Sunday, 27 March 2011

From the Criminologist’s Corner-1

മലയാളത്തില്‍ എന്തിനീ ബ്ലോഗ്‌?

൧൯൭൬(1976)അവസാനം (ഒക്ടോബര്‍ ൧൭ നു,17നു) ഞാന്‍ ക്രിമിനോലജിസ്റ്റ്‌(Criminologist)ആയി കേരള പോലീസില്‍ ചേര്‍ന്നു.പോലീസ് ട്രെയിനിംഗ് കോളേജില്‍ കുറ്റകൃത്യശാസ്ത്രം,ശിക്ഷശാസ്ത്രംഎന്നീ വിഷയങ്ങള്‍ പഠിപ്പിക്കുകഅതായിരുന്നു പ്രധാന ജോലി .പഠിപ്പിക്കാന്‍ പുസ്തകങ്ങള്‍ ഇല്ലായിരുന്നു.ഒരു പുസ്തകം ആ വിഷയത്തില്‍ എഴുതാമെന്ന് കരുതി.അങ്ങനെയാണ് ആദ്യമായി ക്രിമിനോലോജി ആന്‍ഡ്‌ പീനോലോജി(Criminology and Penology) എന്ന പുസ്തകം ഞാന്‍ എഴുതിയത്.അന്നത്തെ കേരള മുഖ്യമന്ത്രി ആയിരുന്ന ബഹു.കെ.കരുണാകരന്‍ അവര്‍കള്‍ എഴുതിത്തന്ന ഒരു ആമുഖത്തോടുകു‌ടി കൈരളി ഇന്റര്‍നാഷണല്‍ എന്നൊരു പ്രസിദ്ധികരണശാല അത് അച്ചടിച്ച്‌.ആ പുസ്തകം ചൂടപ്പം പോലെ വിറ്റ്‌പോയി.അതെനിക്കൊരു ആവേശം തന്നു.പ്രസ്തുത പുസ്തകം ഇംഗ്ലീഷില്‍ ആയതിനാല്‍ ,കേരളത്തിനു വെളിയിലും ഇന്ത്യക്ക് പുറത്തും അതിനു വിപണി കണ്ടെത്താനായി എന്ന് എന്നോട് പ്രസാധകര്‍ പറഞ്ഞു.അതുകൊണ്ട്,ഇന്ഗ്ലിഷില്‍(English) തന്നെ പുസ്തകങ്ങള്‍ എഴുതാമെന്ന്തീരുമാനിച്ചു.൧൯൮൬(1986)ആയപ്പോഴേയ്ക്കും ആറു പുസ്തകങ്ങള്‍ എനിക്ക് എഴുതി പ്രസിധിക്കരിക്കാന്‍ കഴിഞ്ഞു.പോലീസ് വകുപ്പ് അതെല്ലാം അറിഞ്ഞിരുന്നെങ്കിലും അറിഞ്ഞതായി ഭാവിച്ചില്ല.പുസ്തകങ്ങള്‍ എഴുതുന്നു എന്നതിന്ടെ പേരില്‍ നടപടികള്‍ എടുക്കാന്‍ ചിലര്‍ മുതിര്‍ന്നു .അതെല്ലാം എന്നില്‍ വലിയ മനഃപ്രയാസം ഉണ്ടാക്കി പോലീസ് വകുപ്പ് ഒരുതരം മസ്സില്‍ ശക്തിയില്‍ താല്പര്യം കാണിക്കുന്നതിനാല്‍ അവരില്‍ നിന്നും ബുധിഇകകാര്യങ്ങള്‍ക്ക്‌ (intellectual enterprises)അംഗീകാരം ലഭിക്കില്ലെന്ന് എനിക്ക് ബോധ്യം വന്നു.ആ സമയത്ത് ഡല്‍ഹി യിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക്‌ അട്മിനിസ്ട്രഷനില്‍ ജസ്റ്റിസ്‌ വിഭാഗത്തില്‍ തലവനായി ഒരു പ്രോഫെസരിണ്ടേ(Professsor)ഒഴിവു ഉണ്ടെന്നു അറിവ് കിട്ടി.അതിനായി അപേഷിച്ചു.ഇന്റര്‍വ്യൂവിനു ക്ഷണം കിട്ടി.അങ്ങനെ ഞാന്‍ ഡല്‍ഹിക്ക് പോയി. അവിടെ ചെന്നപ്പോള്‍ എന്തുകൊണ്ടോ എനിക്ക് ആ ജോലിയില്‍ താല്പര്യം തോന്നിയില്ല. തിരിച്ചുള്ള മടക്ക യാത്രയില്‍ ഞാനൊരു തീരുമാനം എടുത്തു.നാട്ടിലെത്തിയശേഷം മലയാള പത്രങ്ങളിലും പ്രസ്സിധീകരണങ്ങളിലും ലേഖനങ്ങള്‍ എഴുതുക.ഈ തീരുമാനം ൧൯൮൯(1989) തില്‍ ആണ് ഉണ്ടായതു.

From the Criminologist’s Corner-2


പെട്രോളും കുറ്റകൃത്യങ്ങളും

ഞങ്ങള്‍ -ഞാനും മേരിയും നീതിയും മരിയയും-ഇപ്പോള്‍ അമേരിക്കയില്‍ ബെന്ടോണ്‍വില്ല(Bentonvilla) എന്ന പട്ടണത്തില്‍ ആണ്.ഈ പട്ടണം അര്കന്‍സാസ് ( Arkansas)എന്ന സംസ്ഥാനത്തു സ്ഥിതി ചെയ്യുന്നു .ഞങ്ങള്‍ ഇവിടെ താമസിക്കുന്ന എപ്പാര്റ്റ്‌ മെന്റിനു തൊട്ടടുതായൊരു പെട്രോള്‍ ബങ്ക് ഉണ്ട്.അവിടെ പെട്രോളിന്‍റെ വില എഴുതി വചീട്ട് ഉണ്ട്. ഷെല്‍ കമ്പനി യുടെ പെട്രോളിന് ഒരു ഗാലന് ൩ (3) ഡോളറില്‍ താഴെ യാണ് വില .ഒരു ഡോ ള റിനെ ഇന്ത്യന്‍ രൂപ യാക്കി മാറ്റിയാല്‍ നാല്പത്തി അഞ്ചില്‍ താഴെ കിട്ടും .അങ്ങനെ നോക്കുമ്പോള്‍ ,ഇവിടെ –കേരളത്തില്‍ - നമ്മള്‍ ൫ (5) ലിറ്റര്‍ പെട്രോളിന് കൊടുക്കുന്നത് അമേരിക്കയില്‍ കൊടുക്കുന്നതിനേക്കാള്‍ എത്രോയോ അധികം ആണ്? നാം അമേരിക്ക കാരേക്കാള്‍ ധനികര്‍ ആണോ?എന്തുകൊണ്ടാണു ഇന്ത്യയില്‍ അമേരിക്കയില്‍ ഉള്ളതിനെക്കാള്‍ പെട്രോളിന് വില കൂടുന്നത് ? അതിന്‍റെ ധനതത്വശാസ്ത്രം എനിക്കറിയില്ല .പക്ഷെ, പെട്രോള്‍ വില കൂടി കൂടി വരുന്നതിനാല്‍ -

(൧ ) ഓട്ടോ റിക്ഷ ക്കാര്‍ സമരം ചെയ്യുന്നു ,(൨)പ്രൈവറ്റ് ബസുകാര്‍ സമരം പ്രഖ്യാപിക്കുന്നു ,(൩)ഓട്ടോ-കാര്‍ വാടകയുടെ പേരില്‍ വാക്ക് തര്‍ക്കങ്ങള്‍ ഉണ്ടാവുന്നു.(൪)നിത്യോപയോഗസാധനങ്ങ ളുടെ ചരക്കു നിക്കത്തിനു അധികം തുക വേണ്ടി വരുന്നതിനാല്‍ വില വര്‍ധിക്കുന്നു .(൫ )സ്വന്തം വാഹനം ഓടിക്കാന്‍ ചെലവ്‌ ഏറുന്നു,(൬ )കുടുംബ ബട്ജെറ്റ്‌ താരു മാറാകുന്നു.

അങ്ങനെ പല തരത്തിലും തലങ്ങളിലും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു .അമേരിക്കയില്‍ ൫ (5) സെന്ട് ഒരു ഗാലന്‍ (5 liters) പെട്രോളിന് കൂടുംബോള്‍ നമ്മുടെ നാട്ടില്‍ നാട്ടില്‍ ഒരു ലിറ്ററിനു രണ്ടും രണ്ടരയും രൂപയാണ് കൂടുന്നത് !നമുക്ക് താങ്ങവുന്നതിലേറെ ആണത് എന്ന കാര്യത്തില്‍ തര്‍ ക്കം വേണ്ട .ഒരു പെട്രോള്‍ ബന്ദു ഉണ്ടാക്കുന്ന സാബ ത്തിക നഷ്ടം ,യാത്ര കൂലി ഇനത്തില്‍ മനുഷ്യന്‌ ഉണ്ടാകുന്ന അധിക പണചെലവ്‌ ,ചരക്ക്‌ കൂലിയിലെ വര്‍ധനവ്‌ കാരണം വിപണിയില്‍ ഉണ്ടാവുന്ന നഷ്ടം ,കുടുംബചിലവ് വഹിക്കാന്‍ വരുന്ന പ്രിയാസസങ്ങള്‍-എന്നു തുടങ്ങി പലതരം പ്രശ്നങ്ങള്‍ !അവയെല്ലാം പലതരം കുറ്റങ്ങള്‍ ഉണ്ടാക്കുന്നു

പെട്രോള്‍ ആണ് കുറ്റങ്ങളുടെ മുലകാരണം എന്ന് തെളിയിക്കുന്ന ഗവേഷണ പഠനങ്ങള്‍ ഒന്നും നിലവിലില്ല .എന്നാല്‍, കേട്ടോളു.പെട്രോള്‍ കുറ്റ ങ്ങളുടെ മൂല കാരണം ആകാന്‍ പോകുന്നു.യുദ്ധ ങ്ങള്‍ക്കും മനുഷ്യകുരുതിക്കും മനുഷ്നാശത്തിനും വരെ പെട്രോള്‍ ഹേതുവയെന്നു വരാം.അത്രയും വരെ നാം ഇപ്പോള്‍ ചിന്തികേണ്ട .കേരളത്തില്‍ വര്‍ധിച്ചുവരുന്ന പെട്രോള്‍ ഉല്പന്ന ഉപയോഗം / ദുരുപയോഗം –അത് ഗ്യാസ് ആയാലും ഡിസ ല്‍ ആയാലും മണ്ണെണ്ണ ആയാലും,പെട്രോള്‍ ആയാലും-ആരോഗ്യ പ്രശ്നങ്ങള്‍ ഉള്‍ പ്പെടെ –അന്തരീക്ഷ മലിനികരണം ഉള്‍പെടെ –വിലകയറ്റം ഉള്‍പെടെ –കുറ്റകൃത്യങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെ ശ്രിഷ്ടിക്കുമെന്നു കരുതാം.


വാഹന പരിസോധനയോ?- അതോ,പട്ടിയാക്കലോ?

൧൯൮൬(1986)ല്‍ എന്‍റെ ഒരു സുഹൃത്തും ഞാനും കു‌ടി അമേരിക്കയിലെ New Jersey യില്‌ുടെ പോകുമ്പോള്‍ പോലീസ് വാഹനങ്ങള്‍ പരിശോ ധിക്കുന്നത് കണ്ടു.പരിശോധനക്ക് ശേഷം അവര്‍ ചില കോമ്പ്ലിമെന്റ്സ് ഡ്രൈവര്‍ക്ക് കൊടുക്കുന്നതും ശ്രദ്ധയില്‍പെട്ടു.അത് എന്താ "അങ്ങനെ?" എന്ന് സുഹൃത്തിനോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു :" ഇവിടെ ആഴ്ച്ച്ചകള്‍ക്ക് മുന്‍പ് ഒരു പ്രദേശത്തുകു‌ടി പോകുന്ന വാഹനങ്ങളുടെ എന്തെന്ക്കിലും കാര്യം പരിശോദിക്കും" എന്ന് മാധ്യമങ്ങളില്‌ുടെ പൊതുജനങ്ങളെ അറിയിക്കും.അങ്ങനെ അറിയിക്കുന്ന തിയതികളില്‍ എതെന്ക്കിലും ചില വാഹനങ്ങള്‍ പോലീസ് നിര്‍ത്തിച്ച് അവര്‍ നേരത്തെ അറിയിച്ചിരുന്ന കാര്യം ചെയ്തീട്ടുണ്ടോ എന്ന് നോക്കും.ഉദാഹരണത്തിന്, മലിനീകരണ ബോര്‍ഡിന്‍റെ സര്‍ട്ടിഫിക്കറ്റ് ആണെന്ന് കരുതുക. പരിശോധനയില്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് കോമ്പ്ലിമെന്റ്സ് കൊടുക്കും. ഇല്ലാത്തവര്‍ക്ക് ശിക്ഷയും വിധിക്കും.അത്തരത്തിലുള്ള പരിശോധന രീതി ഇപ്പോഴും അവിടെ ഉണ്ടോ എന്നെനിക്ക് അറിയില്ല. നിയമം പാലിക്കുന്നവരെ അംഗീകരിക്കുക.നല്ല കാര്യം തന്നെ.

ഞാന്‍ അന്ന് കേട്ട ആ കാര്യം പോലീസ് ട്രെയിനിംഗ് കോളേജില്‍ ക്ലാസ്സെടുക്കുമ്പോള്‍ മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ ഉള്‍പെടെ എല്ലാവരോടും ഞാന്‍ പറയുമായിരുന്നു.അതിന്‍റെയൊക്കെ ഫലമാണോ എന്നെനിക്ക് അറിയില്ല,ചിലപ്പോള്‍ വാഹന പരിശോധനക്കുശേഷം കേരളത്തില്‍ കോമ്പ്ലിമെന്റ്സ് കൊടുക്കുന്നു എന്ന വാര്‍ത്ത ഞാന്‍ ശ്രധിച്ച്ചീട്ടുണ്ട്.എനിക്കതില്‍ വലിയ സന്തോഷവും തോന്നിയിട്ടുണ്ട്.

അന്ന് (1986) കണ്ടതുപോലുള്ള വാഹന പരിശോധന ഇപ്പോള്‍ (2011) ഞാന്‍ ഇവിടെ കാണുന്നില്ല.കുറ്റം ചെയ്തുവെന്നു ബോധ്യംവന്നാല്‍ തെളിവ് സഹിതം ഡ്രൈവര്‍മാരെ പിടിക്കുക,തെളിവ് കാണിച്ചുകൊടുക്കുക,ശിക്ഷിക്കുക. എന്ന രീതിയാണ് ഇപ്പോള്‍ ഞാന്‍ കാണുന്നത്.അതല്ലാതെ നമ്മുടെ നാട്ടില്‍ ചില ഉദ്യോഗസ്ഥര്‍ ചെയ്യുന്നതുപോലെ ഒരാളെ പിടിക്കുക,എന്നീട്ട് എല്ലാ കാര്യങ്ങളും പരിശോധിക്കുക,കുറ്റം കണ്ടെത്തുക ,ശിക്ഷിക്കുക .ഇത് ഒരുതരം അപരിഷ്കൃത നടപടിയാണ്. ഇതൊന്നു ശ്രദ്ധിക്കൂ-

" വണ്ടി നിര്ത്തു"

"ലൈസന്‍സ് എടുക്കുക"

"ശരിയാണ്,എന്നാല്‍ ഇന്‍ഷുറന്‍സ് "

"ശരിയാണ്,എന്നാല്‍ പോല്ലുഷന്‍ "

'ശരിയാണ്,എന്നാല്‍ ടാക്സ്‌"

"ശരിയാണ്,എന്നാല്‍ ഡിമും ൈബ്രറ്റും ഇടു"

"ശരിയാണ്,എന്നാല്‍ ഫസ്റ്റുഐയ്‌ഡു ബോക്സ്‌ ?.....?..?...?..?.. അങ്ങനെ പോകുന്നൂ പരിശോധന .അവസാനം "മൊട്ട ടയെര്‍" എന്നീഴുതിയോ, 'അമിതവേഗം' എന്ന് കാണിച്ചോ ഒരു ഫൈന്‍ ഇടുക.ഇത് എന്തൊരു വാഹന പരിശോധനയാണ്? ഇതിനെയാണ് 'ആടിനെ പിടിച്ച് പട്ടിയാക്കീട്ട്, പേപ്പട്ടിയാക്കീട്ട്,കൊന്നു തിന്നുക' എന്ന് പറയുന്നത്.അത്തരം പട്ടിപരിശോധനക്ക് അറുതി വരുത്തേണ്ടതാണ്.മൊബൈല്‍ കോടതികളും ഇക്കാര്യം ശ്രെധിക്കണം.ഒരു കാര്യം പരിശോധിക്കുക,അക്കാര്യം ശരിയാണെങ്കില്‍ മറ്റെല്ലാ കാര്യങ്ങളും മറക്കുക.അതാണ് മാന്യമായ വാഹനപരിശോധ. പരിശോധനകകാര്യം .നേരത്തെ അറിയിച്ചാല്‍ നല്ലത്. കോമ്പ്ലിമെന്റ്സ് ഒന്നും കൊടുത്തില്ലെങ്കിലും വേണ്ടില്ല,മനുഷ്യനെ ഉപദ്രവിക്കതിരിക്കുക.


From The Criminologist’s Corner-8

വിവാഹ ജീവിത വിജയം വിവഹമോചനത്തിലൂടെ അല്ല .

൧൯൮൬ (1986)ല്‍ അമേരിക്കയില്‍ വച്ച് ഞാന്‍ വിവാഹച്ചടങ്ങില്‍ പങ്കുകൊണ്ടു .എന്‍റെ ഒരു സുഹൃത്ത് അന്ന് കൊളംബിയക്കാരിയായ അദ്യേഹത്തിന്‍റെ ഒരു സഹപ്രവര്‍ത്തകയെയായിരുന്നു വിവാഹം ചെയ്തത്.അദേഹത്തിനന്ന് ൪൬(46)വയസ്സ്. ൨൦൧൧(2011)ലും അവര്‍ കുടുംബജീവിതം തുടരുന്നു.ആ കൊളംബിയ സുഹൃത്തിന്‍റെ സഹോദരിയെ അധികം താമസ്സിക്കാതെ അദ്ദേഹത്തിന്‍റെ സുഹൃത്ത് ആയ മറ്റൊരു മലയാളി വിവാഹം ചെയ്തു.അവരും ഇപ്പോള്‍ കുടുബജീവിതം തുടരുന്നു. അമേരിക്കക്കാരായ ചിലര്‍ക്ക് ഇന്ത്യക്കാരെ വിവാഹം ചെയ്യണമെന്നു ആഗ്രഹം ഉണ്ട്. സംമൃത്തിയുടെ നടുവില്‍ അവര്‍ക്ക് നീണ്ടുനില്‍ക്കുന്ന കുടുംബജീവിതമില്ലെന്ന സത്യം അവര്‍ അംഗീ കരിക്കുന്നു.കുടുന്ബജീവിതവിജയത്തിന് പണത്തേക്കാളും വേറെ പലതിനുമാണ് പ്രധാന്യമെന്ന്‍ അവര്‍ തുറന്നു സമ്മതിക്കുന്നു .

വിവാഹമോചനം! അത് അമേരിക്കയില്‍ സാധാരണമാണു.പക്ഷെ, ആ സമീപനത്തോട് എതിര്‍പ്പ്ഉള്ളവര്‍ ധാരാളം അമേരിക്കയില്‍ ഉണ്ട്.അമേരിക്കയിലെ ഗ്രാമപ്രദേശങ്ങളിലേക്ക് പോയ്യാല്‍ അത്തരക്കാരെ ക്‌ുടുതല്‍ നമുക്ക് കാണാന്‍ ആകും.വിവാഹമോചനം വേണമെന്ന് വാദിക്കുന്നയാളുകള്‍ നമുക്കിടയില്‍ ക്‌ുടുകയാണോ?കേരളത്തിലെ കുണ്ടുംബകൊടതിയില്‍ നിന്നും ലഭ്യമാകുന്ന സ്ഥിതിവിവരകണക്കുകള്‍ പലരേയും ഞെട്ടിക്കുന്നു ;ദുഃഖത്തിലാക്കുന്നു.

വിവാഹമോചനമെന്നത് കേട്ടുകെല്‍വിപോലുമില്ലായിരുന്ന ഒരു സംസ്ക്കാരത്തില്‍ എങ്ങനെ ഈ ചിന്താഗതി വേരുറച്ചു വളര്‍ന്നു വലുതായി പന്തലിച്ചു? പലരും ചോതിക്കുന്ന ചോദ്യമാണത്.കാരണങ്ങള്‍ പലതും നിരത്താം.പക്ഷെ,വിവാഹബന്ധത്തിലുണ്ടാകുന്ന കുഞ്ഞുങ്ങളെ ആ കാരണങ്ങള്‍ പറഞ്ഞു വിസ്വസ്സിപ്പിക്കാനാവുമോ? കുഞ്ഞുങ്ങളെ നേരായ വഴിയില്‌ുടെ നടത്താന്‍ അച്ചനും അമ്മയും ആവശ്യമല്ലേ? ആണെങ്കില്‍ ,തൊട്ടതിനും തോണ്ടിയതിനും വരെ കോടതിയെ സമീപിക്കാം-സമീപിക്കണം എന്നാ ചിന്താഗതി വളര്‍ത്താതിരിക്കുക. വിവാഹമോചനം എന്ന ആശയവുമായി എന്‍റെ അടുത്ത് വന്നീ ട്ടുള്ള ദമ്പതിമാരെ ആശയവിനിമയത്തിലൂദെ പിന്തിരിപ്പിക്കാന്‍ എനിക്കയീട്ടുണ്ട്.അവരും മക്കളും കു‌ടി സുഖമായി ഇപ്പോള്‍ ജീവിക്കുന്നത് ഞാന്‍ കാണുന്നുണ്ട്. വിവാഹജീവിതവിജയമെന്നത് വിവഹമൊചനത്തിലൂടെ കിട്ടുകയില്ലെന്നു ഓര്‍ക്കുക.

Friday, January 28, 2011

From the Criminologist’s Corner-7

അമേരിക്കയില്‍ കൊലപാതകം:കേരളത്തില്‍ അബോര്‍ഷന്‍

ഡാലസ്സിലൊരു അമ്മ സ്വന്തം കുഞ്ഞിനെ കാറിലിട്ടടച്ച ശേഷം ജോലിക്ക് കയറി.തിരിച്ച് വന്നപ്പോള്‍ മരിച്ച കുഞ്ഞിനെയാണ് കണാനോത്തത് .പോലീസ് അവരെ അറസ്റ്റ് ചെയ്തു നിയമനടപടികള്‍ക്കു വിധേയയാക്കി .ഇതുകേട്ട മലയാളി അമ്മമാര്‍ മൂക്കില്‍ വിരല്‍വച്ചു;ദീര്‍ഘനിശ്വാസം വിട്ടു വേദനയോടെ ചോദിച്ചു:ഒരമ്മയ്ക്ക് അങ്ങനെ ക്രൂരമാകാന്‍ പറ്റുമോ?ഒരു മാനസ്സികരോഗി ആയിരുന്നു മുകളില്‍ പറഞ്ഞ അമ്മ എന്നും വാര്‍ത്ത‍ കേട്ടിരുന്നു.

കേരളത്തില്‍ ഗര്‍ഭഛിദ്രങ്ങള്‍ അവിശ്വസ്സനീയമാം വിധത്തില്‍ നടക്കുന്നുവന്നൊരു വാര്‍ത്ത കേള്‍ക്കാന്‍ ഇടയായി.ഇന്ത്യയില്‍ വളരെയേറേ അജാതശിശുക്കള്‍ കൊല ചെയ്യപ്പെടുന്നുവെന്നും വാര്‍ത്ത‍യില്‍ വന്നു. ഗര്‍ഭഛിദ്രങ്ങള്‍ പാപമല്ലെന്നും അവ അനുവദിക്കണമെന്നും ശക്തമായി വാദിക്കുന്നവരും ഉണ്ട്. ഗര്‍ഭഛിദ്രങ്ങള്‍ നടത്തി പണംഉണ്ടാക്കുന്ന പ്രൈവറ്റ് ആശുപത്രികളും ഉണ്ടെന്നു പറയപ്പെടുന്നു .അജാതശിശുവിനെ അറുകൊല നടത്തുന്ന ഡോക്ടര്‍മാര്‍ അങ്ങനെ പണമുണ്ടാക്കുന്നു.അങ്ങനെ കൊലചെയ്യപ്പെടുന്ന കുങ്ങുങ്ങളുടെ ഭ്ര്‌ൂണം വിറ്റാല്‍ അതും പണമാക്കിമാറ്റാം. കാരണം,സൌനര്യലേപനങ്ങള്‍ ഉണ്ടാക്കാന്‍ ഭ്ര്‌ുണത്തിലെ 'കൊളോണ്‍' എന്ന ഘടകം അതീവ വിശിഷ്ടമാണെന്ന് തെളിയിച്ചീട്ടുണ്ട്. ഭ്ര്‌ുണഹത്യ പാപമാണെന്ന ചിന്താഗതിയ്ക്ക് അയവു വന്നീട്ടുണ്ട്."അറിയാതെ ആയിപ്പോയി കളഞ്ഞേപറ്റൂ" എന്ന ആവശ്യവുമായി വരുന്നവര്‍ ഒന്നും രണ്ടും അല്ല.ഒന്നും സമ്ഭവിച്ചീട്ടില്ലെന്നമട്ടില്‍ അവര്‍ അവരുടെ വീടുകളിലേക്ക് തിരിച്ചുപോകുന്നുവെങ്കില്‍ ഗര്‍ഭഛിദ്രം നടത്തിയതില്‍ കുറ്റബോധം ഇല്ലെന്നു വളരെവ്യക്ത്തം. അവിഹിത ലൈംഗീക ബന്ധത്തിലൂടെ ഉണ്ടാകുന്ന കുഞ്ഞുങ്ങളെ ഭ്ര്‌ുണഹത്യയില്‌ുടെ നശിപ്പിക്കുകയോ അനാഥാലയത്തില്‍ കൊണ്ടുകൊടുത്ത കുറ്റബോധത്താല്‍ മനോനില തെറ്റികഴിയുന്ന 'അമ്മ' മാരുടെ കഥ പറയുന്ന സിനിമകളോ സിഇരിയലുകളോ ഇന്നില്ല.കാരണം,അത്തരം സിനിമകള്‍ക്ക്‌ വിപണി ഇല്ലത്രേ.വിവാഹം കഴിഞ്ഞാല്‍ നാലും അഞ്ചും കൊല്ലം വരെ കുഞ്ഞുങ്ങളെ വേണ്ടെന്നു പറഞ്ഞു ജീവിതം അടിച്ചു പൊളിക്കാനനോ നന്നായിഅരക്കിട്ട് ഉറപ്പിക്കാനോ ശ്രമിക്കുന്ന ദബതിമാരും ഗര്‍ഭഛിദ്രത്തിനു ഡോക്ടറെ സമീപിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍തന്നെ സാക്ഷ്യപ്പെടുത്തുന്നു.ഗര്‍ഭഛിദ്രം ചില സാഹചര്യങ്ങളില്‍ അനുവദിക്കുന്ന നിയമങ്ങള്‍ ഇന്ത്യയില്‍ ഇന്നുണ്ട്.ആ നിയമങ്ങള്‍ ദുരുപയോഗം ചെയ്തു പണം കൊയ്യുന്ന ഒരു സംസ്കാരം നമ്മുടെ നാട്ടില്‍ ഉദയം ചെയ്തീട്ടില്ലേ എന്ന് നാം ചിന്തിക്കണം .അജാത ശിശുവിനെ ഉരുക്കി കൊന്നാല്‍ നിയമനടപടികള്‍ക്കു വിധേയമാകേണ്ടയെന്നത് കൊലപാതകത്തെ സല്‍ പ്രവര്തിയാക്കി മാറ്റുമോ? തിരിച്ച് എതിര്‍ക്കാന്‍ കഴിയാത്ത ഭ്ര്‌ുണത്തെ കൊല്ലുന്നതില്‌ുടെയല്ല ജീവിത സുരക്ഷിതത്വം ഉറപ്പാക്കേണ്ടതെന്നു ദബതിമാര്‍ ഓര്‍ത്തിരുന്നാല്‍ കൊള്ളാം.നമ്മുടെ നാശത്തിലേക്കും വിനാശത്തിലേക്കും നയിക്കുന്ന പ്രവര്‍ത്തികള്‍ മനുഷ്യമനസ്സിനെ അസ്വസ്ഥമാക്കുന്നുവെന്നും മറക്കാതിരിക്കുക.

ഡാലസിലെ അമ്മ ചെയ്ത തെറ്റ് കൊടും ക്ര്‌ുരതയാണ്.നൊന്തുപ്രസ്സവിച്ച അമ്മമാര്‍തന്നെ കുഞ്ഞുങ്ങളെ കൊന്നശേഷം ആത്മഹത്യാ ചെയ്യുന്ന അമ്മമാരോ?അതും നമ്മുടെ നാട്ടില്‍ നടക്കുന്നു.അക്കാര്യം മറ്റൊരു അവസരത്തില്‍...

Thursday, January 27, 2011

From the criminologist’s corner

മതങ്ങളും ശബ്ദമലിനീകരണവും

പള്ളികള്‍,അമ്പലങ്ങള്‍,മോസ്കുകള്‍-ഇവ എത്രയുണ്ട് അമേരിക്കയില്‍ എന്ന് എനിക്കറിയില്ല.പക്ഷെ,ഞാന്‍ താമസിക്കുന്ന ബെന്റ്ന്‍വില്ല (Bentonvilla)യിലെ എപാര്‍ട്ട്മെന്റിനു സമീപം ഒരു അമ്പലം ഉണ്ട്.ഹിന്ദുക്കള്‍ അവിടെ പോകുന്നതും കാണാം.പള്ളികള്‍ ഇവിടെ ധാരാളം ഉണ്ട്.പക്ഷെ,അവകള്‍ക്ക് ഉള്ളില്‍ പ്രവേശിച്ചാലേ പ്രാര്‍ത്ഥനയുടെ സബ്ധം കേള്‍ക്കുകയുള്ളു.സബ്ദമലിനികരണം ഇവിടെ ഇല്ലെന്നു തന്നെ പറയാം.തിരുവനന്തപുരത്ത് നിന്നും അങ്കമാലിക്കടുത്തുള്ള മഞ്ഞപ്രയിലെ എന്‍റെ വീട്ടിലേക്കു പോകുമ്പോള്‍ വഴിനീളെ തോരണങ്ങളും വിവിധതരം കൊടികളും വിപ്ലവ ഗാനങ്ങളും മതപ്രഭാഷണങ്ങളും ഹരംകൊള്ളിക്കുന്ന സിനിമാപ്പാട്ടുകളും രാഷ്ട്രിയ വിശദികരണ യോഗങ്ങളും ജാഥാവിളികളും വിദ്യാര്‍ഥിസമരങ്ങളും തൊഴിലാളി വിളയാട്ടവും കൊണ്ട് പൊരുതിമുട്ടിയ എനിക്ക് കഴിഞ്ഞ രണ്ട് മാസമായി സുഖം.ചെവിക്കൊരു വിശ്രമം കിട്ടിയത് പോലെ.

നേരം വെളുത്ത് എഴുന്നെല്‍ക്കുന്നതിനു മുന്‍പ്തന്നെ-ഏതാണ്ട് ൫ (5)മണിയോടെ –തൊട്ടടുത്തുള്ള ഒരു ദേവാലയത്തില്‍ നിന്നും പ്രര്തനാഗീതങ്ങള്‍ കേള്‍ക്കാം.അവര്‍ മൈക്കില്‌ുടെ ഉച്ചത്തില്‍ പാട്ട് വക്കുന്നതോടെ വേറൊരു ദൈവലയത്തില്‍ നിന്നും അവിടത്തെ ഭക്തിഗാനങ്ങള്‍ അതിനേക്കാള്‍ ഉച്ചത്തില്‍ വക്കുന്നു.ഫലമോ?ചുറ്റുമുള്ള കുട്ടികള്‍ക്ക് പഠിക്കാനാവുന്നില്ല. ജനങ്ങള്‍ക്ക്‌ ഉറങ്ങാന്‍ ആകുന്നില്ല.ആരെങ്കിലും ശബ്ധശല്ല്യത്തെക്കുറിച്ച് ആരോടെങ്കിലും ഉറക്കെ പറഞാലോ? അയ്യാള്‍ ഒട്ടപെടുമെന്നത് പോകട്ടെ,പലരുടേയും നോട്ടപ്പുള്ളിയായി മാറുകയും ചെയ്യും.കോടതി വിധികള്‍ ഉണ്ട്.രാവിലെ എത്ര മണി മുതല്‍ വൈകുന്നേരം എത്ര മണി വരെ സബ്ദ്മലിനീകരണം ആകാംമെന്നുള്ളതിനു.പക്ഷേ,അതാര് കേള്‍ക്കാന്‍?-ആര് നടപ്പാക്കാന്‍? ആരുമില്ലാത്ത ഒരുതരം അനാഥാവസ്ഥ.തെരഞ്ഞെടുപ്പ് വന്നാല്‍ തലങ്ങുംവിലങ്ങും ശബ്ദമലിനീകരണം.തെരഞ്ഞെടുപ്പ് കഴിഞ്ഞാലോ?പരസ്യക്കാരുടെയും അല്ലാത്തവരുടെയും ബഹളം.ഇവയെല്ലാം കണ്ടും കേട്ടും ജീവിതം തള്ളിനീക്കാന്‍ വിധിക്കപെട്ടവരോ ശപിക്കപെട്ടവരോ ആണ് മലയാളക്കരയിലെ ജീവിതങ്ങള്‍! പ്രായമാകുന്ന പലര്‍ക്കും ചെവി കേള്‍ക്കാന്‍ പാടില്ലെന്ന് പറയുമ്പോള്‍ അത് പ്രായത്തിന്‍റെ പ്രശ്നമാണെന്ന് പറഞ്ഞു നിസ്സാരവല്‍ക്കരിച്ചു തള്ളിക്കളയുന്ന ആളുകള്‍ ഒരു കാര്യം അറിഞ്ഞിരുന്നാല്‍ കൊള്ളാമായിരുന്നു നിങ്ങളാകുന്ന പച്ചപ്ലാവിലകളും നാളെ പഴുക്കും; നിങ്ങളുടെ ചെവികള്‍ക്കും കേള്‍വിക്കുറവ് വരും.

കേരളത്തിന്‌ വെളിയില്‍ -ഇന്ത്യയ്ക്ക്‌ പുറത്ത് -ദേവാലയങ്ങളും ദൈവാലയങ്ങളും പള്ളികളും ഇല്ലേ? അവിടെയൊക്കെ,വിശ്വാസം നിലനിര്‍ത്താന്‍ ശബ്ദ മലിനീകരണം ഉപയോഗിക്കുന്നില്ലെങ്കില്‍ നമുക്കും ആ നല്ല മാതൃക സ്വീകരിച്ച്കൂടെ? ദൈവങ്ങളെയും ദേവന്മാരെയും ഉച്ചവച്ചു ഓടിച്ചുകളയുന്ന സംസ്കാരത്തിന് അറുതി വരുത്തേണ്ടതാണ്. അവരുടെ പേരില്‍ റോഡ്‌ തീറാധാരം ചെയ്തു വാങ്ങുന്ന രീതിയും അവസാനിപ്പിക്കണം റോഡില്‍ തോരണങ്ങള്‍ കെട്ടുന്നതും പന്തല്‍ പണിയുന്നതും കലാപരിപാടികള്‍ നടത്തുന്നതും ഗോപുരങ്ങള്‍ പണിയിക്കുന്നതും ആനയെ എഴുന്നുള്ളിക്കുന്നതും മെഴുക് തിരി കത്തിച്ചു പ്രദക്ഷിണം നടത്തുന്നതും ഉല്ലാസ്സപൂര്‍വം ഘോഷയാത്ര നയിക്കുന്നതും അവക്കെല്ലാം ൩൦-൫൦(30-50)കണക്കെ സ്പീക്കറുകള്‍ വച്ചു ശ ബ്ദമലിനീകരണം നടത്തുന്നതും മനുഷ്യാവകാശലഘനമാണെന്നു തിരിച്ചറിയാന്‍ ഇനി എത്ര നാള്‍ കാത്തിരിക്കണമാവോ?

മതതിന്‍റെപേരില്‍ റോഡ്‌ ഉപരോധിച്ചു റോഡില്‍ കുത്തിയിരുന്ന് വഴിതടസ്സവും വാഹനഗമനതടസ്സവും ശബ്ദമലിനീകരണവും നടത്തുന്നത് മൌലീക അവകാശലംഘനം ആണെന്ന് ഒരു കോടതി വിധിച്ചപ്പോള്‍ ജെട്ജിമാരെ ചീത്തവിളിക്കാന്‍ മടിയില്ലാത്ത രാഷ്ട്രിയക്കാര്‍ ഒരു കാര്യം മനസ്സിലാക്കിയാല്‍കൊള്ളം.വോട്ടുബാങ്കിനെക്കാള്‍ വലുതായി വേറെ പലതും ജനാധിപത്യത്തില്‍ ഉണ്ടെന്നും അവയെല്ലാം കു‌ടെ ഒന്നിച്ചു സമ്മേളിക്കുമ്പോള്‍ ആണ് യഥാര്‍ത്ഥ ജനാധിപത്യം ജനങ്ങള്‍ അനുഭവിക്കുന്നത്-ആസ്വദിക്കുന്നത് എന്ന്.. അതിനായുള്ള ചന്ക്ക്‌ൂറ്റം രാഷ്ട്രിയ പാര്‍ടികള്‍ക്കും ഭരണനേതൃത്വത്തിനും മതനേതക്കള്‍ക്കും സംഘടനകള്‍ക്കും ഭക്തര്‍ക്കും രാഷ്ട്രിയപ്രവര്‍ത്തകര്‍ക്കും ഉണ്ടാകട്ടെ.അതിനായി പ്രാര്‍ത്ഥിക്കുന്നു.

Wednesday, January 26, 2011

From the Criminologist’s Corner

പിരിവുകള്‍-കൊള്ളക്കാര്‍

റാന്‍ഡം ഹൌസ് കോളേജ് ഡിക്ഷ്ണറി എന്‍റെ ഒരു ഉറ്റ സുഹൃത്ത്‌ ആണ്.പല ഇങ്ങ്ലിഷ് ഡിക്ഷ്ണറികളും ഞാന്‍ റെഫര്‍ ചെയ്തീട്ടുണ്ടെങ്കിലും Random House College Dictionary യോളം വ്യക്തവും സ്പഷ്ട്ടവുമായ അര്‍ത്ഥം മറ്റൊന്നിലും എനിക്ക് കാണാന്‍കഴിഞ്ഞിട്ടില്ല.അതിനാല്‍ തന്നെ,ആ ഡിക്ഷ്ണറി ഒരെണ്ണം വാങ്ങിക്കനമെന്ന ഉദേശത്തോടെ –താല്‍പര്യത്തോടെ ഞാനും മേരിയും നീതിയും കുഞ്ഞും കു‌ടി ബേണ്‍സ് ആന്‍ഡ്‌ നോബിള്‍സ് എന്ന പുസ്‌തകശാല ചെന്ന്.ദൈവനുഗ്രഹത്താല്‍ ആ ഡിക്ഷ്ണറിയുടെ ഒരെണ്ണം അവിടെ ഉണ്ടായിരുന്നു.അതിന്‍റെ വില കൊടുക്കാനായി കൌണ്ടറില്‍ ചെന്നപ്പോള്‍ പുസ്തകത്തിന്‍റെ വിലയായ 80 ഡോളര്‍ വാങ്ങിയശേഷം ചാരിറ്റിക്ക് എന്തെങ്കിലും തരുമോ എന്നവര്‍ ചോദിച്ചു. നീതി ഉടനെ തന്നെ 3 ഡോളര്‍ സംഭാവനയായി കൊടുത്തു.അപ്പോള്‍ ഞാന്‍ അവളോട്‌ ചോതിച്ചു : "ഇത്തരത്തിലുള്ള സംഭാവനകള്‍ കൊടുക്കേണ്ടി വരാറുണ്ടോ?" അതിനു ഉത്തരമായി അവള്‍ പറഞ്ഞു: "ഹേ,ഇല്ല.ഇത് നിര്‍ബന്ധം ഇല്ല.വേണ്ട എന്നുണ്ടെങ്കില്‍ കൊടുക്കണ്ട.". അവള്‍ എന്നോട് ചോദിച്ചു:"സംഭാവന നിര്‍ഭന്ധമായി കൊടുക്കുകയോ?"

നമ്മുടെ നാട്ടിലെ പിരിവു ശല്ല്യത്തെകുറിച്ചൊരു പ്രഭാഷണമായിരുന്നു ആ ചോദ്യതിനുള്ള എന്‍റെ മറുപടി.ഒരു ദിവസം നാലും അഞ്ചും നിര്‍ബന്ധിത പിരിവിനിരയായ അനുഭവം എനിക്ക് അവളോട്‌ പറയേണ്ടതായി വന്നു.കവറില്‍ പിരിവു,ബക്കറ്റില്‍ പിരിവു,വീട്ടില്‍ പിരിവു,നാട്ടില്‍ പിരിവു,വഴിയില്‍ പിരിവു,യാത്രയില്‍ പിരിവു എന്ന് വേണ്ട പിരിവിന്‍റെ പല തരങ്ങളും വിശദീകരിക്കുമ്പോള്‍ ആരാണ് മൂക്കത്ത് കൈ വൈക്കാതിരിക്കുക? രാഷ്ട്രീയപാര്‍ടിക്കാരുടെ പിരിവു- അതാണ് അസ്സഹനീയം എത്ര പാര്‍ട്ടിക്കാരാണ് ഒരു മുന്നണി ഭരിക്കുന്നത്?പ്രതിപക്ഷത്തു ഇരിക്കുന്നത്?-അവര്‍ക്ക് എല്ലാവര്ക്കും കൊടുതെങ്കിലെ പറ്റു."ഞാന്‍ ഈ നാട്ടുകാരനല്ല;എനിക്ക് താല്പര്യവുമില്ല "എന്നെങ്ങാനും പറഞ്ഞാല്‍?-"അറിയും,ആളറിയും "അവര്‍ പറയുന്ന തുക കൊടുത്തില്ലെങ്ങിലും "അറിയും,ആളറിയും"മതചടങ്ങുകള്‍,ഉത്സവങ്ങള്‍,പെരുന്നാളുകള്‍ -അതാണ് പിരിവു.പിരിവു കൊടുത്താലും വേണ്ടില്ല,ചെവി അടഞ്ഞു പോകുംവിധമുള്ള മൈക്കും,പിന്നെ വെടിയും!മതമല്ലേ?സഹിച്ചില്ലെങ്ങില്‍ ?-"അറിയും,ആളറിയും".തൊഴിലാളികള്‍-തൊഴിലാളി പ്രസ്ഥാനങ്ങള്‍! അവര്‍ക്കും ഉണ്ട് സമ്മേളനങ്ങള്‍,ജാഥകള്‍,സെമിനാറുകള്‍! പിരിവു കൊടുതില്ലെങ്ങില്‍" അറിയും,ആളറിയും".സാഹിത്യ –സമ്സ്കരീക-കലാ പ്രസ്ഥാനങ്ങള്‍,ക്ലബ്‌കള്‍,ഓണാഘോഷങ്ങള്‍ പോലുള്ള ആഘോഷങ്ങള്‍ ,ചാരിറ്റിപ്രവര്‍ത്തനങ്ങള്‍ ,സാധുജനസഹായം –പിരിവു കൊടുത്തില്ലെങ്കില്‍ "അറിയും,ആളറിയും".വിദ്യാര്‍ഥികള്‍ ,സ്ത്രികള്‍,മതപ്രവര്‍ത്തകര്‍,സാധുജനങ്ങള്‍,പ്രാദേശിക നേതാക്കള്‍ ,പ്രാദേശിക പ്രസ്ഥാനങ്ങള്‍,ലൈബ്രറികള്‍ ,സ്ക്‌ുള്‍ തുടങ്ങിയവ-എന്തിനേറെ?യാതൊരു ബന്ധമോ താല്പര്യമോ ഇല്ലാത്തവര്‍ പോലും പിരിവു കൊടുക്കാന്‍ നിര്‍ബന്ധിക്കപെടുന്നൊരു ദുരവസ്ഥ.അതാണ്ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ നാം കാണുന്നത്!

"ഭയപെടുത്തി പണം തട്ടുക"- അതാണ് കൊള്ളക്കാരും ചെയ്യുന്നത്.അങ്ങനെ നോക്കുമ്പോള്‍ ഈ പിരിവുകാര്‍ കൊള്ളക്കാരേക്കാള്‍ ഭേദമാണോ?ഇതെല്ലം കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്നൊരു ഭരണക്‌ുടം .അതും നമ്മുടെ തലവര!


Tuesday, January 25, 2011

FROM THE CRIMINOLOGIST’S CORNER-4

മദ്യം വിഷമാണ് – അത് കുടിക്കരുത്,കൊടുക്കരുത്.

അര്കന്സാസിലെ ബെന്ടോന്‍വില്ല നഗരത്തില്‍ ദി ലിങ്ക്സ് അറ്റ്‌ റയിന്‍ബോ കര്‍വ് എപ്പാര്‍ട്ട്മെന്‍റില്‍ നിന്നും വെളിയിലേക്ക് നോക്കുമ്പോള്‍ കാണുന്നത് മഞ്ഞു പുതച്ച വിശാലത.-൫(-5)ഡിഗ്രി സെല്‍സിയസ്‌ ചൂട്.അതിന്‍റെ ഇടയിലൂടെ ഏതാണ്ടു ൫൦൦റോളം(500)കുരുവികണക്കെയുള്ള പക്ഷികള്‍ പറന്നു പറന്നു പോകുന്നത് എന്നില്‍ അത്ഭുതം ഉണ്ടാക്കി.ഈ കൊടുംതണപ്പിനെ പ്രതിരോധിക്കാനുള്ള ശക്തി ദൈവം ആ പക്ഷികള്‍ക്ക് കൊടുത്തിരിക്കുന്നു എന്തുകൊണ്ട് മനുഷ്യനത് തന്നില്ല?

അതീവ തണുപ്പ് അനുഭവിക്കുന്ന സ്ഥലങ്ങളില്‍ ചൂട് കിട്ടാന്‍ മദ്യം കൊടുക്കാറുണ്ട് എന്ന് കേട്ടീട്ടുണ്ട്.ഹിമാലയന്‍ താഴ്വരകളില്‍ ജോലിചെയ്യുന്ന പട്ടാളകാര്‍ക്ക് മദ്യം കൊടുക്കുന്നതിന് ഒരു കാരണം അവിടത്തെ ൈശത്യം ആണെന്ന് പറയപെടുന്നു. അതൊന്നും എനിക്കറിയില്ല .അര്കന്സാസ് സംസ്ഥാനത്ത് ചില കൌന്ടികളില്‍ (ഭരണ സൌകര്യത്തിനായി നമ്മുടെ നാട്ടിലെ പഞ്ചായത്ത്‌,ബ്ലോക്ക്‌,താലുക്ക് കണക്കെ വിഭജിച്ചിരിക്കുന്ന പ്രവിശ്യകള്‍ ) മദ്യം ലഭിക്കും ;ചില കൌണ്ടികളില്‍ പൂര്‍ണ മദ്യനിരോധനവും.മദ്യം വേണമെന്നുള്ളവര്‍ അത് ലഭിക്കുന്ന കൌണ്ടികളില്‍ ചെന്ന് വാങ്ങി കൊണ്ടുവരുകയേ നിവര്‍ത്തിയുള്ളൂ. എന്നാല്‍,കേരളത്തില്‍ അങ്ങനെ അല്ല.അവിടെ കൊടും തണുപ്പില്ല .ഇടുക്കിയിലോ വയനാട്ടിലോ ഉണ്ടെങ്കില്‍ തന്നെ അതിനെ അര്കന്സാസിലെ തണുപ്പുമായി താരതമ്മ്യോ ചെയ്യാനാകില്ല.കാരണം? ആടും ആനയും തമ്മിലുള്ള അന്തരം തന്നെ .എന്നീട്ടും എന്തിനാളുകള്‍ നമ്മുടെ നാട്ടില്‍ ഇത്രയേറെ മദ്യം വാങ്ങി കഴിക്കുന്നു?

ഇന്ത്യയില്‍ പ്രതിശീര്‍ഷ മദ്യഉപയോഗം(ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം)ഏറ്റവും അധികം ഉള്ളത് കേരളത്തിലാണെന്നു പറയപെടുന്നു .ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം അല്ലല്ലോ അധികം പേരും കഴിക്കുന്നത്‌.അവര്‍ക്ക് കിട്ടുന്നത് വ്യാജന്‍! കല്യാണി,കൊട്ടുവടി,ചങ്ക് തുരപ്പന്‍ ,ചങ്ക് പറിയന്‍,പുല്ലു പറിയന്‍,മുഖ്യന്‍ ,ശക്കീല തുടങ്ങി വ്യാജന്‍റെ ബ്രാന്‍ഡുകള്‍ വേറെയുമുണ്ട്.വ്യജവാറ്റ് തന്നെ വ്യവസയം ആക്കിയിരിക്കുന്നു .൨൦൧൦ലെ (2010) ക്രിസ്തുമാസ്സിന്നു മലയാളി അകതക്കിയത് എത്ര കോടി ഉറുപ്പികയുടെ മദ്യം ആണെന്നരിയാമോ?അതാരും അറിയാതിരിക്കുന്നതാണ് നല്ലത്.തണുപ്പ് അനുഭവപെടാത്തൊരു നാട്ടില്‍ മുട്ടില് മുട്ടില് ബാറുകള്‍ ,കള്ളുഷാപ്പുകള്‍,മദ്യവില്പനശാലകള്‍ ,വ്യാജന്‍ -അവയെല്ലാം ആര്‍ക്കുവേണ്ടി?;എന്തിനുവേണ്ടി?; സ്കുള്‍ കുട്ടികളും സ്ത്രികളും വരെ മദ്യം കഴിക്കുന്നുവെന്നാണ് പറയപെടുന്നത്.വ്യാജ മദ്യനിര്‍മാണ രംഗത്ത് സ്ത്രികള്‍ക്ക് നല്ല പങ്കു ഉണ്ടെന്നു കണ്ടെത്തിയിരിക്കുന്നു.എന്തായാലും മദ്യം വിഷമാണെന്ന് അറിയാന്‍ പടില്ലാത്ത കുഞ്ഞുങ്ങളെ വരെ മദ്യ കള്ളകടത്തിനായി ഉപയോഗിക്കുന്നു!മദ്ധ്യം ഇല്ലാത്ത വീടുകള്‍ ഇല്ല;സദ്യകള്‍ ഇല്ല ;സല്കാരങ്ങള്‍ ഇല്ല.വിവാഹം നടക്കുന്ന പള്ളികളില്‍,അമ്പലങ്ങളില്‍ ,കല്യാണ മണ്ഡപങ്ങളില്‍ മദ്യം ലഭ്യമ ല്ലെങ്കില്‍ എന്ത്?അവകളില്‍ സംബന്ധിക്കാന്‍ വന്നിരിക്കുന്നവരുടെ വാഹനങ്ങളില്‍ അവ സുലഭം .ഭക്ഷണത്തിന്നു മുന്‍പ് ഏതാടെല്ലാവരും(പുരുഷന്മാര്‍)വാഹനങ്ങല്‍ക്കടുത്തു ഒറ്റക്കായും സംഘമായും പോകുന്നത് കാണാം .അച്ഛനും അമ്മയും കൊച്ചുമക്കളും മരുമക്കളും എല്ലാം കൂടിയിരുന്നു മദ്യം കഴിക്കുന്നത്‌ തന്നെ സ്റ്റാറ്റസ് ആണത്രേ.മദ്യം കഴിക്കാത്തവര്‍ അറു ബോറന്മാരും കമ്പനി കൂടാന്‍ കൊല്ലരുതതവരും!വിശുദ്ധ സ്ഥലങ്ങളിലും തീര്‍ഥാടനകേന്ദ്രങ്ങളുടെ സമീപത്തും മദ്യം വില്കുന്നവരുണ്ട്.അങ്ങനെ വില്കുന്നവര്‍ തന്നെ മദ്യവിരുദ്ധസമിതികളുടെ ഭാരവാഹികളും ജാഥ നയിക്കുന്നവരുമായി മരുന്ന്!

"മദ്യം വിഷമാണ് ;അത് കുടിക്കരുത്;കൊടുക്കരുത്" എന്ന് പുരമുകളില്‍ നിന്ന് വിളിച്ചു ക്‌ുവുന്നത് കേള്‍ക്കുന്നത് പക്ഷികളും പറവകളും മാത്രം .അവര്‍ക്കോ?അതിശകതമായ തണുപ്പിനെ ചെറുത്ത് നില്‍ക്കാനാവുന്ന കായശക്തി സ്വര്‍ഗം തന്നെ കോടുത്തീട്ടുണ്ട്.



Monday, January 24, 2011

From the criminologist’s corner-3

വഴിയില്‍ കണ്ടത്‌ വക വക്കണോ?

കേരളത്തിലാണോ അമേരിക്കയിലാണോ വാഹന ബാഹുല്യം?ഒരു കിലോ മീട്ടരരിനുള്ളില്‍ ഒരേ സമയത്ത് ഓടുന്ന വാഹനങ്ങള്‍ കേരളത്തിലെ ദേശിയ പാതയില്‍ എണ്ണിയാല്‍ വാഹന സാന്ദ്രത അഥവ ടെന്സിടി ഓഫ് വെഹിക്കിള്‍ പോപ്പുലേഷന്‍ കേരളത്തില്‍ തന്നെ എന്ന് കണ്ടെത്താനാവും .അമേരിക്കയിലെ ഫ്രീ വേ അഥവ ദേശിയ പാതയില്‍ കൂടി വാഹനം ഓടിച്ചാല്‍ ഏതാനും എന്നാവുന്ന വാഹനങ്ങളെ ഒരു കിലോമീട്ടറിനുള്ളില്‍ ഒരേ സമയം ഓടുന്നുള്ളൂ എന്ന് മനസിലാക്കാം .വളവും പുളവും ഇല്ലാതെ നേരെ റെയില്‍ പാതപോലെ കിടക്കുന്ന റോഡ്‌ -അതില്‌ുടെ ൫൦-൭൦(50-70) മയില്‍ വേഗത്തില്‍ ഓടുന്ന വാഹനങ്ങള്‍ ഒക്കെ തന്നെ സുരക്ഷിത അകലം പാലിക്കുന്നുവെന്നത് ഏററവും നല്ലത് തന്നെ.വേഗം നിയനധ്രിക്കുന്ന നിയമങ്ങള്‍ തെറ്റിക്കുന്നുവോ എന്നറിയാന്‍ അവിടെയും ഇവിടെയും രടാരൊക്കെ(Radar)വച്ച് പോലീസ് നില്‍ക്കുന്നുവെന്നത് നല്ലത് തന്നെ.പക്ഷെ,ഉള്ളത് ഉള്ളതുപോലെ തന്നെ പറയണമല്ലോ? ഫ്രീവേയില്‌ുടെ അമേരിക്കയില്‍ കാറുകളും ട്രക്കുകളും മാത്രമേ ഓടുന്നുള്ളൂ.അപ്പോള്‍ വാഹനസാന്ദ്രത എന്ന് പറയുമ്പോള്‍ കാറുകളുടെയും ട്രക്കുകളുടെയും മാത്രം എന്നര്‍ത്ഥം .

കേരളത്തിലെ ദേശീയപാതയിലേക്ക് വന്നാല്‍ വാഹനസാന്ദ്രത വളെരെ ക്‌ുടുതല്‍ ആണ്.എന്തിന്ന്‍? ഗ്രാമീണ പതകളില്പോലും വാഹനസാന്ദ്രത വളരെ ക്‌ുടുതല്‍ .വാഹനങ്ങളോ? സൈക്കിള്‍,സ്‌ുട്ടര്‍,ബൈക്ക്‌പലതരം,കാര്‍വിവിധതരം,ജീപ്പ്,ലോറി,വാന്‍,മിനിലോറി,ടിപ്പര്‍,ട്രക്ക് ,ബസ്,മിനിബസ്,മുച്ചക്രവഹനങ്ങള്‍,വികലങ്ങണ്ടേ വേറെ വണ്ടി –എന്തിനധികം? നമ്മുടെ റോഡുകള്‍ പൂരപരമ്പ് കണക്കെയാണ്! തലങ്ങനേയും വിലങ്ങനേയും ,ആപ്പടിച്ചതുപോലെ സുരക്ഷിതഅകലം പാലിക്കാതെയും ,തെറി വിളിച്ചും ഹോണ്‍ അടിച്ചും ,ഇടവഴിയിലുഉടെ ഓടിക്കിതച് വന്നു പെരുവഴിയിലേക്ക് ചാടുന്ന വാഹനങ്ങളുടെ എണ്ണം എത്രയെന്നു തിട്ടപെടുത്താന്‍ ആര്‍ക്കാകും? ഇടതു വശത്തുക്ക്‌ുടിയും വലതു വശത്തുക്‌ുടിയും റോഡിന്‍റെ നടുക്ക്ക്‌ുടിയും തോന്നിയപോലെ ഓടുന്ന വാഹനങ്ങള്‍ കണ്ടെത്തി കണക്കെടുക്കാന്‍ കാമറ വച്ചാല്‍ പറ്റുമോ എന്ന് പരിശോധിക്കേണ്ടതാണ്.ആരും നിയന്ത്രിക്കാനില്ലാതെ, റോഡ്‌ൈസനുകളോ,റോഡ്‌മര്കിങ്ങുകളോ ഇല്ലാതെ,വളഞ്ഞും പുളഞ്ഞും കിടക്കുന്ന ദേശീയപാത! അവയില്‍ മുഴുവനും വെള്ളകെട്ടുകളും കുഴികളും കുഴിനികത്തലും,ജാഥയും,കുത്തിയിരിപ്പും ഉപരോധവും മതപ്രസംങ്ങകളും രാഷ്ട്രിയ വിശധീകരണ യോഗങ്ങളും,വഴിയോര സമ്മേളനങ്ങളും ആനയെഴുന്നള്ളത്തും,മെഴുകുതിരി പ്രദക്ഷിണവും ശുലം കുട്ടിക്കായറ്റിയുള്ള യാത്രയും കൂട്ട ഓട്ടവും! വഴിയോര കച്ചവടവും ഫുട്പാത്ത് വാണിഭവും തട്ടുകടകളും കവലയില്‍ നിന്നുള്ള സൊറപറച്ചിലും ,വഴക്കും,വക്കാണവും ,മന്ത്രിമാരുടെ ചീരിപ്പാഞ്ഞുള്ള പോക്കും ,പൊലീസിന്‍റെ ചീറിപ്പാഞ്ഞുള്ള പട്രോല്ളിങ്ങും.ബഹുജോര്‍!

ഒരു കാര്യം ചോതിചോട്ടെ?ഇവിടെ ഒരു സര്‍കാര്‍ ഇല്ലേ?-ഒരു ഭരണം ഇല്ലേ?

എല്ലാം വ്യജമയം-വ്യാജന്‍ സിന്ദാബാദ്

അമേരിക്കയിലെ ഒരു സര്‍വകലാശാലയില്‍ പഠിച്ചുകൊണ്ടിരുന്ന ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികളെ ക്‌ുട്ടത്തോടെ പുറത്താക്കുന്നു എന്നൊരു വാര്‍ത്ത കണ്ടിരുന്നു.ആന്ധ്രാപ്രദേശ്‌കാരാണ് അവരില്‍ ഭുരിപക്ഷം എന്നാണു മനസ്സിലാക്കാന്‍ കഴിഞ്ഞത്.ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ പരിശോധനയില്‍ ആണ് ഈ വ്യാജന്‍മാര്‍ പുറത്ത് വന്നത്. ഇന്ത്യാക്കാര്‍ക്ക് ആകെ അപമാനം ഉണ്ടാക്കുന്നതായിരുന്നു ആ വാര്‍ത്ത.

അപ്പോഴാണ്‌ ടെലിവിഷനില്‍ തുടര്‍ച്ചയായി കേരള പി.എസ്.സി. പരീക്ഷയില്‍ കൃത്രിമം കാണിച്ചും പരീക്ഷ എഴുതാതേയും വ്യാജന്മാര്‍ ജോലിയില്‍ പ്രവേശിച്ചിരിക്കുന്ന കാര്യം വാര്‍ത്തയില്‍ വീണ്ടും കണ്ടത്.വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി സമ്പാദിച്ച നുറുകണക്കിന് ആളുകള്‍ സര്‍വീസില്‍ ഉണ്ടെന്നു അറിയാന്‍ കഴിഞ്ഞു..മാര്‍ക്ക് ലിസ്റ്റ് തിരുത്തിയും വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയും ജോലി നേടിയിട്ടുള്ളവര്‍ വേറെ.ഗള്‍ഫ്‌ രാജ്യങ്ങളിലും മറ്റും ജോലി ചെയ്യുന്ന അനേകം പേരുടെ കൈയിലുള്ള സര്‍ട്ടിഫിക്കറ്റ്കളും ഡിപ്ലോമകളും മറ്റും തിരുവല്ലയിലും കുംബനാടും ഉണ്ടാക്കിയതാണെന്ന് കേട്ടീട്ടുണ്ട്. വ്യാജ ഡോക്ടര്‍, വ്യാജ മരുന്ന്, വ്യാജ പ്രാര്‍ത്ഥന,വ്യാജ വ്യവസ്സായം,വ്യാജ മദ്യം, വ്യാജ തൊഴില്‍ദാദാവ്, വ്യാജ പോലീസ് ഓഫീസര്‍,വ്യാജ ലോട്ടറി,വ്യാജ വിവാഹ വാഗ്ദാനം, വ്യാജ വിവാഹങ്ങള്‍-അങ്ങനെ നോക്കുമ്പോള്‍ നമുക്കിടയില്‍ ഏറ്റവും ക്‌ുടുതല്‍ ഉപയോഗിക്കേണ്ടി വരുന്ന വാക്ക് " വ്യാജ " എന്നാണെന്ന് പറയേണ്ടിവരുന്നു.

വ്യാജ ടിക്കറ്റ്‌ കൊണ്ട് യാത്ര ചെയ്യുന്നവര്‍,വ്യാജ ലോട്ടറി ടിക്കറ്റ്‌ ഹജരാക്കുന്നവര്‍,വ്യജ സ്വര്‍ണം പണയം വയ്ക്കുന്നവര്‍,വ്യാജ വാറ്റ് കേന്ദ്രങ്ങള്‍ നടത്തുന്നവര്‍,വ്യാജ ചാരായം വില്‍ക്കുന്നവര്‍, വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി സിനിമയിലും സീരിയലുകലിലും അഭിനയിപ്പിക്കനായി കൊണ്ടുപോയി മംസക്കച്ചവടം നടത്തുന്നവര്‍- ദൈവമേ! നാം എവിടെ നില്‍ക്കുന്നു?

വ്യാജന്മാര്‍ പെരുകിയപ്പോള്‍ ടെലിവിഷനുകളില്‍ റിയാലിറ്റി ഷോകള്‍ക്ക് പ്രസക്ത്തി ഏറി. അത്തരം ഷോകള്‍ക്കിടയില്‍ കാണിക്കുന്ന വ്യാജ പരസ്യങ്ങള്‍- വണ്ണം കുറയ്ക്കുന്ന വ്യാജഎണ്ണകള്‍,ശക്തിക്‌ുട്ടുന്ന ക്യാപുസ്‌ുളുകള്‍, പ്രമേഹ രോഗം അപ്പാടെ മാറ്റുന്ന ആയുര്‍വേദ മരുന്നുകള്‍, ഷാമ്പ്‌ുവുകള്‍,സോപ്പുകള്‍,സൌന്ദര്യവര്‍ധിനികള്‍,മുഖകാന്തിവരുത്തുന്ന ലേപനങ്ങള്‍-എല്ലാം വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിക്കുന്നവരുടെ ഒരു നീണ്ട നിര. വ്യാജന്മാര്‍ ലക്ഷക്കണക്കിന് ഉറുപ്പിക ടെലിവിഷന്‍ പരിപാടിക്ക് സമ്മാനമായി നല്‍കുന്നു.

വ്യാജ തെളിവുകള്‍ ശേഖരിക്കുന്ന പൊലിസുകാര്‍,വ്യാജ സാക്ഷികളെ വിസ്ത്തരിക്കുന്ന പ്രൊസെക്കൂട്ടര്‍മാര്‍ ,വ്യാജതെളിവുകള്‍ ഹാജരാക്കുന്ന പ്രതിഭാഗം വക്കീലന്മാര്‍,വ്യജത്തെളിവുകള്‍ സ്വീകരിക്കുന്ന ജഡ്ജിമാര്‍-കേസ്സുകള്‍ അങ്ങനെ തള്ളിക്കുന്നു,ശിക്ഷിപ്പിക്കുന്നു. വ്യാജ കണക്കുകള്‍ ഹാജരാക്കി പണം തട്ടിച്ചെടുക്കുന്ന കോണ്ട്രാക്ടര്‍മാര്‍,വ്യാജ രേഖ കൈപ്പറ്റി പണം നല്‍കുന്ന ഉദ്യോഗസ്ഥ പ്രമുഖര്‍,വ്യാജ പ്രസ്ഥാവന നടത്തുന്ന മന്തിമാര്‍ ,വ്യാജ രാഷ്ട്രിയപ്രസ്ഥാനങ്ങള്‍,പ്രവര്‍ത്തനങ്ങള്‍-എന്നുവേണ്ട,ഏതു മേഖലയിലാണോ ഒരു ഒറിജിനലിനെ കാണാന്‍ ആകുക? വ്യാജ അഛനമ്മമാരെ ഹാജരാക്കുന്ന സ്കൂള്‍ കുട്ടികള്‍ ഉണ്ടെന്നു കേട്ടീട്ട്ണ്ട്. അങ്ങനെയെങ്കില്‍ ഒറിജിനല്‍ ആയി ഒന്നും തന്നെ ഇല്ലെന്നു പറയാം. എല്ലാം വ്യാജമയം- വ്യാജന്‍ ജയിക്കട്ടെ-വ്യാജന്‍ നീണാള്‍ വാഴട്ടെ!



From the Criminologist’s Corner-15

ആരോഗ്യ ഇന്‍ഷുറന്‍സ്- തട്ടിപ്പും വെട്ടിപ്പും.

അമേരിക്കയിലേക്ക്‌ പോരുന്നതിനു തൊട്ടു മുന്‍പ് ഡോ.വേണുഗോപാല്‍ എന്ന എന്‍റെ സുഹൃത്ത് എന്നോട് ചോദിച്ചു: " ഹെല്‍ത്ത്‌ ഇന്‍ഷുറന്‍സ് എടുത്തീട്ടുണ്ടല്ലോ? ഇല്ലെങ്കില്‍ അവിടെ വച്ച് രോഗിയായാല്‍ ആശുപത്രി ചികിത്സ വളരെ ചിലവേറിയതാണ്."

പശുവിന്‍റെ പാല്‍ മാത്രമല്ല, അകിടും പറിച്ച്ചുകൊണ്ട് പോവുക-അതായിരിക്കാം ഇവിടെത്തെ നയം എന്നെനിക്ക് ബോധ്യം വന്നു.അമേരിക്കയില്‍ വളരെ നാള്‍ ഡോക്ടര്‍ ആയി പ്രവര്‍ത്തിക്കുന്ന വേണുഗോപാലിന്‍റെ ഉപദേശം അക്ഷരാര്‍തഥത്തില്‍ സ്വീകരിച്ചു. എനിക്കും ഭാര്യക്കും ആവശ്യമായ ഹെല്‍ത്ത്‌ ഇന്‍ഷുറന്‍സ് എടുക്കണമെന്ന് മകളോടു ആവശ്യപെട്ടു.ഞങ്ങളെക്കാള്‍ അക്കാര്യം ക്‌ുടുതല്‍ അറിയാവുന്നവര്‍ ആയിരുന്നതിനാല്‍ അതെല്ലാം ചെയ്തീട്ടുണ്ട് എന്ന മറുപടിയും കിട്ടി. രണ്ടാള്‍ക്കും കു‌ടി ഏതാണ്ടു 1250 ഡോളറാണെന്ന് തോന്നുന്നു ഹെല്‍ത്ത്‌ ഇന്‍ഷുറന്‍സ് തുക.പല്ല്,എല്ല്,കുടല്‍,സ്പ്ലീന്‍,കരള്‍ തുടങ്ങി എല്ലാത്തിനും അത് മതിയെന്ന് ഇന്‍ഷുറന്‍സ് കമ്പനിക്കാരും പറഞ്ഞു. സന്തോഷം;സംതൃപ്തി.

അവിടെ "Thanksgiving" കഴിഞ്ഞപ്പോള്‍ പല്ലിനൊരു വേദന.ടര്‍ക്കികോഴിയുടെ എല്ല് കടിച്ചത് കൊണ്ടാണോ എന്നറിയില്ല, വേദനയങ്ങു ശക്തിപെട്ടു.ക്ലോവ്‌ ഓയില്‍ ഒക്കെ പുരട്ടിനോക്കി.ഫലമില്ല.എന്നാല്‍ പല്ല്ഡോക്ടറെത്തന്നെ കാണാം എന്ന് കരുതി. കാരണം?മകളും മരുമകനും നിര്‍ബന്ധിക്കുന്നു.എന്തായാലും ഇന്‍ഷുറന്‍സ് ഒക്കെ ഉണ്ടല്ലോ, അതുകൊണ്ട് ഇന്‍ഷുറന്‍സ്കാരെ ഒന്ന് ബന്ധപെട്ടീട്ടു പോകാം എന്ന് കരുതി. അങ്ങനെ ബന്ധപെട്ടപ്പോള്‍ അവര്‍ പറയുന്നൂ:"ഡോക്ടറെ കാണാനുള്ള consultation fees വകയില്‍ ൧൦൦(100) ഡോളര്‍വരെ കിട്ടുകയുള്ളൂ" ചതിച്ചല്ലോ ദൈവമേ എന്നോര്ത്തുപോയി.അക്കര്യമോന്നും അവര്‍ ഇന്‍ഷുറന്‍സ് എടുത്തപ്പോള്‍ പറഞ്ഞില്ലല്ലോ എന്ന് ചോദിച്ചു.അപ്പോള്‍ പറയുന്നു: "പല്ലിന്‍റെ പ്രശ്നം ഉണ്ടെങ്കിലല്ലേ അക്കാര്യം പറയേണ്ടതായി വരുന്നുള്ളൂ"വെന്നു. ശരി,ഒരുതരം പറ്റിപ്പുകാര്‍;വെട്ടിപ്പുമായി ഇരിക്കുന്നു. ഒരല്പം പ്രമേഹരോഗമുള്ളതിനാല്‍ പല്ല് ഡോക്ടര്‍ പലതരം പരിശോധനകള്‍ക്കും എഴുതിത്തരുമെന്നു അറിയാമായിരുന്നതിനാല്‍ ഞാന്‍ ഒരുകാര്യം അപ്പോള്‍ ഓര്‍ത്തു. എന്‍റെ പല്ല് പ്രശ്നം ഉണ്ടാക്കിയാലോ എന്നോര്‍ത്ത് ഞാന്‍ ഉമിക്കരിയും പേരെലയും കുടപ്പുളിയും ഗ്രാംപ്‌ുവും മറ്റു പലതുംചേര്‍ത്ത് ഒരു പല്‍പോടീ ഉണ്ടാക്കി കൊണ്ട് വന്നിരുന്നു. പെട്ടിയില്‍ നിന്നും അതെടുത്ത് ഒരു ഒറ്റപിടി.രണ്ടു ദിവസ്സം കൊണ്ട് പല്ലുവേദന പമ്പകടന്നു. പല്ല് ഡോക്ടര്ര്‍ക്ക് കൊടുക്കേണ്ടിയിരുന്ന ആയിരക്കണക്കിനുള്ള ചികില്‍സാ ചെലവ് ഒരൊറ്റ പൈസ പോലും ചെലവാക്കാതെ ഭേദമായി.

ശരിയാണ്.ഇവിടത്തെ ഇന്‍ഷുറന്‍സ് തട്ടിപ്പിനെക്കാള്‍ ഒട്ടും മോശമല്ല നമ്മുടെ നാട്ടിലേത്. എനിക്കുണ്ടായ കഴുത്ത് വേദനയെ തുടര്‍ന്ന് കൊല്ലത്തുള്ള ഒരു ആശുപത്രിയില്‍ ചെന്നപ്പോള്‍ എന്നെ അവിടെ കിടത്തി രണ്ടു MRI സ്കാന്നും മറ്റു പല പരിശോധനകളും നടത്തി. 18000/- ഉറുപ്പികയുടെ ഒരു ബില്ലും തന്നു. സിറ്റി ബാങ്കിന്‍റെ ഗുഡ് ഹെല്‍ത്ത്‌ പോളിസി എല്ലാകൊല്ലവും പ്രീമിയം അടച്ചു പുതുക്കുന്നതിനാലും കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി യാതൊരു തരത്തിലുള്ള മെഡിെക്ലയിം ചെയ്തീട്ടില്ലാത്തതിനാലും ബില്ലുമെല്ലാംക്‌ുടി TTK എന്നൊരു ഇടനിലക്കാര്‍ക്ക് അയച്ചുകൊടുത്തു. എന്നെ പരിശോധിക്കാതെതന്നെ എന്‍റെ രോഗം ഔട്ട്‌ പേഷ്യന്റ് ആയി ചികില്‍സിക്കാവുന്നതേ ഉള്ളു എന്ന് കാണിച്ച് െക്ലയിം നിരസിച്ചു.അതിനു അപ്പീല്‍ കൊടുത്തുവെങ്കിലും നാളിതുവരെ തീരുമാനമൊന്നും ആയീട്ടില്ല.കൊല്ലം രണ്ടു കഴിഞ്ഞു.ഡോക്ടര്‍മാരേക്കാള്‍ വലിയ പരിശോധനക്കാരാണ് അവര്‍ക്കുള്ളത്.രോഗിയെ പരിശോധിക്കാതെ തന്നെ രോഗനിര്‍ണയം നടത്തുന്നവര്‍! പരിശോധിച്ചു ചികിത്സ നിശ്ചയിച്ചവരേക്കള്‍ മിടുക്കന്മാര്‍! പറ്റിപ്പകാര്‍-വെട്ടിപ്പുകാര്‍ രണ്ടു ക്‌ുട്ടരിലും ആരാണ് ക്‌ുടുതല്‍ കേമന്‍? അമേരിക്കന്‍ ഇന്‍ഷുറന്‍സൊ ഇന്ത്യന്‍ ഇന്‍ഷുറന്‍സൊ? രണ്ടും ഒന്നിനോന്നിനു മെച്ചം!

Sunday, February 6, 2011

From the Criminologists

മീന്‍ പിടുത്തവും തീവെട്ടികൊള്ളയും

അമേരിക്കയിലെ WALL-MART പോലുള്ള വലിയ മാളുകളുടെ മുന്‍പില്‍ ചാരിറ്റി എന്ന് പറഞ്ഞു ചിലര്‍ ഒരുതരം 'കൈമണി' കിലുക്കി ഇരിക്കുന്നത് കാണാം. ചില മതവിഭാഗത്തില്‍ പെട്ടവര്‍ സാധുക്കളെ സഹായിക്കാന്‍ കണ്ടെത്തിയിരിക്കുന്ന എളുപ്പമാര്‍ഗം! അന്യരുടെ പണം വസ്‌ുലാക്കിയ ശേഷം ഉപവി പ്രവര്‍ത്തനം ചെയ്യുക .പണിയെടുക്കാതെ കിട്ടുന്ന പണം ആയതിനാല്‍ അതിനു വിയര്‍പ്പിന്‍റെ ഉപ്പുരസവും മണവും ഇല്ലെങ്കിലും പണം പണം തന്നെ.അത്തരത്തിലുള്ള 'നല്ല ആത്മാക്കള്‍' നമ്മുടെ നാട്ടിലും ധാരാളം.

പക്ഷെ,പണിയെടുക്കാതെ പണം ഉണ്ടാക്കുന്ന വേറൊരു ക്‌ുട്ടരെപറ്റിയാണ് എനിക്ക് പറയാനുള്ളത്. 'നോക്കുക്‌ുലി' പിടിച്ചുവാങ്ങുന്നവര്‍. ഇതെഴുതാന്‍ മറ്റൊരു കാരണം കു‌ടി ഉണ്ട്. എറണാകുളത്ത് വി-സ്റാര്‍ ഉടമ നോക്കുക്‌ുലി കൊടുക്കാന്‍ വിസ്സമ്മതിച്ചതിനാല്‍ അയ്യാള്‍ സ്വയം ചരക്കിറക്കേണ്ടതായി വന്നു എന്ന വാര്‍ത്ത അപ്പോഴാണ്‌ ടെലിവിഷനില്‍ കണ്ടത്. അദേഹം പിന്നീട്‌ ഹൈക്കോടതിയെ സമീപിച്ചെന്നും അദേഹത്തിന് പോലീസ്സ്സംരക്ഷണം കൊടുക്കാന്‍ വിധിയായെന്നും വാര്‍ത്ത കണ്ടു. എന്തൊരു അനീതി! 'നോക്കുക്‌ുലി' എന്നതിന്‍റെ അര്‍ത്ഥം നോക്കിയാല്‍ അതൊരു ഡിക്ഷണറിയിലും കാണില്ല. കാരണം? അത്തരം 'ക്‌ുലി' ദൈവത്തിന്‍റെ സ്വന്തം നാട്ടിലേ ഉള്ളൂഎന്നത് തന്നെ. ദൈവത്തിന്‍റെ നാട്ടിലുള്ളത് ഭൂമിയിലെങ്ങും കാണാന്‍ കഴിയില്ലല്ലോ? മറ്റുള്ളവര്‍ ചരക്കു ഇറക്കുന്നത് നോക്കി നില്‍ക്കുന്നവര്‍ക്ക് ക്‌ുലി കൊടുക്കുക.അതിനെ സഹായിക്കാനായി-പ്രോത്സാഹിപ്പിക്കാനായി ചില രാഷ്ട്രിയനേതാക്കളും. വേറെചില നേതാക്കളാവട്ടെ,പരസ്യമായി നോക്കുക്‌ുലിയെ എതിര്‍ക്കുമെങ്കിലും രഹസ്യമായി അതിനെ അനുക്‌ുലിക്കുന്നു.എല്ലാം വോട്ടുബാങ്ക്നോക്കിയുള്ള ചില നയങ്ങള്‍- അതോടൊപ്പം അവര്‍ക്കും ഒരു വരുമാനമാര്‍ഗം.പോലീസ് ഇടപെടുന്നില്ല. കാരണം? അവര്‍ക്കും തൊഴിലാളികളേയും രാഷ്ട്രിയക്കാരെയും ഭയമാണ്‌.

WALL-MART ന് മുന്‍പില്‍ ഇരിക്കുന്നവര്‍ നമ്മള്‍ ചെല്ലുമ്പോള്‍ 'Hi' എന്ന് പറഞ്ഞു ഒരു 'പാല്‍ചിരി' പാസ്സാക്കും. അതില്‍ വീഴുന്നവര്‍ ഉപവിപ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന കൊടുക്കും. നല്ല സുന്ദരികളായ പെണ്‍കൊടികളും പുഞ്ചിരിക്കുന്നവരില്‍ ഉണ്ടെന്നു ഓര്‍ക്കുക.എന്നാല്‍ നോക്കുക്‌ുലിക്കാരാവട്ടെ, 'Hi'യ്‌ക്കു പകരം 'തെറിവിളിക്കുന്നു' പുഞ്ചിരിക്കു പകരം 'ക്ര്‌ുരമായൊരു നോട്ടം, കൈ ച്ച്‌ുണ്ടിയുള്ള ആക്രോധിക്കല്‍,തെറിഅഭിഷേകം. എല്ലാം പണത്തിനു വേണ്ടി. കൊള്ളയടിക്കാന്‍ WALL-MART ന് മുന്‍പിലുള്ളവര്‍ ചൂണ്ടയിട്ട് മീന്‍ പിടിക്കുന്നവരാണെങ്കില്‍ [ charity with a hook] നമ്മുടെ ഇടയിലുള്ളവര്‍ 'തീവെട്ടികൊള്ളക്കാരാണു'. ഈ തീവെട്ടികൊള്ള അവസാനിപ്പിക്കാന്‍ ആവശ്യമായ ഇച്ഛാശക്തി നമ്മുടെ ഭരണകൂടത്തിനും ഭരണാധികാരികള്‍ക്കും നിയമത്തിനും കോടതികള്‍ക്കും ഇല്ലേ?

Saturday, February 5, 2011

From the Criminologist’s Corner-13

അമേരിക്കയും കേരളവും

ഇവിടെ നോഹയുടെ പേടകം പോലൊരു കാര്‍,അതില്‍ പലപ്പോഴും നോഹ മാത്രം ;അവിടെയോ? ലവ്ബേര്‍ഡ്സിനെ ഇടുന്ന കൂട് പോലൊരു കാര്‍,അതില്‍ പക്ഷികളുടെ ബാഹുല്യം.ഇപ്പോള്‍ അത് മാറിവരുന്നു.

ഇവിടെ അതിമനോഹരമായ റോഡുകള്‍,സിഗ്നല്‍ ലൈറ്റ്കള്‍;അവിടെയോ? കുണ്ടും കുഴിയും നിറഞ്ഞ റോഡുകള്‍ ,അവയില്‍ വെള്ളകെട്ടും വെളിച്ചമില്ലയ്മയും.അതും മാറിവരുന്നു..

ഇവിടെ ടെലിവിഷന്‍ നിറയെ പരസ്യങ്ങള്‍,എല്ലാംതന്നെ കാറിേന്‍റയും കമ്പ്യൂട്ടറുകളുടെയും കംഫോര്ട്ട് തരുന്ന സാധനങ്ങളുടേയും;അവിടെയോ? നിറയെ ജുവേല്ലറികള്‍,സ്വര്‍ണാഭരണങ്ങള്‍,വസ്ത്രങ്ങള്‍,പട്ടുസാരികള്‍,സൌന്യര്യവര്‍ധിനികള്‍,ആയുര്‍വേദഎണ്ണകളും മരുന്നുകളും,സോപ്പുകള്‍, ടൂത്ത്‌ പേസ്റ്റുകള്‍...

ഇവിടെ അതിക്രൂരമായ കാലാവസ്ഥ,അതനുസ്സരിച്ച്ചുള്ള വസ്ത്രധാരണം;അവിടെയോ? അനുഗ്രഹീതമായ കാലാവസ്ഥ,അതിനനുസ്സരിച്ചുള്ള വസ്ത്രധാരണവും.

ഇവിടെ അമിത ഭക്ഷണം,അതനുസ്സരിച്ചുള്ള ആരോഗ്യപ്രശ്നങ്ങളും;അവിടെയോ? ഭക്ഷണകുറവ് പൊതുവേ ഇല്ല, അതനുസ്സരിച്ചുള്ള ആരോഗ്യപ്രശ്നങ്ങളും.

കറുപ്പും വെളുപ്പും മറ്റു നിറങ്ങളും ഇടകലര്‍ന്ന മനുഷ്യജീവിതം; അവിടെയോ? ജാതി-മത-രാഷ്ട്രിയ-സാമ്പത്തിക-അന്തരങ്ങളുടെ ഇടയിലുള്ള മനുഷ്യജീവിതം.

അങ്ങനെ നോക്കുമ്പോള്‍ പലതും പറയാനുണ്ട്‌.പക്ഷെ, ഒരു ക്രിമിനോളോജിസ്ടിനു പറയനുള്ളതെന്തെന്ന് കേള്‍ക്കം.

അമേരിക്കയും കേരളവും തമ്മില്‍ അന്തരങ്ങള്‍ ഏറെയുണ്ട്.എന്നാലും അന്തരങ്ങളെക്കാള്‍ കൂടുതല്‍ സാമ്യവും ഉണ്ട്. അക്കാരണത്താല്‍ ഇവിടെ വരുന്ന മലയാളികള്‍ക്ക് മാറിയ സാഹചര്യങ്ങളുമായി ഒത്തിണങ്ങിപ്പോവാന്‍ ബുദ്ധിമുട്ടില്ല..വളരുന്ന കുഞ്ഞുങ്ങള്‍ക്കോ?അവര്‍ക്കും അമേരിക്കന്‍ ജീവിതവുമായി പോരുത്തപെട്ടുപ്പോവാന്‍ പ്രയാസ്സമില്ല. അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന കുട്ടികള്‍ക്ക് ആ സംസ്കാരത്തില്‍ കഴിയുന്നതാണ് നമ്മുടെ ഇപ്പോഴുള്ള സംസ്കാരത്തില്‍ കഴിയുന്നതിനേക്കാള്‍താല്‍പ്പര്യം എന്ന് എനിക്ക് തോന്നുന്നു. കാരണം അവര്‍ തന്നെ പറയുന്നത് കേള്‍ക്കുക-

(൧) എന്നും സമരം,ഹര്‍ത്താല്‍,ബന്ദ്-അവ പലതരം.സര്‍ക്കാരിനോ കോടതികള്‍ക്കോ കാര്യമായൊന്നും ചെയ്യാന്‍ കഴിയുന്നില്ല.

(൨) നശീകരണ സ്വഭാവം.സര്‍ക്കാര്‍ വസ്തുക്കള്‍ നശിപ്പിക്കുക,കല്ലെറിയുക,കത്തിക്കുക,സര്‍ക്കാര്‍/സ്വകാര്യ വാഹനങ്ങള്‍ തല്ലിത്തകര്‍ക്കുക,തെറി വിളിക്കുക.

(൩) ഗുണ്ടായിസ്സം-പലതരം. വിവിധതരം ഗുണ്ടാകള്‍-വയറ്റിപ്പിഴപ്പു ഗുണ്ടാകള്‍ മുതല്‍ ടൈകേട്ടിയവര്‍ വരെ. എല്ലാവര്‍ക്കും എല്ലാവരേയും ഭയം –എന്തുണ്ടാകുമെന്നൊരു ആശങ്ക.

(൪) മദ്യപാനം.വ്യാജന്‍ ഉള്‍പ്പെടെ എവിടെയ്യും വിഷമദ്യം.മദ്യടുരന്തങ്ങള്‍ ,മദ്യത്തട്ടിപ്പുകള്‍,മായം ചേര്‍ക്കല്‍-എല്ലാ ഭക്ഷണ സാധനങ്ങളിലും.

(൫) തട്ടിപ്പ് –വെട്ടിപ്പ്-തട്ടിപ്പില്‍ വെട്ടിപ്പ് –ഇവയെ വ്യവസായവല്കരിചിരിക്കുകയാണ്.അതില്‍ രാഷ്ട്രിയവും കലര്‍ത്തിയപ്പോള്‍ എല്ലാം ബഹുജോര്‍!

സംസ്കാരിക കോട്ടങ്ങള്‍ നിരത്തുന്നില്ല. പക്ഷെ, പാസ്ശചാത്യ രാജ്യങ്ങളെയും അവരുടെ മുല്യച്ചുതികളെയും അങ്ങേയറ്റം കുറ്റം പറയുന്നവര്‍ ഒരു കാര്യം ഓര്‍ത്തിരുന്നാല്‍ കൊള്ളാം .'ആന മന്തന്‍ പൂഴി മന്തനെ മന്തനെന്നു പറഞ്ഞു കളിപ്പിക്കരുത്.സ്വയം നന്നാകുക,മറ്റുള്ളവരെ നന്നാക്കാന്‍ വരട്ടെ.


Friday, February 4, 2011

From the Criminologist’s Corner-12

അമേരിക്കയിലെ മേക്ക്സിക്കൊക്കാര്‍

കെട്ടിടനിര്‍മാണം,റോഡുപണി,പ്ലുംബിംഗ്,തോട്ടനിര്‍മാണം,തുടങ്ങി ഏതാണ്ടു എല്ലാത്തരം ജോലികള്‍ക്കും മെക്ക്സിക്കോയില്‍ നിന്നും അമേരിക്കയില്‍ വന്നു താമസ്സിക്കുന്നവര്‍ തയ്യാര്‍ .അവര്‍ക്കുള്ള വേതനമോ? എന്‍റെ മകളുടെ വീടിനു മുന്‍പില്‍ ഒരു ലോണ്‍ ഉണ്ടാക്കാന്‍ അമേരിക്കക്കാരായവര്‍ 6000 ഡോളര്‍ ആവശ്യപെട്ടു.മെക്സിക്കൊക്കാര്‍ അത് 500 ഡോളറിന് ചെയ്തുകൊടുക്കാം എന്ന് സമ്മതിച്ചു. അതാണ്‌ വേതനങ്ങള്‍ തമ്മിലുള്ള വ്യത്യാസം.എല്ലാത്തരം പണികള്‍ക്കും ഈ വ്യത്യാസം ഉള്ളതിനാല്‍ മെക്സിക്കൊക്കാരെ പൊതുവേ മലയാളികള്‍ ജോലിക്കായി സമീപിക്കുന്നു. മെക്സിക്കൊക്കാര്‍-എനിക്ക് പരിചയമുള്ള ചില തൊഴിലാളികളെവച്ച് പറയുമ്പോള്‍-പൊതുവേ വളരെ ഉച്ചത്തില്‍ സംസാരിക്കുന്നവര്‍ ആണെന്ന് തോന്നുന്നു .നമുക്ക് അവര്‍ ഇന്ഗ്ലിഷില്‍ ദേഷ്യപെടുകയാണോ എന്ന് തോന്നിപ്പോകും.

അത് കണ്ടപ്പോള്‍,നമ്മുടെ നാട്ടിലേക്ക്‌ ഒഴുകിയെത്തുന്ന ബംഗാളികള്‍, ഒറീസ്സക്കാര്‍, രാജസ്ഥാന്‍കാര്‍, ബീഹാറികള്‍- ഇവരെയാണ് എനിക്ക് ഓര്‍മ്മ വന്നത്. ഒരിക്കല്‍, നാലഞ്ചു വര്ഷം മുന്‍പ്‌, മദ്ധൃപ്രദേശിലെ ബീനയില്‍ നിന്നും ട്രയിനിലെ ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ നിന്ന് യാത്ര ചെയ്യേണ്ടതായി വന്നു .ട്രെയിനില്‍ കാലുകുത്താന്‍ സ്ഥലമില്ല.ബര്‍ത്തും കക്കൂസ്സും ഉള്‍പെടെ എല്ലാം ആളുകള്‍ കൈയ്യടക്കി വച്ചിരിക്കുന്നു. ഒറ്റക്കാലില്‍ താറാവ് നില്‍ക്കുന്നത് പോലെ ഞാന്‍ നിന്ന് –ഭക്ഷണം പോലും ഇല്ലാതെ- പാലക്കാട് വരെ വന്നപ്പോഴേക്കും എനിക്ക് ഇരിക്കാന്‍ ഒരിടം കിട്ടി. .പാലക്കാട് മുതല്‍ ആളുകള്‍ ഇറങ്ങാന്‍ തുടങ്ങി.എല്ലാവരും കേരളത്തിലേക്ക് ജോലി തേടി വന്നവര്‍. അവരില്‍ ആരും തന്നെ ടിക്കെറ്റ്‌ എടുത്ത്തിരുന്നില്ലെന്നു പിന്നീട്‌ ഞാന്‍ അറിഞ്ഞു.ടിക്കറ്റൊന്നു പരിശോധിക്കാന്‍ ആര്‍ക്കും കംബാര്‍ട്ടുമെന്റില്‍ കടന്നുകയറി വരന്‍ പറ്റാത്ത ആള്‍ത്തിരക്കില്‍ ടിക്കെട്ടുക്കാതെ യാത്ര ചെയ്യാന്‍ എളുപ്പമാണ്.

ഇങ്ങനെ കേരളത്തിലേക്ക് എത്തുന്നവര്‍ പലതരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതായി കണ്ടുവരുന്നു. അമേരിക്കയില്‍ നാം കാണുന്ന ടി.വി.ന്യൂസില്‍ പോലും അത്തരം കാര്യങ്ങള്‍ നമുക്ക് കേള്‍ക്കാം. കൊലപാതകം, ഭവനഭേതനം, കളവു തുടങ്ങി ഏതാണ്ടു എല്ലാത്തരം കുറ്റകൃത്യങ്ങളും അക്കൂട്ടര്‍ ചെയ്യുന്നുവെന്ന് പറയപ്പെടുന്നു. വൈകുന്നേരങ്ങളില്‍ അവര്‍ മദ്യം കഴിക്കുന്നതും അതിനുശേഷം ബോധം വേണ്ടത്ര ഇല്ലാതെ നടന്ന്പോകുന്നത് ഞാന്‍ കണ്ടീട്ടുണ്ട്. വേതനം കുറച്ചു കൊടുത്താല്‍ മതിയെന്നതിന്‍റെ പേരില്‍ അവരെ ച്ചൂഷണം ചെയ്യുന്ന മലയാളികളും കോണ്ട്രാക്റ്റരുമാരും ഉണ്ട്. കെട്ടിടങ്ങള്‍ ഇടിഞ്ഞു വീഴുമ്പോള്‍ മരിക്കുന്നതും അവര്‍ തന്നെ. അതിനിടയില്‍ മറ്റൊരു വര്ത്തകൂടി കേള്‍ക്കാന്‍ ഇടവന്നു. ചിലര്‍ തീവ്രവാദ സംഘടനകളില്‍ പെട്ടവരാണ് എന്നും മറ്റും. അവരില്‍ ചിലര്‍ ഒളിച്ച് താമസിക്കാനും തീവ്രവാദം പ്രചരിപ്പിക്കാനും കേരളം തിരഞ്ഞെടുത്തിരിക്കുന്നു! സംശയത്തിന്‍റെ നിഴലില്‍ നില്‍ക്കുന്ന അക്കൂട്ടരെക്കുറിച്ച് കൂടുതല്‍ അന്ന്യേഷിക്കേണ്ടതായി വന്നിരിക്കുന്നു .വ്യാജപ്പേരും അഡ്രസ്സും ഇവിടെ തന്ന് ജോലിചെയ്യുന്ന അക്കൂട്ടരില്‍ ചിലര്‍ അപകടകാരികള്‍ ആണ്. കുറ്റകൃത്യങ്ങള്‍ ചെയ്തശേഷം നാടുവിട്ട് ഓടിപ്പോയാല്‍ അവരെ കണ്ടെത്തുക അസാധ്യം.കള്ള മേല്‍വിലാസക്കാരനെ എങ്ങനെ കണ്ടുപിടിക്കാന്‍? അതുകൊണ്ട് അവരുടെ തിരിച്ചറിയല്‍ അഥവ identity ശരിയായ തരത്തില്‍ അറിയുവാനുള്ള സംവിധാനങ്ങള്‍ സര്‍ക്കാര്‍ ഉണ്ടാക്കേണ്ടതാണു. മേക്സിക്കൊക്കാരുടെ identity എങ്ങനെ അമേരിക്കക്കാര്‍ തീര്‍ച്ചപെടുത്തുന്നുവെന്നെനിക്ക് അറിയില്ല. അമേരിക്കയിലെ മേക്സിക്കൊക്കാരും നമ്മുടെ നാട്ടിലെ അന്ന്യസംസ്ഥാനക്കാരും!-അതാണ് ഞാന്‍ ചിന്തിക്കുന്നത്.

Thursday, February 3, 2011

From the Criminologist’s Corner-11

ഹൂസ്റ്റണിലെ കറുത്തവര്‍ഗക്കാരിയും നാട്ടിലെ വെള്ളക്കാരികളും

ഹൂസ്റ്റണില്‍ നിന്നും ഡാല്ലസിലേക്കുള്ള വിമാനയാത്ര .ഡാലസില്‍ എത്തുമ്പോള്‍ എയര്‍പോര്‍ട്ടില്‍ മകളും മരുമകനും വരാനായി ഒരു ഫോണ്‍ ചെയ്യണമെന്നു ഉണ്ടായിരുന്നു; പക്ഷെ അവിടത്തെ സിം കാര്‍ഡ് വേണം .അക്കാരണത്താല്‍ വിമാനത്തില്‍ നിന്നും വിളിക്കുക അസാധ്യം. വരുന്നത് വരട്ടെ എന്ന് കരുതി അങ്ങനെ ഇരുന്നപ്പോഴാണ് ഒരു ബുദ്ധി ഉദിച്ചത്.തൊട്ടടുത്തുള്ള ഒരു വെള്ളക്കാരിയുടെ കൈയ്യില്‍ ഒരു ഫോണ്‍ ഇരിക്കുന്നു.അവരോടായി ഭാവ്യതയില്‍ പറഞ്ഞു: " ഞങ്ങള്‍ ഇന്ത്യയില്‍ നിന്നും വരുന്നവരാണ് .ഡാലസില്‍ ഞങ്ങളെ കാത്തുനില്‍ക്കുന്നവരുണ്ട്.അവര്‍ക്കായി ഒരു സന്ദേശം കൊടുക്കാന്‍ ഞങ്ങളുടെ കൈയ്യില്‍ ഫോണ്‍ ഇല്ല". അത് കേട്ട ആ സഹായത്രക്കാരി ഒന്നും കേള്‍ക്കാത്ത മട്ടില്‍ അങ്ങനെ അവിടെ ഇരുന്നു. "ചോദി ക്കേണ്ടായിരുന്നു"-എന്ന് കരുതി ഞങ്ങളം അങ്ങനെ ഇരുന്നു.അതിനിടയില്‍ ഭാര്യയുടെ ഒരുതരം ശകാരനോട്ടവും! എന്തിനധികം?ഞങ്ങളുടെ സീറ്റിനു മുന്‍പില്‍ ഇരുന്ന ഒരു കറുത്തവര്‍ഗക്കാരി അവരുടെ മൊബൈല്‍ ഫോണ്‍ ഞങ്ങളുടെ നേരെ നീട്ടിയിട്ടു "ഉപയോഗിച്ച്കോള്ളുക " എന്ന് പറഞ്ഞ്‌ തന്നു. സന്തോഷം' ആസ്വാസം!ഞങ്ങള്‍ വിളിച്ചു പറഞ്ഞു;മകളും മരുമകനും ഞങ്ങളെ കാത്ത് അവിടെ നില്‍പ്പുണ്ടായിരുന്നു'

സഹായാത്രക്കരോട് അനുകമ്പ കാണിക്കുന്നവരല്ല പൊതുവേ ആളുകള്‍! കെ.എസ്‌.ആര്‍.ടി.സി.ബസ്സിലെ സ്ത്രീകളുടെ സീറ്റിലിരുന്ന് യാത്ര ചെയ്യുന്ന വയസ്സായ പുരുഷന്മാരെ നിര്‍ദാക്ഷിണൃം വലിച്ചെടുത്ത് അവിടെ ഇരിക്കുന്ന ചെറുപ്പക്കാരികള്‍. മുതിര്‍ന്ന പൌരന്മാര്‍ക്കായി മാറ്റിവൈക്കപെട്ട സീറ്റുകള്‍ രണ്ടെണ്ണം,പക്ഷെ ഇരിക്കുന്നതോ? പതിനെട്ടും പത്തൊന്‍പതും വയസ്സുള്ള കുട്ടികള്‍. ആള്‍തിരക്കുള്ള ബസ്സിലേക്ക് തള്ളികയറി ചെന്നാലോ? എല്ലാ സീറ്റു കളിലും ബാഗുകള്‍,തുവാലകള്‍,തോര്ത്തുമുണ്ടുകള്‍,മാസികകള്‍,കുട എന്നുവേണ്ട സൌകര്യപൂര്‍വം വണ്ടിയില്‍ കയരിവരുന്നവര്‍ക്കിരിക്കാന്‍ ഇരിപ്പിടം ബുക്ക്ചെയ്തിരിക്കുന്നു! മുന്‍പിലേക്ക് കയറി നില്ക്കാന്‍ പറഞ്ഞാല്‍ ;" നീ പോടാ, ആരെടാ നീ എന്നെ മുന്‍പിലേക്ക് തള്ളി നീക്കാന്‍?" എന്ന കണക്കെ ഉള്ള നോട്ടക്കാര്‍. തീവണ്ടിയിലും സ്ഥിതി വിഭിന്നമല്ല. ബുക്ക് ചെയ്താല്‍ പോലും സീറ്റ് കിട്ടണമെങ്കില്‍ വഴക്കടിക്കണം. ചിലര്‍ ബെര്‍ത്തില്‍ കയറിയങ്ങു കിടക്കും.വേറെ ചിലരോ? ആരെയും കയറ്റില്ല – അക്കൂട്ടര്‍ സീറ്റുകളിലെല്ലാം ലെഗ്ഗേജു കയറ്റിവെക്കും.ഉച്ചത്തില്‍ സംസാരിക്കുന്നവര്‍!, പുറത്തു ഇറങ്ങിയാലോ? കഴുത്ത് അറക്കാന്‍ നില്‍ക്കുന്ന ഓട്ടോറിക്ഷകള്‍,ടാക്സികള്‍.ഭക്ഷണം കഴിക്കാം എന്ന് കരുതിയാലോ? മായംചേര്‍ന്ന ഭക്ഷണം വില്‍ക്കുന്നവരുടെ നീണ്ടനിര. ഒരിക്കല്‍ ഞാന്‍ ട്രെയിനില്‍ നിന്നും നെയ്‌ച്ചോര്‍ കഴിച്ചു. വീട്ടില്‍ വന്നപാടെ ടോയിലെട്റ്റിലേക്ക് പോകേണ്ടി വന്നു. റെയില്‍വേസ്റ്റേഷനടുത്തും ബസ്‌ സ്റ്റാന്‍ഡുകള്‍ക്ക് മുന്‍പിലും സ്ഥിതി വിഭിന്നമല്ല.ഇവയെ-ഇവരെ നിയന്ത്രിക്കാന്‍ ആര്‍ക്കാകും?

ഹൂസ്റ്റണിലെ കറുത്തവര്‍ഗക്കാരിയെക്കാള്‍ ക്‌ുടുതല്‍ വെള്ളക്കാരികളും വെള്ളക്കാരന്മാരും ഉള്ള നമ്മുടെ നാട്ടില്‍ എന്ന് യാത്രാ ക്ലേശം മാറുമെന്നോ എന്ന് യാത്രക്കാര്‍ നന്നായി പെരുമാറുമെന്നോ പ്രവചിക്കാന്‍ ആവില്ല. സഹയാത്രക്കാരോട് ദയവു കാണിച്ചിരുന്നെങ്കില്‍! എല്ലാം ജാതകവിശേഷം!

Wednesday, February 2, 2011

From the criminologist’s corner-10

'ഡോറമയം-അഥവാ അക്ക്രമഭയം'

'ഡോറ'-അതാണെവിടേയും!കുട്ടികള്‍ കഴിക്കുന്ന മിഠായി,വാങ്ങുന്ന നോട്ട്ബുക്ക്,കാണുന്ന സി.ഡി.കള്‍,മോതിരം ,സ്റ്റിക്കര്‍ ,ബനിയന്‍ ,അനിമേഷന്‍ !'ഡോറ'യില്ലെങ്കില്‍ കുഞ്ഞുങ്ങള്‍ക്ക്‌ അരിശം ആണ്.അച്ച്ചനമ്മമാര്‍ കുഞ്ഞുങ്ങക്ക് 'ഡോറ' കംബുട്ടരിലോ ഡി.വി.ഡി.യിലോ വച്ച് കൊടുത്തീട്ടവരുടെ പണികളില്‍ വ്യാപ്രതരാവും.അറിഞ്ഞോ അറിയാതേയോ കുഞ്ഞുങ്ങളെല്ലാം 'ഡോറ'യുടെ ആരാധകരായി മാറുന്നു.അവരുടെ വ്യക്ത്തിത്വവികസനത്തിന് അത് എത്രമാത്രം സഹായകരമാണെന്ന് ഇനിയും പഠിക്കേണ്ടതുണ്ട്.മലയാളത്തിലെ സിനിമാ ഗാനങ്ങള്‍ വച്ചു ആസ്വദിക്കുമ്പോള്‍ കുഞ്ഞുങ്ങള്‍ അവ കേട്ട് അവരോടൊപ്പം ആസ്വദിക്കുന്നു.ഇന്ഗ്ലിഷ് സിനിമകള്‍ കാണുന്നതും സന്തോഷകരം തന്നെ.ഇതൊക്കെ മുറക്ക് നടക്കുമ്പോള്‍ കുഞ്ഞുങ്ങളില്‍ മൂല്യബോധം വളരാന്‍ എന്തെങ്കിലും ചെയ്യുന്നുണ്ടോ എന്നാരും നോക്കുന്നില്ലെന്നു തോന്നുന്നു.

മലയാളനാട്ടില്‍ നാം കേള്‍ക്കുന്ന വൈകുന്നേരങ്ങളിലെ നാമംജപിക്കള്‍, സന്ധ്യാനമസ്ക്കാരം, പ്രാര്‍ത്ഥന തുടങ്ങിയവ ഇവിടെ ഇല്ലെന്നു തന്നെ പറയാം. ഇവിടത്തെ സംസ്കാരത്തില്‍ വളരുന്ന കുട്ടികള്‍ എങ്ങനെ ആയി തീരുമെന്ന ആശങ്ക പലരിലും ഉണ്ടു.'ഡോറ' സംസ്ക്കാരം വികസ്സിക്കുന്നതിനേക്കാള്‍ നല്ലത് നമ്മുടെ ആ പഴയ സംസ്ക്കാരം തന്നെയല്ലേ? നമ്മുടെ നാട്ടിലോ? അവിടെ കുഞ്ഞുങ്ങളില്‍ അക്ക്രമവസനയാണോ സംസ്ക്കാരമായി വളരുന്നത്? കുഞ്ഞുങ്ങല്‍ക്കെതിരെ,സ്ത്രീകള്‍ക്കെതിരെ ,വൃദ്ധജനങ്ങള്‍ക്കെതിരെ,അധ്യാപകര്‍ക്കെതിരെ,കുടുംബജീവിതത്തിനെതിരെ,അജാതശിശുക്കള്‍ക്കെതിരെ പലതരം അക്ക്രമങ്ങള്‍ ദര്‍ശിക്കുന്നു.തൊഴിലാളികള്‍,വിദ്യാര്‍ത്ഥികള്‍,രാഷ്ട്രിയക്കാര്‍,മതമൌലീകവാദികള്‍,മതഭ്രാന്തന്മാര്‍,ഗുണ്ടകള്‍,ഗുണ്ടാതോഴിലാളികള്‍ ക്‌ുലിത്തല്ലുകാര്‍,വാടകഗുണ്ടകള്‍,വ്യാജമദ്യവില്പ്പനകാര്‍- ഇവരെല്ലാം കാട്ടിക്‌ുട്ടുന്ന അക്ക്രമങ്ങള്‍ക്ക് കൈയും കണക്കുമുണ്ടോ? നാട് മുഴുവനും കളരി അഭ്യാസ്സകേന്ദ്രങ്ങള്‍,കരാട്ടെ സെന്റെരുകള്‍,മറ്റു ആയോധനവിദ്യ അഭ്യാസസൌകര്യങ്ങള്‍!കോലം കത്തിക്കലും മുദ്രാവാക്യം വിളികളും,മദ്യലഹരിയിലുള്ള തെറികളും വഴക്കും വക്കാണവും,വഴിയില്‍ ഉപരോധവും ,ബന്ദും ഹര്‍ത്താലും കൊണ്ട് സംസ്ഥാനം 'സമ്പന്നമാണ്'! ബോംബും നാടന്‍ പടക്കവും കത്തിയും കൊടുവാളും സുലഭം. 'തെറിക്കുത്തരം മുറിപ്പത്തല്‍ 'എന്നത് പഴയ രീതി.ഇന്നത്‌ ,തെറിക്കുത്തരം ബോംബുകള്‍ എന്ന രീതിയില്‍ ആയിരിക്കുന്നു.ആഫീസില്‍ തല്ലു,ആശുപത്രിയില്‍ തല്ലു,കടയില്‍ തല്ലു, കടക്കാരെ തല്ലു,പിരിവിനായി തല്ലു,പിരിവിനെതിരെ തല്ലു,ഗുണ്ടതല്ല്,ഗുണ്ടകള്‍ തമ്മില്‍തമ്മില്‍ തല്ലു,കുടിപ്പക,രാഷ്ട്രിയപകപോക്കല്‍,കൈപ്പത്തിവെട്ടല്‍,ആസിഡ്‌ ഒഴിക്കല്‍-എന്തിനധികം?ഗര്‍ഭപാത്രം മുതല്‍ ശവകുടീരം വരെ അക്ക്രമങ്ങള്‍ -,അക്ക്രമപരമ്പരകള്‍-അക്ക്രമസംസ്ക്കാരം! 'ഡോറ'മയം പോലെ അക്ക്രമ ഭയമോ?

ഭക്ഷ്യമേഖലയിലെ കുറ്റകൃത്യങ്ങള്‍

WALL-MART ല്‍ ചെന്നപ്പോള്‍ കോഴി ഇറച്ചി വില്‍ക്കുന്ന ഒരു വിഭാഗം കണ്ടു. അവിടെ നോക്കിയപ്പോള്‍ പലതരത്തിലുള്ള കോഴി ഇറച്ചി കണ്ടു. അവിടെ നോക്കിയപ്പോള്‍ പലരൂപത്തിലുള്ള കോഴി ഇറച്ചി-പലവിധത്തില്‍ കഷണങ്ങള്‍ ആക്കി വച്ചിരിക്കുന്നു.കോഴിക്കാല്‍ വേണ്ടവര്‍ക്ക് അങ്ങനെ. അതല്ല, നെഞ്ചുമാത്രം വേണ്ടവര്‍ക്ക് അങ്ങനെ. കോഴിയെ മുഴുവനായും വേണ്ടവര്‍ക്ക് അങ്ങനെയും. അത് കണ്ടപ്പോള്‍ എനിക്കൊരു ആകാംക്ഷ. ഞാന്‍ ഒരു കുസൃതി ചോദ്യം ചോദിച്ചു.

" നാടന്‍ കോഴി ഇറച്ചി ഉണ്ടോ,നാടന്‍?"

നമ്മുടെ നാട്ടില്‍ നാടന്‍ കോഴി ഇറച്ചിക്കാണല്ലോ ബ്രോയിലര്‍ കോഴി ഇറച്ചിയെക്കാള്‍ വില ക്‌ുടുതല്‍.നാടന്‍ കോഴി ഇറച്ചിക്ക് രുചിയും ക്‌ുടുതല്‍ ആണ്. കേപ്ക്കോ കോഴിക്ക് ആവശൃക്കാര്‍ അധികമാണല്ലോ. എന്തായാലും,സായിപ്പിന് 'നാടന്‍ കോഴി' യുടെ നിര്‍വചനം അറിയില്ല . അതുകൊണ്ട് അയ്യാള്‍ ഏതാണ്ടു ഒക്കെ പറഞ്ഞേീട്ട് അയ്യാളുടെ കച്ചവടമിടുക്ക് കാണിക്കാന്‍ ശ്രമിച്ചു.അപ്പോഴാണ് മാട്ടിറച്ചി വില്‍ക്കുന്ന വിഭാഗം കണ്ടത്.അവിടെയും, ഫാമുകളില്‍ ഇറച്ചിക്കായി വളര്‍ത്തുന്ന മൃഗങ്ങളുടെ മാംസമേ ഉള്ളു.നമ്മുടെ നാട്ടില്‍ കിട്ടുന്ന തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും റോഡിലൂടെ ആട്ടികൊണ്ട് വരുന്ന മൃഗങ്ങളെ ഞാന്‍ ഓര്‍ത്തുപോയി.അവിടെ അത്തരത്തിലുള്ള മാംസം കിട്ടുകയില്ല എന്നറിയാവുന്നതിനാല്‍ അത്തരം ഇറച്ചി കിട്ടുമോ എന്ന് ചോദിക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ. പോര്‍കിറച്ചിയും അവിടെ കിട്ടും. പക്ഷെ,ഫാമുകളില്‍ വളര്തുന്നവയുടെ മാത്രം. നമ്മുടെ നാട്ടില്‍ കിട്ടുന്ന നാടന്‍ പോര്‍ക്ക്‌-അതും അവര്‍ക്ക് അറിയില്ല.

പിന്നീട് പാല്‍ വാങ്ങാനായി പോയി. അവിടെയും നെയ്യ്‌ കുറഞ്ഞ,നമ്മുടെ നാട്ടില്‍ മഞ്ഞ കവറില്‍ കിട്ടുന്ന മില്‍മ വില്‍ക്കുന്ന പാല്‍ ലഭ്യമാണ്.പക്ഷെ,അതിനു വിലക്‌ുടും.നമ്മുടെ നാട്ടില്‍ അത്തരം പാലിന് വില കുറവാണ്. എന്തുകൊണ്ടാണ് ഇവിടെ വില ക്‌ുടുതല്‍ എന്ന് അന്യേഷിച്ചപ്പോഴാണ് ഒരു കാര്യം മനസ്സിലായത്‌.പാലില്‍ നിന്നും നെയ്‌ മാറ്റി എടുക്കുന്നതിനാല്‍ മനുഷ്യപ്രയഗ്നവും മെഷീന്‍ പ്രോസിസ്സിങ്ങും ക്‌ുടുതലാണ് എന്നത് തന്നെ.നല്ല പച്ച പുല്ലു കൊടുത്തു വളര്‍ത്തുന്ന പശുക്കളുടെ പാലിനെ ഓര്‍ഗാനിക് മില്‍ക്ക് എന്നത്രേ പറയാറു. അതിനു വില വളരെ ക്‌ുടുതല്‍ ആണ്.നമ്മുടെ നാട്ടിന്‍പുറങ്ങളിലെ ക്ഷീരകര്‍ഷകര്‍ പുല്ലും വൈക്കോലും കൊടുത്തു നാട്ടിന്‍പുറങ്ങളില്‍/ വീട്ടില്‍ വളര്‍ത്തുന്ന പശുവിന്‍റെ പാലിന് ക്‌ുടുതല്‍ വിലയൊന്നും ആരും കൊടുക്കാറില്ല.

തേങ്ങാക്കിവിടെ വലിയ വിലയാണ്. ഒരെണ്ണതിനു മൂന്നു ഡോളര്‍(ഏതാണ്ട് 135 ഉറുപ്പിക). നമ്മുടെ നാട്ടിലതിനു വില വളരെ കുറവാണ്.അത് വാങ്ങി വീട്ടില്‍ കൊണ്ടുപോയി പൊട്ടിച്ചു നോക്കുമ്പോള്‍ തേങ്ങ കേടായിപ്പോയതാണെങ്കില്‍ പണം തിരിച്ചു തരില്ല. എല്ലാ സാധനങ്ങളും തിരിച്ചു എടുക്കുന്ന കടകളില്‍ പോലും കേടായ തേങ്ങ തിരിച്ച് വാങ്ങില്ല. എന്നാല്‍, അത് പൊട്ടിച്ചു കേടായതല്ലെന്നു കാണിച്ചു തരുന്ന സ്വഭാവവും ഇല്ല.

പച്ച കറികള്‍ കിട്ടുമെങ്കിലും എല്ലാം ഒരുതരം 'പൊന്തന്‍'.രുചി കുറവല്ലേ എന്നൊരു തോന്നല്‍.പച്ച മുളക് കാണാനേ ഇല്ല. പഴം ആണെങ്കില്‍ നമ്മുടെ നാട്ടിലെ റോബസ്റ്റയും ഏത്തപഴവും മാത്രം .ഇവിടെയാണ് ചില കാര്യങ്ങള്‍ നാം ചെയ്യേണ്ടത്.

(൧) നമ്മുടെ നാട്ടില്‍ വില്‍ക്കുന്ന ബ്രോയിലര്‍ കോഴികളില്‍ കുത്തിവയ്ക്കുന്ന ഹോര്‍മോണുകള്‍ അപകടകാരികള്‍ ആണ്. പ്രത്യേകം ശ്രധിക്കണം.

(൨) അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന രോഗം വന്ന മാടുകളും(ചവേറുകലള്‍) നമ്മുടെ ഭക്ഷണം ആയി മാറുന്നില്ലേ? സുക്ഷിക്കണം.

(൩) നാടന്‍ കോഴികള്‍ രോഗവിമുക്തമാണോ? പരിശോദിക്കണം.

(൪) നാടന്‍ പന്നിയിറചിയുടെ ഗുണനിലവാരം ഉറപ്പാക്കണം.

(൫) പച്ചകറികളുടെ ഗുണമേന്മ ഉറപ്പുവരുത്തണം.

(൬) പുല്ലും വൈക്കോലും കൊടുത്തു പാല്‍ ഉല്‍പ്പാദിപ്പിക്കുന്ന കര്‍ഷകര്‍ക്ക് കൂടുതല്‍ വില കൊടുക്കണം. .

ഭക്ഷ്യമേഖലയില്‍ കുറ്റകൃത്യങ്ങള്‍ ഉണ്ടാകാന്‍ പാടില്ല; അനുവദിക്കുകയും അരുത്.

Tuesday, February 8, 2011

From the Criminologist’s Corner-17

പട്ടി പ്രേമം-പട്ടി ശല്യം

പട്ടികള്‍ പലതരം;പലതിനേയും വിലയേറിയ കാറുകളില്‍ കാണാം.നല്ല വസ്ത്രം,നല്ല പരിചരണം,നല്ല ഭക്ഷണം. ദരിദ്രരായവര്‍ക്ക് അത് കാണുമ്പോള്‍ തോന്നും പട്ടിയായി ജനിച്ചിരുന്നെങ്കില്‍ എന്ന്. "പട്ടിജന്മം; മഹാജന്മം"-എന്നുതന്നെ പറയേണ്ടിവരുന്നു. കാരണം,പല മാളുകളിലും പട്ടികള്‍ക്കുള്ള തീറ്റയുള്‍പെടെ പലതും വച്ചീട്ടുള്ള വിഭാഗങ്ങള്‍ ഉണ്ട്.പട്ടിക്കേസ്സുകള്‍ ധാരാളം. ഞാനിവിടെ വീക്ഷിക്കുന്ന Small Claims Courts ല്‍ പട്ടിക്കേസ്സുകളുടെ വിചാരണ കണ്ടീട്ടുണ്ട്. പള്ളികളിലും പരീക്ഷഹാളുകളിലും പട്ടികളെ കൊണ്ടുപോകാമോ എന്നറിയില്ല.എല്ലാം ഒരുതരം പട്ടിമയം. പക്ഷെ,"വെള്ളം വെള്ളം സര്‍വത്ര ,തുള്ളി കിടിക്കാന്‍ ഇല്ലത്രേ" എന്ന് പറയുന്നത് പോലെയാണ് കര്യങ്ങളുടെ കിടപ്പ്..പട്ടികള്‍ എല്ലായിടത്തും ഉണ്ടെങ്കിലും റോഡുകളില്‍ ഒരെണ്ണം പോലും അലഞ്ഞുതിരിഞ്ഞ് നടക്കുന്നില്ല.

രാവിലെ പ്രഭാത സവാരിക്ക് പോകുന്ന പലരും(ഞാനുള്‍പെടെ) ഒരു വടിയോ കുടയോ മുന്‍കരുതല്‍ എന്ന കണക്കെ കൊണ്ടുപോകുന്നു. 'എന്താ വടിയുമായി' എന്ന് ചോതിച്ചാല്‍ 'ഈ പട്ടിശല്യം'! എന്ന് പറയും. വടികണ്ടാല്‍ പട്ടികള്‍ ഓടുമത്രേ. പക്ഷെ,എനിക്കങ്ങനെ തോന്നിയിട്ടില്ല.കാരണം,? ഞാന്‍ നടക്കാന്‍ പോകുന്ന വഴിയില്‍ പട്ടികള്‍ പത്തും പതിനഞ്ചും കൂട്ടത്തോടെ നില്‍ക്കുന്നതും നടന്ന് നടന്ന് പോകുന്നതും കണ്ടീട്ടുണ്ട്. എന്‍റെ സുഹൃത്തുക്കള്‍ അപ്പോള്‍ പറയും "എന്താണാവോ പട്ടികളുടെ സംസ്ഥാന സമ്മേളനം ഇവിടെയെങ്ങാനും ആണോ ആവോ?" തമാശക്കാണെങ്കിലും അത് തന്നെയാണ് സത്യവും. പ്രഭാത സവാരിക്കിടയില്‍ വണ്ടിയിടിച്ചു എന്ന വാര്‍ത്ത വരുന്നതുപോലെ "പട്ടി കടിച്ചു" എന്ന വാര്‍ത്തയും കാണാറുണ്ട്. മാലിന്ന്യങ്ങള്‍ റോഡില്‍ വലിച്ചെറിഞ്ഞിരിക്കുന്നതിനിടയില്‍ പട്ടികളുടെ ജഡവും കിടക്കുന്നത് കണ്ടീട്ടുണ്ട്. ബൈക്കും സ്കുട്ടറും പട്ടികളുടെ ദേഹത്തിടിച്ച് വഴിയില്‍ ചതഞ്ഞു അരഞ്ഞു കാണുന്ന പട്ടികളും ഉണ്ട്. രാത്രിയില്‍ പട്ടികുട്ടം ഓളിയിടുന്നത് കേട്ട് 'കാലന്‍റെ' വിളിയാണെന്ന് പറയുന്നവരെയും കാണാം. ഈ പട്ടികളുടെ 'ഓളി' ഒരു ശല്ല്യമായല്ലോ എന്ന് പറയുന്നവരും ഉണ്ട്. പട്ടിയെ പിടിക്കാന്‍ കോര്‍പറേഷന്‍/മുന്‍സിപ്പാലിറ്റിയില്‍ നിന്നും വരുന്ന പട്ടിപിടുത്തക്കാര്‍ പട്ടികളെ ഒരു മിനിലോറിയില്‍ കൊണ്ടുപൂകുന്നത് കാണുമ്പോള്‍ എവിടെനിന്ന് ഇവരെ കിട്ടിയെന്നു പോലും ചിന്തിക്കുന്നു. ആ പട്ടികള്‍ എവിടെ,എങ്ങനെ കഴിയുന്നു എന്നുപോലും ആരും അന്വേഷിക്കാറില്ല. പട്ടിപ്രേമികള്‍ എവിടെ പോയിയാവോ? 'ചാവാലി പട്ടി , കൊടിച്ചി പട്ടി, പോടാ പട്ടി, പേപ്പട്ടി' എന്നൊക്കെയുള്ള ഭാഷാപ്രയോഗങ്ങളും മലയാളഭാഷയില്‍ ഉണ്ട്'

പട്ടികളെ നിയന്ത്രിക്കാനും നിലക്ക് നിര്‍ത്താനും നിയമങ്ങള്‍ ഇല്ലേ? പട്ടിപ്രേമികളും മൃഗപ്രേമികളും ധാരാളം ഉള്ള നമ്മുടെ നാട്ടില്‍ പട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ബാധ്യത അവര്‍ക്കില്ലേ? പട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതോടൊപ്പം മനുഷ്യാവകാശങ്ങള്‍ മറന്ന് പോകരുതേ. ഇതെല്ലാം പറയുമ്പോഴും ഒരു കാര്യം ഓര്‍മിപ്പിക്കട്ടെ. "പട്ടിപ്രേമം നല്ലതാണ്. പക്ഷെ, പട്ടിശല്ല്യം അവസാനിപ്പിച്ചേ പറ്റൂ."മനുഷ്യന് പേടിക്കാതെ നടക്കാനുള്ള അവകാശങ്ങള്‍ എങ്കിലും അനുവദിച്ച്തരണം, തന്നേ പറ്റൂ.