്‍പ്പുണ്ടായിരുന്നു'
സഹായാത്രക്കരോട് അനുകമ്പ കാണിക്കുന്നവരല്ല പൊതുവേ ആളുകള്‍! കെ.എസ്.ആര്‍.ടി.സി.ബസ്സിലെ സ്ത്രീകളുടെ സീറ്റിലിരുന്ന് യാത്ര ചെയ്യുന്ന വയസ്സായ പുരുഷന്മാരെ നിര്‍ദാക്ഷിണൃം വലിച്ചെടുത്ത് അവിടെ ഇരിക്കുന്ന ചെറുപ്പക്കാരികള്‍. മുതിര്‍ന്ന പൌരന്മാര്‍ക്കായി മാറ്റിവൈക്കപെട്ട സീറ്റുകള്‍ രണ്ടെണ്ണം,പക്ഷെ ഇരിക്കുന്നതോ? പതിനെട്ടും പത്തൊന്‍പതും വയസ്സുള്ള കുട്ടികള്‍. ആള്‍തിരക്കുള്ള ബസ്സിലേക്ക് തള്ളികയറി ചെന്നാലോ? എല്ലാ സീറ്റു കളിലും ബാഗുകള്‍,തുവാലകള്‍,തോര്ത്തുമുണ്ടുകള്‍,മാസികകള്‍,കുട എന്നുവേണ്ട സൌകര്യപൂര്‍വം വണ്ടിയില്‍ കയരിവരുന്നവര്‍ക്കിരിക്കാന്‍ ഇരിപ്പിടം ബുക്ക്ചെയ്തിരിക്കുന്നു! മുന്‍പിലേക്ക് കയറി നില്ക്കാന്‍ പറഞ്ഞാല്‍ ;" നീ പോടാ, ആരെടാ നീ എന്നെ മുന്‍പിലേക്ക് തള്ളി നീക്കാന്‍?" എന്ന കണക്കെ ഉള്ള നോട്ടക്കാര്‍. തീവണ്ടിയിലും സ്ഥിതി വിഭിന്നമല്ല. ബുക്ക് ചെയ്താല്‍ പോലും സീറ്റ് കിട്ടണമെങ്കില്‍ വഴക്കടിക്കണം. ചിലര്‍ ബെര്‍ത്തില്‍ കയറിയങ്ങു കിടക്കും.വേറെ ചിലരോ? ആരെയും കയറ്റില്ല – അക്കൂട്ടര്‍ സീറ്റുകളിലെല്ലാം ലെഗ്ഗേജു കയറ്റിവെക്കും.ഉച്ചത്തില്‍ സംസാരിക്കുന്നവര്‍!, പുറത്തു ഇറങ്ങിയാലോ? കഴുത്ത് അറക്കാന്‍ നില്‍ക്കുന്ന ഓട്ടോറിക്ഷകള്‍,ടാക്സികള്‍.ഭക്ഷണം കഴിക്കാം എന്ന് കരുതിയാലോ? മായംചേര്‍ന്ന ഭക്ഷണം വില്‍ക്കുന്നവരുടെ നീണ്ടനിര. ഒരിക്കല്‍ ഞാന്‍ ട്രെയിനില്‍ നിന്നും നെയ്‌ച്ചോര്‍ കഴിച്ചു. വീട്ടില്‍ വന്നപാടെ ടോയിലെട്റ്റിലേക്ക് പോകേണ്ടി വന്നു. റെയില്‍വേസ്റ്റേഷനടുത്തും ബസ് സ്റ്റാന്‍ഡുകള്‍ക്ക് മുന്‍പിലും സ്ഥിതി വിഭിന്നമല്ല.ഇവയെ-ഇവരെ നിയന്ത്രിക്കാന്‍ ആര്‍ക്കാകും?
ഹൂസ്റ്റണിലെ കറുത്തവര്‍ഗക്കാരിയെക്കാള്‍ ക്‌ുടുതല്‍ വെള്ളക്കാരികളും വെള്ളക്കാരന്മാരും ഉള്ള നമ്മുടെ നാട്ടില്‍ എന്ന് യാത്രാ ക്ലേശം മാറുമെന്നോ എന്ന് യാത്രക്കാര്‍ നന്നായി പെരുമാറുമെന്നോ പ്രവചിക്കാന്‍ ആവില്ല. സഹയാത്രക്കാരോട് ദയവു കാണിച്ചിരുന്നെങ്കില്‍! എല്ലാം ജാതകവിശേഷം!
Wednesday, February 2, 2011
From the criminologist’s corner-10
'ഡോറമയം-അഥവാ അക്ക്രമഭയം'
'ഡോറ'-അതാണെവിടേയും!കുട്ടികള്‍ കഴിക്കുന്ന മിഠായി,വാങ്ങുന്ന നോട്ട്ബുക്ക്,കാണുന്ന സി.ഡി.കള്‍,മോതിരം ,സ്റ്റിക്കര്‍ ,ബനിയന്‍ ,അനിമേഷന്‍ !'ഡോറ'യില്ലെങ്കില്‍ കുഞ്ഞുങ്ങള്‍ക്ക് അരിശം ആണ്.അച്ച്ചനമ്മമാര്‍ കുഞ്ഞുങ്ങക്ക് 'ഡോറ' കംബുട്ടരിലോ ഡി.വി.ഡി.യിലോ വച്ച് കൊടുത്തീട്ടവരുടെ പണികളില്‍ വ്യാപ്രതരാവും.അറിഞ്ഞോ അറിയാതേയോ കുഞ്ഞുങ്ങളെല്ലാം 'ഡോറ'യുടെ ആരാധകരായി മാറുന്നു.അവരുടെ വ്യക്ത്തിത്വവികസനത്തിന് അത് എത്രമാത്രം സഹായകരമാണെന്ന് ഇനിയും പഠിക്കേണ്ടതുണ്ട്.മലയാളത്തിലെ സിനിമാ ഗാനങ്ങള്‍ വച്ചു ആസ്വദിക്കുമ്പോള്‍ കുഞ്ഞുങ്ങള്‍ അവ കേട്ട് അവരോടൊപ്പം ആസ്വദിക്കുന്നു.ഇന്ഗ്ലിഷ് സിനിമകള്‍ കാണുന്നതും സന്തോഷകരം തന്നെ.ഇതൊക്കെ മുറക്ക് നടക്കുമ്പോള്‍ കുഞ്ഞുങ്ങളില്‍ മൂല്യബോധം വളരാന്‍ എന്തെങ്കിലും ചെയ്യുന്നുണ്ടോ എന്നാരും നോക്കുന്നില്ലെന്നു തോന്നുന്നു.
മലയാളനാട്ടില്‍ നാം കേള്‍ക്കുന്ന വൈകുന്നേരങ്ങളിലെ നാമംജപിക്കള്‍, സന്ധ്യാനമസ്ക്കാരം, പ്രാര്‍ത്ഥന തുടങ്ങിയവ ഇവിടെ ഇല്ലെന്നു തന്നെ പറയാം. ഇവിടത്തെ സംസ്കാരത്തില്‍ വളരുന്ന കുട്ടികള്‍ എങ്ങനെ ആയി തീരുമെന്ന ആശങ്ക പലരിലും ഉണ്ടു.'ഡോറ' സംസ്ക്കാരം വികസ്സിക്കുന്നതിനേക്കാള്‍ നല്ലത് നമ്മുടെ ആ പഴയ സംസ്ക്കാരം തന്നെയല്ലേ? നമ്മുടെ നാട്ടിലോ? അവിടെ കുഞ്ഞുങ്ങളില്‍ അക്ക്രമവസനയാണോ സംസ്ക്കാരമായി വളരുന്നത്? കുഞ്ഞുങ്ങല്‍ക്കെതിരെ,സ്ത്രീകള്‍ക്കെതിരെ ,വൃദ്ധജനങ്ങള്‍ക്കെതിരെ,അധ്യാപകര്‍ക്കെതിരെ,കുടുംബജീവിതത്തിനെതിരെ,അജാതശിശുക്കള്‍ക്കെതിരെ പലതരം അക്ക്രമങ്ങള്‍ ദര്‍ശിക്കുന്നു.തൊഴിലാളികള്‍,വിദ്യാര്‍ത്ഥികള്‍,രാഷ്ട്രിയക്കാര്‍,മതമൌലീകവാദികള്‍,മതഭ്രാന്തന്മാര്‍,ഗുണ്ടകള്‍,ഗുണ്ടാതോഴിലാളികള്‍ ക്‌ുലിത്തല്ലുകാര്‍,വാടകഗുണ്ടകള്‍,വ്യാജമദ്യവില്പ്പനകാര്‍- ഇവരെല്ലാം കാട്ടിക്‌ുട്ടുന്ന അക്ക്രമങ്ങള്‍ക്ക് കൈയും കണക്കുമുണ്ടോ? നാട് മുഴുവനും കളരി അഭ്യാസ്സകേന്ദ്രങ്ങള്‍,കരാട്ടെ സെന്റെരുകള്‍,മറ്റു ആയോധനവിദ്യ അഭ്യാസസൌകര്യങ്ങള്‍!കോലം കത്തിക്കലും മുദ്രാവാക്യം വിളികളും,മദ്യലഹരിയിലുള്ള തെറികളും വഴക്കും വക്കാണവും,വഴിയില്‍ ഉപരോധവും ,ബന്ദും ഹര്‍ത്താലും കൊണ്ട് സംസ്ഥാനം 'സമ്പന്നമാണ്'! ബോംബും നാടന്‍ പടക്കവും കത്തിയും കൊടുവാളും സുലഭം. 'തെറിക്കുത്തരം മുറിപ്പത്തല്‍ 'എന്നത് പഴയ രീതി.ഇന്നത് ,തെറിക്കുത്തരം ബോംബുകള്‍ എന്ന രീതിയില്‍ ആയിരിക്കുന്നു.ആഫീസില്‍ തല്ലു,ആശുപത്രിയില്‍ തല്ലു,കടയില്‍ തല്ലു, കടക്കാരെ തല്ലു,പിരിവിനായി തല്ലു,പിരിവിനെതിരെ തല്ലു,ഗുണ്ടതല്ല്,ഗുണ്ടകള്‍ തമ്മില്‍തമ്മില്‍ തല്ലു,കുടിപ്പക,രാഷ്ട്രിയപകപോക്കല്‍,കൈപ്പത്തിവെട്ടല്‍,ആസിഡ് ഒഴിക്കല്‍-എന്തിനധികം?ഗര്‍ഭപാത്രം മുതല്‍ ശവകുടീരം വരെ അക്ക്രമങ്ങള്‍ -,അക്ക്രമപരമ്പരകള്‍-അക്ക്രമസംസ്ക്കാരം! 'ഡോറ'മയം പോലെ അക്ക്രമ ഭയമോ?
No comments:
Post a Comment